ആര്‍ക്കും പണപ്പിരിവ് നടത്താവുന്ന അവസ്ഥ മാറണംഃ ഹൈക്കോടതി

കൊച്ചി: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കടക്കം പണം സ്വരൂപിക്കുന്ന ക്രൗഡ് ഫണ്ടിംഗ് കര്‍‌ക്കശ വ്യവസ്ഥകളോടെ സര്‍ക്കാര്‍ പരിശോധിക്കണമെന്നു ഹൈക്കോടതി. ഇതിനു വ്യക്തമായ നയം രൂപീകരിക്ക‌ണം. ഉദാരമതികളായ ജനങ്ങള്‍ കബളിപ്പിക്കപ്പെടുന്നില്ല എന്നുറപ്പ് വരുത്തണ​മെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് ആർക്കും എങ്ങനെയും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല. പണപ്പിരിവിൽ സർക്കാർ നിയന്ത്രണം വേണം. പണം നൽകുന്നവർ പറ്റിക്കപ്പെടാനും പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുന്നു. ക്രൗഡ് ഫണ്ടിംഗിന് പണം എവിടെ നിന്ന് വരുന്നുവെന്ന് എന്ന് പരിശോധന വേണം. സംസ്ഥാന പൊലീസ് ഇതിൽ ഇടപെടണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ചാരിറ്റി യൂട്യൂബർമാർ എന്തിനാണ് സ്വന്തം അക്കൗണ്ടിൽ പണം വാങ്ങുന്നത് എന്ന് ഹൈക്കോടതി ചോദിച്ചു. പിരിച്ച പണം അധികമായതിനെക്കുറിച്ച് അടിപിടിപോലും ഉണ്ടാകുന്നു. ഇത്തരം പണപ്പിരിവിൽ സംസ്ഥാനത്തിന് കർശന നിയന്ത്രണം ഉണ്ടാവണം എന്നു കോടതി വ്യക്തമാക്കി. മലപ്പുറത്ത് അപൂർവ്വ രോഗം ബാധിച്ച കുട്ടിയ്ക്ക് സർക്കാർ സൗജന്യ ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യങ്ങള്‍ പരാമർശിച്ചത്.

Related posts

Leave a Comment