Featured
കണ്ടല സഹകരണ ബാങ്കിലും കോടികളുടെ തട്ടിപ്പ്:
അന്വേഷണ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
നിസാർ മുഹമ്മദ്
തിരുവനന്തപുരം: കരുവന്നൂരിന് പിന്നാലെ കണ്ടല സർവീസ് സഹകരണ ബാങ്കിലും കോടികളുടെ തട്ടിപ്പു നടന്നതായി അന്വേഷണ റിപ്പോർട്ട്. കേരള സഹകരണ വകുപ്പ് നിയമം 68 (1) പ്രകാരം അസിസ്റ്റന്റ് രജിസ്ട്രാർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ക്രമക്കേടുകൾ അക്കമിട്ടു നിരത്തിയിരിക്കുന്നത്. അതേസമയം, സിപിഐ നേതാവ് ഭാസുരാഗൻ പ്രസിഡന്റായ ബാങ്കിനെതിരെ കോടികളുടെ അഴിമതി ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ എൽഡിഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ഭരണ സമിതി രാജിവെച്ചിരുന്നു. തട്ടിപ്പുകൾക്ക് പുറമേ ബാങ്ക് ഭരണസമിതി നടത്തിയ ക്രമക്കേടുകളും ഈമാസം 15ന് സമർപ്പിക്കപ്പെട്ട അന്വേഷണ റിപ്പോർട്ടിൽ എണ്ണിയെണ്ണിപ്പറഞ്ഞിട്ടുണ്ട്.
തസ്തികാനുവാദം ഇല്ലാതെ നിരവധി പേരെ ബാങ്കില്‍ നിയമിച്ചും ജീവനക്കാര്‍ക്ക് അനധികൃത ഉദ്യോഗകയറ്റം, ഗ്രേഡ് ആനുകൂല്യം മുതലായവ നല്‍കിയും സില്‍ബന്ധി ചിലവ് ഇനത്തില്‍ നിക്ഷേപത്തില്‍ നിന്നും വന്‍തുക വകമാറ്റി ചിലവഴിച്ചു. സഹകരണ നിയമം, ചട്ടം, രജിസ്ട്രാറുടെ സര്‍ക്കൂലര്‍ എന്നിവകളിലെ വ്യവസ്ഥകള്‍ ബോധപൂര്‍വ്വം ലംഘിച്ച് ബാങ്കിലെ കാലാകാലങ്ങളിലെ ഭരണസമിതി ബാങ്കിന് ഭീമമായ തുക നഷ്ടമുണ്ടാക്കിയവർക്കെതിരെ പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അന്വേഷണ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായി ആരംഭിച്ച സഹകരണ ആശുപത്രിയില്‍ നിക്ഷേപങ്ങള്‍ വകമാറ്റി ചെലവഴിച്ച് അനധികൃതമായ ജീവനക്കാരെ നിയമിച്ച് അവര്‍ക്ക് ശമ്പളവും പ്രൊമോഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കി ഭരണസമിതി ബാങ്കിന് ഭീമമായ തുക നഷ്ടമുണ്ടാക്കി. വായ്പ സംഘങ്ങളുടെ ക്ലാസ് 5 ല്‍ പ്രവര്‍ത്തിക്കാന്‍ മാത്രം യോഗ്യതയുള്ള സംഘത്തിന്റെ ക്ലാസിഫിക്കേഷന്‍ ക്ലാസ് 1 ല്‍ നിലനിര്‍ത്തി, റീക്ലാസിഫിക്കേഷന്‍ നടത്താതെ സില്‍ബന്ധി ചിലവ് ഇനത്തില്‍ നിക്ഷേപത്തില്‍ നിന്നും വന്‍തുക വകമാറ്റി ചിലവഴിച്ച് സഹകരണ നിയമം, ചട്ടം, രജിസ്ട്രാറുടെ സര്‍ക്കുലര്‍ എന്നിവകളിലെ വ്യവസ്ഥകള്‍ ബോധപരമൂര്‍വ്വം ലംഘിച്ച് ഭരണസമിതി ബാങ്കിന് ഭീമമായ തുക നഷ്ടമുണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്.
സഹകരണ ചട്ടം 54(1)ന് വിധേയമല്ലാതെ ജോയിന്റ് രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതി കൂടാതെ ബാങ്കില്‍ നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മാറനല്ലൂര്‍ ക്ഷീരവ്യവസായ സംഘത്തിന് സംഘം നിയമാവലിയ്ക്കും സഹകരണ നിയമത്തിനും ചട്ടത്തിനും വിരുദ്ധമായി വന്‍തുക ക്രമരഹിതമായി വായ്പ അനുവദിച്ച് വര്‍ഷങ്ങളായി വായ്പ കുടിശ്ശികയാക്കി ബാങ്കിന് ഭീമമായ നഷ്ടമുണ്ടാക്കി. ചട്ടവിരുദ്ധമായി ബാങ്ക് ഫണ്ട് മാറനല്ലൂര്‍ ക്ഷീര വ്യവസായ സംഘത്തിന് വായ്പ നല്‍കുകയും 5 ലക്ഷം രൂപ ഷെയര്‍ എടുക്കുകയും ചെയ്തത് കണ്ടല സര്‍വ്വീസ് സഹകരണ ബാക്ക് പ്രസിഡന്റ് ആയിരുന്ന ഭാസുരാംഗന്‍ സ്വന്തം താല്‍പര്യത്തിനായിരുന്നു. ക്ഷീര വ്യവസായ സംഘത്തിന്റെയും പ്രസിഡന്റ് ഭാസുരാംഗനാണെന്നതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിക്ഷേപ മൂല്യശോഷണം മൂലം 101 കോടി രൂപയുടെ ആസ്തിയില്‍ കുറവുണ്ടായിരിക്കുന്ന ബാങ്കിന് തരളധനം സൂക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചു. ഇതുവഴി നിക്ഷേപം തിരികെ നല്‍കുന്നതില്‍ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിയും വന്നു. നിയമാവലി വ്യവസ്ഥയെ ബോധപമൂര്‍വ്വം ലംഘിച്ച് വന്‍തുക വായ്പ നല്‍കിയും, 3 സെന്റിന് താഴെ വസ്തു ജാമ്യമായി സ്വീകരിച്ച് വായ്പ നല്‍കിയും, ഒരു വസ്തുവിന്റെ ജാമ്യത്തില്‍ നിരവധി വായ്പകള്‍ നല്‍കിയും, കൃത്രിമ വസ്തുമൂല്യനിര്‍ണയത്തിലൂടെ മതിപ്പ് വില കൂട്ടികാണിച്ച് വായ്പ തരപ്പെടുത്താന്‍ വ്യക്തികളെ അനുവദിക്കുകയും ചെയ്തു. സി ക്ലാസ് അംഗങ്ങള്‍ക്ക് പോലും വായ്പ നല്‍കി. വായ്പ കുടിശ്ശിക ഈടാക്കാന്‍
ആര്‍ബിട്രേഷന്‍ എക്‌സിക്യൂഷന്‍ കേസുകള്‍ യഥാവിധി ഫയല്‍ ചെയ്യാതെയും അംഗമറിയാതെ എം ഡി എസ് ബാക്കിനില്‍പ്പ് തുക അനധികൃത വായ്പയാക്കി മാറ്റിയും വ്യവസ്ഥകൾ ലംഘിച്ചു. ഇത് ബാങ്കിന് ഭീമമായ കടം വരുത്തിവെച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംഘത്തില്‍ നിന്നും മതിയായ ജാമ്യം വാങ്ങാതെ വിതരണം ചെയ്ത വായ്പകളില്‍ സംഘം പ്രസിഡന്റ് ഭാസുരാംഗന്റെയും ജീവനക്കാരുടെയും ബന്ധുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നുള്ളത് വളരെ ഗൗരവമായി കാണേണ്ടതാണ്. ആരാണോ സംഘം ഫണ്ട് ശരിയായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടതും വിനിയോഗിക്കേണ്ടതുമായവര്‍ തന്നെ സംഘം ഫണ്ട് ശോഷണത്തിന് കൂട്ടുനിന്നത് ബാങ്കിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.
നിയമാവലിയില്‍ ഇല്ലാത്ത നിക്ഷേപം സ്വീകരിച്ചും ഉപനിബന്ധന ഇല്ലാതെ നിക്ഷേപം സ്വീകരിച്ചും നിക്ഷേപങ്ങള്‍ക്ക് അമിത പലിശ നല്‍കിയും ബാങ്ക് ഭരണസമിതി രജിസ്ട്രാറുടെ സര്‍ക്കുലറുകളെ ബോധപൂര്‍വ്വം ധിക്കരിച്ച് ബാങ്കിന് ഭീമമായ തുക നഷ്ടം വരുത്തി. രജിസ്ട്രാറുടെ സര്‍ക്കുലര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ബാങ്കില്‍ കമ്പ്യൂട്ടര്‍വത്കരണം നടത്തി ക്രമക്കേടുകള്‍ക്ക് ആക്കം കൂട്ടുന്ന തരത്തിലെ പ്രവര്‍ത്തനങ്ങള്‍ നടത്തി. വാഹനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്ത ഭരണസമിതി കുറ്റകരമായ വീഴ്ചവരുത്തി ബോധപൂര്‍വ്വം ബാങ്കിന് നഷ്ടം വരുത്തി.
വകുപ്പ് അനുമതി കൂടാതെ ബാങ്കിലും ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ആശുപത്രിയിലും അകസാമാനങ്ങളും ആശുപത്രി ഉപകരണങ്ങളും വാങ്ങിയതുവഴി സഹകരണ ചട്ടം 180 ന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ സംഘങ്ങള്‍ വഴി വിതരണം ചെയ്യുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ പെന്‍ഷന്‍കാര്‍ക്ക് വിതരണം ചെയ്ത തുകയില്‍ തിരിച്ചടയ്ക്കാനുള്ള 38,18,600 രൂപ സംഘം വകമാറ്റി ചെലവഴിച്ചത് തന്നെ ബാങ്കിന്റെ കെടുകാര്യസ്ഥതയുടെ മറ്റൊരു ഉദാഹരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒരു സഹകരണ സ്ഥാപനം ചെയ്യാന്‍ പാടില്ലാത്ത പ്രവര്‍ത്തികളാണ് കണ്ടല സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്നത്. അനധികൃത നിയമനം നടത്തുക, അവര്‍ക്ക് പ്രൊമോഷനും അനധികൃതമായി ശമ്പളവും നല്‍കുക, നിക്ഷേപം സ്വീകരിക്കുന്നതിന് ബാങ്കിലെ ജീവനക്കാര്‍ക്ക് കമ്മീഷന്‍ കൊടുക്കുക, എം ഡി എസില്‍ ചിറ്റാളന്‍മാരെ ചേര്‍ക്കുന്നതിന് ബാങ്കിലെ ജീവനക്കാര്‍ക്ക് കമ്മീഷന്‍ കൊടുക്കുക, എം ഡി എസ് തുക ഒരു ചിറ്റാളന് കൊടുക്കേണ്ട സ്ഥാനത്ത് നിരവധി പേര്‍ക്ക് പേര്‍ക്ക് നല്‍കുകയും ഈ തൂക ബാങ്കില്‍ സാങ്കല്‍പ്പിക നിക്ഷേപമായി കാണിച്ച് ഇല്ലാത്ത നിക്ഷേപത്തിന് കൂടിയ പലിശ നല്‍കുക, അനധികൃതമായി സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സംഭാവനകളും പരസ്യങ്ങളും നല്‍കുക, അനുമതി ഇല്ലാതെ കൂടിയ തുക ചെലവഴിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സാധന സാമഗ്രികളും വാങ്ങുക എന്നിങ്ങനെ നിരവധി ക്രമക്കേടുകൾ നടന്നതായും റിപ്പോർട്ടിലുണ്ട്. ആരോപണം നേരിടുന്ന സിപിഐ നേതാവ് ഭാസുരാഗൻ നിലവിൽ മിൽമ തിരുവനന്തപുരം മേഖല അഡ്മിനിസ്ട്രേറ്റർ ആണ്.
Featured
എം പോക്സ്: കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2 ബി
:മലപ്പുറം:മലപ്പുറത്ത് സ്ഥിരീകരിച്ച എം പോക്സ് വ്യാപന ശേഷി കുറഞ്ഞ വകഭേദമെന്ന് ലാബ് റിസൾട്ട്. വകഭേദം 2 ബി ആണെന്ന് പരിശോധനാഫലത്തിൽ നിന്ന് വ്യക്തമായി.
മലപ്പുറത്തെ യുവാവിന്റേത് ആഫ്രിക്കയിൽ സ്ഥിരീകരിച്ച വ്യാപന ശേഷി കൂടിയ 1 ബി വകഭേദം ആകുമോ എന്നതായിരുന്നു ആശങ്ക.തിരുവനന്തപുരത്തെ ലാബിൽ ആണ് പരിശോധന നടത്തിയത്.
2 ബി വകഭേദം ആയതിനാൽ വായുവിലൂടെ വൈറസ് വ്യാപിക്കില്ല.രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കെ രോഗം പകരാനിടയുള്ളൂ.രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്.
Featured
പേജർ സ്ഫോടനത്തിൽ റിൻസൻ ജോസിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ബന്ധമില്ലെന്ന് ബൾഗേറിയ
ന്യൂഡൽഹി: ലെബനനിൽ ചൊവ്വാഴ്‌ചയുണ്ടായ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ ജോസിൻ്റെ ഉടമസ്ഥതയിലുള്ള നോർട്ട ഗ്ലോബൽ ലിമിറ്റഡിന് ക്ലീൻ ചിറ്റ് നൽകി ബൾഗേറിയ. കമ്പനി നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ദേശീയ സുരക്ഷയ്ക്കുള്ള ബൾഗേറിയൻ സ്റ്റേറ്റ് ഏജൻസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.ഒരു കമ്മ്യൂണിക്കേഷൻ ഉപകരണവും ബൾഗേറിയിൽ നിർമ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്‌തിട്ടില്ല. നോർട്ട ഗ്ലോബൽ ബൾഗേറിയയിൽ നിന്ന് തായ് വാനിലേക്ക് കയറ്റിറക്കുമതി നടത്തിയതിന് രേഖകളില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
തായ് വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയുടെ ട്രേഡ് മാർക്ക് ഉപയോഗിച്ച് ഹംഗേറിയൻ കടലാസ് കമ്പനി ബി.എ.സി. കൺസൾട്ടിങ്ങാണ് പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചതെന്നായിരുന്നു വിവരം. ഇസ്രയേലിന്റെ കടലാസ് കമ്പനിയാണ് ബി.എ.സിയെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
Featured
തൃശ്ശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണം: ഇല്ലെങ്കില്‍ ഇനി പലതും തുറന്നു പറയേണ്ടി വരുമെന്ന് സിപിഐയുടെ താക്കീത്
തിരുവനന്തപുരം : എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്ന ആവശ്യത്തിന് പിന്നാലെ തൃശ്ശൂര്‍ പൂരം വിവാദം കൂടി ആയതോടെ ഇടതു മുന്നണിയില്‍ പൊട്ടിത്തെറി. പൂരം കലക്കിയിതില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നില്ലെങ്കില്‍ ഇനി പലതും തുറന്ന് പറയേണ്ടിവരുമെന്നാണ് സിപിഐ മുന്നറിയിപ്പ്. റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകുന്ന സാഹചര്യം മുഖ്യമന്ത്രിയുടേയും ഉത്തരംമുട്ടിക്കുന്നതാണ്.
അനധികൃത സ്വത്ത് സമ്പാദനം അടക്കം ആരോപണങ്ങളില്‍ വിജലന്‍സ് അന്വേഷണ തീരുമാനം വന്നിട്ടും എഡിജിപി എംആര്‍ അജിത് കുമാര്‍ ക്രമസമാധന ചുമതലയില്‍ തുടരുകയാണ്. എഡിജിപിയെ അടിയന്തരമായി മാറ്റണമെന്ന ആവശ്യം സിപിഐ ശക്തമാക്കിയതിന് പിന്നാലെയാണ് തൃശ്ശൂര്‍ പൂരം റിപ്പോര്‍ട്ടിലും പൊലീസിന്റെ ഒളിച്ചുകളി. അന്വേഷണ ചുമതല എംആര്‍ അജിത് കുമാറിന്. ആരോപണ വിധേയന്‍ തന്നെ അന്വേഷിക്കുന്നതിലെ ഔചിത്യ കുറവ് ഒരു വശത്ത് നില്‍ക്കെ അന്വേഷണത്തിലും റിപ്പോര്‍ട്ട് സമര്‍പ്പണത്തിലും വന്ന അനിശ്ചിതമായ കാലതാമസവും കൂടിയായതോടെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഉത്തരംമുട്ടിയ അവസ്ഥയാണിപ്പോള്‍. എഡിജിപിക്ക് മുഖ്യമന്ത്രിയൊരുക്കുന്ന സംരക്ഷണത്തില്‍ ഇന്നും പരസ്യപ്രതികരണവുമായി സിപിഐ ദേശീയ നിര്‍വ്വാഹക സമിതി അംഗം പ്രകാശ് ബാബു രംഗത്തെത്തി.
-
Featured1 month ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News4 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News1 month ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login