47 ലക്ഷവുമായി കോടീശ്വരന്റെ ഭാര്യ ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടി; വീട്ടമ്മ പോയത് തന്നെക്കാൾ 13 വയസ്സിന് ഇളയതായ യുവാവിനൊപ്പം

കോടീശ്വരനായ ഭർത്താവിനെ ഉപേക്ഷിച്ച് 47 ലക്ഷം രൂപയുമായി ഓട്ടോ ഡ്രൈവറിനൊപ്പം ഒളിച്ചോടി യുവതി. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. തന്നെക്കാൾ 13 വയസ്സിന് ഇളയതായ യുവാവിനൊപ്പമാണ് ഇവർ പോയത്. വീട്ടിൽ നിന്ന് തന്റെ 47 ലക്ഷം രൂപയുമെടുത്ത് ഭാര്യ പോയി എന്ന് കാണിച്ച് ഇവരുടെ ഭർത്താവ് പൊലീസിൽ പരാതിയും നൽകി.

ഈ മാസം 13–നാണ് യുവതിയെയും ഓട്ടോ ഡ്രൈവറെയും കാണാതായിരിക്കുന്നത്. ഓട്ടോ ഡ്രൈവർ പതിവായി സ്ത്രീയെ വീട്ടിൽ കൊണ്ടാക്കാറുണ്ടായിരുന്നു. ഇൻഡോർ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. ഇവർ ഇപ്പോൾ എവിടയൊണെന്നാണ് കണ്ടെത്തേണ്ടിയിരിക്കുന്നത്. ഇമ്രാൻ എന്ന ഓട്ടോ ‍ഡ്രൈവറാണ് യുവതിക്കൊപ്പമുള്ളതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇമ്രാന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് 33 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. കോടികൾ ആസ്തിയുള്ള ഭൂവുടമയാണ് സ്ത്രീയുടെ ഭർത്താവെന്നാണ് റിപ്പോര്‍‌ട്ട്.

Related posts

Leave a Comment