Connect with us
48 birthday
top banner (1)

Delhi

മോദിയെ വിമര്‍ശിച്ചു: മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മലികിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്

Avatar

Published

on

ഡല്‍ഹി: മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മലികിന്റെ കെട്ടിടത്തില്‍ ഉള്‍പ്പടെ 30 സ്ഥലങ്ങളില്‍ സി.ബി.ഐ പരിശോധന. അഴിമതി കേസുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ പരിശോധന നടത്തുന്നത്. ജമ്മുകശ്മീരിലെ ജലവൈദ്യുതി പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് മലികിന്റെ ഉടമസ്ഥതയിലുളള സ്ഥലങ്ങളില്‍ സി.ബി.ഐ പരിശോധന.

പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടത് സുരക്ഷ വീഴ്ച കാരണമാണെന്ന് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇക്കാര്യം പുറത്തുമിണ്ടരുത് എന്നായിരുന്നു നിര്‍ദേശമെന്ന് ‘ദ വയറി’ന് വേണ്ടി കരണ്‍ ഥാപറിന് നല്‍കിയ അഭിമുഖത്തില്‍ മലിക് വെളിപ്പെടുത്തിയിരുന്നു.സുരക്ഷ പാളിച്ചയെക്കുറിച്ച് ദേശീയ സുരക്ഷ ഉപദേശകന്‍ അജിത് ഡോവലും ഉപദേശിച്ചതായും മുന്‍ ബി.ജെ.പി നേതാവായ മലക് പറഞ്ഞു. ‘സംഭവം നടന്ന ദിവസം വൈകീട്ട് ഉത്തരാഖണ്ഡിലെ കോര്‍ബറ്റ് ദേശീയോദ്യാനത്തില്‍ ഫോട്ടോ ഷൂട്ടിലായിരുന്ന മോദിയുമായി ഞാന്‍ സംസാരിച്ചിരുന്നു. നമ്മുടെ തെറ്റാണ് ഭീകരാക്രമണത്തിന് കാരണമായതെന്നും ജവാന്മാരെ വിമാനത്തില്‍ കൊണ്ടുപോയിരുന്നെങ്കില്‍ ആക്രമണം ഒഴിവാക്കാമായിരുന്നെന്നും മോദിയോട് ഫോണില്‍ പറഞ്ഞു.

Advertisement
inner ad

ഇക്കാര്യം ഇപ്പോള്‍ മിണ്ടരുതെന്നായിരുന്നു മോദിയുടെ നിര്‍ദേശം. മിണ്ടാതിരിക്കണമെന്ന് തന്റെ സഹപാഠി കൂടിയായിരുന്ന അജിത് ഡോവലും പറഞ്ഞു. കുറ്റം മുഴുവന്‍ പാകിസ്താനെതിരെയാകുമെന്ന് മനസ്സിലാക്കിയ ഞാന്‍ നിശ്ശബ്ദത പാലിച്ചു -സത്യപാല്‍ മലിക് വെളിപ്പെടുത്തി. ആയിരത്തോളം ജവാന്മാരെ റോഡിലൂടെ വാഹനവ്യൂഹത്തില്‍ കൊണ്ടുപോകുന്നതിന് പകരം സി.ആര്‍.പി.എഫ് അധികൃതര്‍ വിമാനം ആവശ്യപ്പെട്ടിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യം തള്ളിയെന്നും മലിക് പറയുന്നു.

അഞ്ചു വിമാനങ്ങളാണ് ആവശ്യപ്പെട്ടത്. തന്നോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ സൗകര്യമൊരുക്കിക്കൊടുക്കുമായിരുന്നെന്നും മലിക് അഭിപ്രായപ്പെട്ടു. ആഭ്യന്തരമന്ത്രാലയവും സി.ആര്‍.പി.എഫും പുല്‍വാമ സംഭവത്തില്‍ തികഞ്ഞ അശ്രദ്ധ കാണിച്ചെന്നും മലിക് ആരോപിച്ചു. സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തില്‍ ഇടിച്ചുകയറ്റാനായി പാകിസ്താനില്‍നിന്നെത്തിയ കാര്‍ 300 കിലോ ആര്‍.ഡി.എക്‌സുമായി 15 ദിവസത്തോളം ആരും തിരിച്ചറിയാതെ കശ്മീരില്‍ കറങ്ങിയത് സുരക്ഷാവീഴ്ചയുടെ പ്രധാന ഉദാഹരണമായി മുന്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

‘മറ്റുള്ളവരെ അവഹേളിക്കുന്നത് ഭീരുക്കളുടെ ലക്ഷണം’‍; സ്മൃതി ഇറാനിക്കെതിരായ അധിക്ഷേപം അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി

Published

on

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണെന്നും, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ സ്മൃ‌തി ഇറാനിക്കും മറ്റു രാഷ്ട്രീയ നേതാക്കൾക്കുമെതിരെ മോശം പദപ്രയോഗങ്ങൾ നടത്തുന്നതിൽ നിന്നും അവഹേളിക്കുന്നതിൽ നിന്നും അങ്ങനെ ചെയ്യുന്നവർ പിന്തിരിയണമെന്നും രാഹുൽ അഭ്യർഥിച്ചു. ആളുകളെ അപമാനിക്കുന്നതും അവഹേളിക്കുന്നതും ഭീരുക്കളുടെ ലക്ഷണമാണ്, കരുത്തരുടേതല്ലെന്നും രാഹുൽ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.

കഴിഞ്ഞ മോദി മന്ത്രിസഭയിൽ വനിത- ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനി ഈ ആഴ്‌ച ആദ്യം തന്നെ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ അമേഠിയിൽ കോൺഗ്രസിൻ്റെ കിശോരി ലാൽ ശർമയോട് ഒന്നര ലക്ഷത്തിലേറെ വോട്ടുകൾക്കാണ് സ്‌മൃതി ഇറാനി പരാജയപ്പെട്ടത്.

Advertisement
inner ad
Continue Reading

Delhi

നീറ്റ് പരീക്ഷ: ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് ജൂലൈ 18ലേയ്ക്ക് മാറ്റി

Published

on

ന്യൂഡല്‍ഹി: നീറ്റ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെച്ച് സുപ്രീംകോടതി. ജൂലൈ 18നായിരിക്കും ഇനി ഹര്‍ജികളില്‍ വാദം കേള്‍ക്കുക. കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എതിര്‍കക്ഷികള്‍ക്ക് മറുപടി സമര്‍പ്പിക്കാനും സുപ്രീംകോടതി അനുവദിച്ചു.

നീറ്റ് ഹരജികളില്‍ തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. എന്നാല്‍, വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോടതിയില്‍ ഹാജരാകാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് ജൂലൈ 18ലേക്ക് മാറ്റുകയായിരുന്നു.

Advertisement
inner ad

അതേസമയം, മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് – യു.ജിയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും ലോക്ക് പൊട്ടിയിട്ടില്ലെന്നും ആവര്‍ത്തിച്ച് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) രംഗത്തെത്തി. ഒരു പരീക്ഷാ കേന്ദ്രത്തിലെ ആറ് പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചത്, സമയനഷ്ടം മൂലം ഗ്രേസ് മാര്‍ക്ക് നല്‍കിയതിനാലാണ്. എന്നാല്‍ ജൂണ്‍ 23ന് നടത്തിയ പുനഃപരീക്ഷയില്‍ ഇവര്‍ക്ക് മുഴുവന്‍ മാര്‍ക്കും നേടാനായില്ല. ഇതോടെ 720ല്‍ 720 മാര്‍ക്കും നേടിയവരുടെ എണ്ണം 67ല്‍നിന്ന് 61 ആയി കുറഞ്ഞെന്നും എന്‍.ടി.എ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഹരിയാനയിലെ ഝജ്ജറില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് പുനഃപരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത്. മുഴുവന്‍ മാര്‍ക്ക് നേടിയ 61ല്‍ 17 പേര്‍ക്ക് പ്രൊവിഷനല്‍ ഉത്തര സൂചിക പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ഫുള്‍ മാര്‍ക്ക് ഉണ്ടായിരുന്നു. മറ്റ് 44 പേര്‍ക്ക് ഫിസിക്‌സ് പേപ്പറിന്റെ ഉത്തര സൂചിക റിവിഷന്‍ നടത്തിയതിനു ശേഷമാണ് മുഴുവന്‍ മാര്‍ക്ക് ലഭിച്ചത്. ഉത്തരസൂചികയില്‍ തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു. ഈ സമയത്ത് ഫിസിക്‌സ് പേപ്പറിലെ ഒരു ചോദ്യത്തിന്റെ ഉത്തരത്തെ നിരവധിപേര്‍ ചോദ്യം ചെയ്തു. എന്‍.സി.ഇ.ആര്‍.ടിയുടെ പഴയ പുസ്തകത്തിലും പുതിയതിലും ഇതിന് വ്യത്യസ്ത ഉത്തരങ്ങളാണുണ്ടായിരുന്നത്. ഇതോടെ രണ്ട് ഓപ്ഷനുകള്‍ ശരിയായി പരിഗണിക്കാമെന്ന് സബ്ജക്ട് എക്‌സ്‌പേര്‍ട്ടുകള്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഫലമായി 44 പേര്‍ക്ക് കൂടി ഫുള്‍ മാര്‍ക്ക് ലഭിച്ചെന്നും എന്‍.ടി.എ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Delhi

മുസ്‌ലിം വനിതകള്‍ക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശം തേടാന്‍ അവകാശം : സുപ്രീംകോടതി

Published

on

ന്യൂഡല്‍ഹി: മുസ്‌ലിം വനിതകള്‍ക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശം തേടാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി. ക്രിമിനല്‍ നടപടി ക്രമത്തിലെ 125ാം സെക്ഷന്‍ പ്രകാരം മുസ്‌ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശം തേടാമെന്നാണ് ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചത്.

മുന്‍ ഭാര്യക്ക് 10,000 രൂപ ജീവനാംശം നല്‍കാനുള്ള തെലങ്കാന ഹൈകോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 1986-ലെ മുസ്ലിം സ്ത്രീ വിവാഹമോചനാവകാശ സംരക്ഷണം നിയമം അനുസരിച്ച് വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് സെക്ഷന്‍ 125 സി.ആര്‍.പി.സി പ്രകാരം ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാല്‍, കോടതി ഇത് അംഗീകരിച്ചില്ല.

Advertisement
inner ad

മുസ്‌ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശം തേടാമെന്നും ഇതിനായി ക്രിമിനല്‍ നടപടി ചട്ടത്തിലെ 125 ആം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഇത് എല്ലാ വനിതകള്‍ക്കും ബാധകമാണെന്ന നിരീക്ഷണവും കോടതി നടത്തിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured