Connect with us
48 birthday
top banner (1)

Cinema

‘കാതലിന്റെ’ ഹിന്ദി പതിപ്പിലെ വിവര്‍ത്തന പിഴവിനെതിരെ വിമര്‍ശനം ഉയരുന്നു

Avatar

Published

on

മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍. 2023 നവംബര്‍ 23 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. തിയറ്ററില്‍ മികച്ച സ്വീകാര്യത നേടിയ കാതല്‍ ഒ.ടി.ടിയിലെത്തിയിട്ടുണ്ട്. പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒ.ടി.ടിയില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടരുന്ന, കാതലിന്റെ ഹിന്ദി പതിപ്പിലെ വിവര്‍ത്തന പിഴവിനെതിരെ വിമര്‍ശനം ഉയരുകയാണ്. ഹിന്ദി പതിപ്പിലെ ഒരു ഡയലോഗ് ‘സ്വവര്‍ഗരതി’യെ ‘ആത്മസുഖം’ എന്നാണ് പരാമര്‍ശിച്ചത്. ഇതിനെതിരെ ക്വിയര്‍ കമ്മ്യൂണിറ്റി രംഗത്തെത്തിയിരുന്നു. സംഭാഷണത്തിലെ പിഴവ് പരിഹരിക്കണമെന്ന് ക്വിയര്‍ കമ്മ്യൂണിറ്റി പ്രൈമിനോട് ആവശ്യപ്പെട്ടിരുന്നു.

Advertisement
inner ad

കാതലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ചൊവ്വാഴ്ച രാവിലെ പ്രൈം വിഡിയോ പുതിയ പതിപ്പ് പുറത്തുവിട്ടിരുന്നു. എന്നാല്‍, സിനിമയിലെ ചില ഭാഗത്ത് ഇപ്പോഴും തെറ്റ് ആവര്‍ത്തിക്കുന്നുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നത്. സിനിമയിലെ 74-ാം മിനിറ്റിലെ ഒരു രംഗത്തില്‍, ‘സ്വവര്‍ഗരതി’ എന്ന സബ് ടൈറ്റില്‍ ഉണ്ടായിരുന്നിട്ടും, സംഭാഷണത്തില്‍ ‘ആത്മസുഖം’ എന്നാണ് പരാമര്‍ശിക്കുന്നതെന്നാണ് പ്രേക്ഷകര്‍ ചൂണ്ടി കാണിക്കുന്നു. ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

കാതലില്‍ മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മാത്യുവിന്റെ ഭാര്യ ഓമനയായിട്ടാണ് ജ്യോതിക എത്തിയത്. സുധി കോഴിക്കോട്, ചിന്നു ചാന്ദ്‌നി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ്കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആദര്‍ശ് സുകുമാരന്‍ പോള്‍സണ്‍ സക്കറിയ എന്നിവര്‍ ചേര്‍ന്നാണ് കാതലിന് തിരക്കഥയെരുക്കിയത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ഈ ചിത്രം ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

chennai

നടന്‍ ജോജു ജോര്‍ജിന് ഷൂട്ടിംഗിനിടെ പരിക്ക്

Published

on

ചെന്നൈ: നടന്‍ ജോജു ജോര്‍ജിന് ഷൂട്ടിംഗിനിടെ പരിക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ജോജുവിന് പരിക്ക് പറ്റിയത്.കാല്‍പാദത്തിന്റെ എല്ല് പൊട്ടിയെന്നാണ് വിവരം.

ഹെലികോപ്റ്ററില്‍ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.കോളിവുഡ് ഇതിഹാസങ്ങളായ കമല്‍ഹാസനും മണിരത്നവും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്

Advertisement
inner ad
Continue Reading

Cinema

ഗൗതം മേനോൻ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി സാമന്ത

Published

on

മമ്മൂട്ടിയെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് തെന്നിന്ത്യൻ താര സുന്ദരി സാമന്ത. ചിത്രത്തിലൂടെ മലയാള സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുകയാണ് സാമന്ത. മമ്മൂട്ടിയും സാമന്തയും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂണ്‍ 15ന് ചെന്നൈയില്‍ ആരംഭിക്കും എന്നാണ് പുറത്തു വരുന്ന വിവരം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ആണ്ചിത്രത്തിന്റെ നിർമ്മാണം.

Advertisement
inner ad

മലയാളിയും തമിഴിലെ പ്രമുഖ സംവിധായകനും നടനുമായ ഗൗതം മേനോൻ ആദ്യമായാണ് മലയാള ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയും ഗൗതം മേനോനും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ജൂണ്‍ 20 ന് മമ്മൂട്ടി ജോയിൻ ചെയ്യും എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. അതേസമയം നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്ക എന്ന ചിത്രത്തില്‍ മമ്മൂട്ടിയും ഗൗതം മേനോനും ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ ഇതുവരെ ഒരുമിച്ച്‌ അഭിനയിച്ചില്ലെങ്കിലും ഒരു പരസ്യ ചിത്രത്തില്‍ മമ്മൂട്ടിയും സാമന്തയും ഒരുമിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Cinema

സോനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും വിവാഹിതരാവുന്നു

Published

on

ബോളിവുഡ് താരങ്ങളായ നടി സോനാക്ഷി സിൻഹയും നടൻ സഹീർ ഇഖ്ബാലും വിവാഹിതരാവുന്നു. ഈ മാസം 23-ന് മുംബൈയിൽവെച്ചാണ് വിവാഹമെന്നാണ് റിപ്പോർട്ട്. സോനാക്ഷിയും സഹീറും ഏറെ നാളായി പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു.

സഞ്ജയ് ലീല ബൻസാലി ഒരുക്കിയ ഹീരാമണ്ഡി എന്ന വെബ് സീരീസിലാണ് സോനാക്ഷി സിൻഹ ഒടുവിൽ അഭിനയിച്ചത്. സൽമാൻ ഖാൻ നിർമിച്ച് 2019-ൽ പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് സഹീർ ഇഖ്ബാൽ സിനിമയിൽ അരങ്ങേറിയത്. ബോളിവുഡ് നടനും തൃണമൂൽ കോൺ​ഗ്രസിന്റെ അസനോളിൽനിന്നുള്ള എംപിയുമായ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സോനാക്ഷി സിൻഹ.

Advertisement
inner ad
Continue Reading

Featured