നാലാഴ്ച അതിജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരംഃ സംസ്ഥാനത്ത് ഓണാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപനം അതീവ ഗുരുതരമാകുമെന്ന് ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് അതിജീവിക്കാന്‍ അടുത്ത നാലാഴ്ചത്തേക്ക് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഓണക്കാലത്ത് കര്‍ശന നിയന്ത്രണങ്ങളോടെ ചില ഇളവുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ പലേടത്തും നിയന്ത്രണങ്ങള്‍ ഫലപ്രദമായില്ല. പൊതുസ്ഥലത്ത് ആള്‍ക്കൂട്ടമുണ്ടായി. ഇതു രോഗവ്യാപന സാധ്യത കൂട്ടി. രണ്ടു ഡോസ് വാക്സിന്‍ എടുത്തവരാണു കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്. ഇവരിലൂടെ കോവിഡിന്‍റെ ഡെല്‍റ്റാ വകഭേദം വ്യാപകമാകാന്‍ ഇടയുണ്ടെന്നാണ് അനുമാനിക്കുന്നത്. ഇതെല്ലാം മുന്നില്‍ കണ്ടാണ് അടുത്ത നാലാഴ്ചത്തേക്ക് കടുത്ത നടപടികളിലേക്കു നീങ്ങുന്നത്. നാളെ രാവിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം കൂടി സ്ഥിതിഗതികള്‍ വിലയിരുത്തും.

Related posts

Leave a Comment