ഏഴാം നമ്പർ ജേഴ്‌സി ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കില്ല

മാഞ്ചസ്റ്റർ : 12 വർഷത്തിന് ശേഷം ക്രിസ്റ്റ്യാനോ തിരിച്ചെത്തുന്നു എന്ന വാർത്തകൾ വന്നതിന് പിന്നാലെ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഏഴാം നമ്പർ കുപ്പായത്തിലെ സൂപ്പർ താരത്തിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. ഏഴാം നമ്പർ റോണോയുടെ ജഴ്‌സിയിലെ അക്കം മാത്രമല്ല. ലോകത്ത് ഏറ്റവും കൂടുതൽ പണം വാരുന്ന ഒരു ബ്രാൻഡ് കൂടിയാണത്. മാഞ്ചസ്റ്റർ യുനൈറ്റഡിൽ നിലവിൽ കവാനിയാണ് ഏഴാം നമ്പർ ജേഴ്‌സി അണിയുന്നത്. സീസൺ തുടങ്ങി കഴിഞ്ഞാൽ പിന്നെ ജേഴ്‌സി നമ്പർ മാറ്റാനാവില്ല എന്ന നിയമമാണ് ക്രിസ്റ്റ്യാനോയ്ക്ക് ജഴ്‌സി നമ്പർ കിട്ടാത്തതിന്റെ കാരണം.

Related posts

Leave a Comment