‘ക്രിപ്‌റ്റോകാരിയ മുതുവാരിയാന’ ; ഇടമലക്കുടി മുതുവർ ആദിവാസി വിഭാഗത്തിന്റെ പേരിൽ പുതിയ സസ്യം

തിരുവനന്തപുരം: പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഇടുക്കി ജില്ലയിലെ ഇടമലക്കുടി ആദിവാസി മേഖലയില്‍ നിന്നും പുതിയ സസ്യത്തെ കണ്ടെത്തി ശാസ്ത്രലോകം. ‘ലോറേസിയേ’ എന്ന സസ്യകുടുംബത്തിലെ അംഗമായ പുതിയ സസ്യത്തെ കണ്ടെത്തിയത് കേരള സര്‍വകലാശാല ബോട്ടണി വിഭാഗമാണ്.ഇടമലക്കുടി ആദിവാസികോളനിക്കടുത്തു നിന്നാണ് സസ്യത്തെ കണ്ടെത്തിയിരിക്കുന്നത്. ‘മുതുവര്‍’ വിഭാഗത്തില്‍പ്പെട്ട ആദിവാസികളാണ് ഈ പ്രദേശത്ത് വസിക്കുന്നത്. അവരുടെ മേഖലയില്‍ നിന്ന് കണ്ടെത്തിയതു കൊണ്ടും അവരോടുളള ആദരസൂചകമായി പുതിയ സസ്യത്തിന് ‘ക്രിപ്‌റ്റോകാരിയ മുതുവാരിയാന’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതാദ്യമായാണ് കേരളത്തില്‍ നിന്നും ആദിവാസികളുടെ ബഹുമാനാര്‍ത്ഥം ഒരു സസ്യത്തിന് അവരുടെ പേരു കൊടുക്കുന്നത്.ഏകദേശം പത്ത് മുതല്‍ പതിനഞ്ച് മീറ്റര്‍ വരെ മാത്രം ഉയരത്തില്‍ വളരുന്നതും അധികം വീതിയില്ലാത്തതുമായ ഇലകളുളളതാണ് ഇവ. ഏകദേശം പത്തോളം മരങ്ങള്‍ മാത്രമാണ് ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുളളത് എന്നത് ഇവയുടെ സംരക്ഷണ പ്രാധാന്യം വെളിപ്പെടുത്തുന്നതാണ്.  ‘ക്രിപ്‌റ്റോകാരിയ’ എന്ന ജനസില്‍പ്പെട്ട ഒന്‍പതോളം ഇനങ്ങള്‍ പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്നു. ഈ മരങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യവും സംരക്ഷണവും ഔഷധമൂല്യങ്ങള്‍ ഇവയെല്ലാം പഠനവിധേയമാക്കേണ്ടതുണ്ട്.  ഇതിന്റെ സംരക്ഷണവും സുസ്ഥിര വിനിയോഗവും തുടങ്ങിയ കാര്യങ്ങളില്‍ കേരളസര്‍വകലാശാല സെന്റര്‍ ഫോര്‍ ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്നു.
കേരളസര്‍വകലാശാല ബോട്ടണി വിഭാഗത്തിലെ മുന്‍ ഗവേഷകനായ ഡോ.ആര്‍.ജഗദീശന്‍, ബോട്ടണി വിഭാഗം പ്രൊഫസറും സെന്റര്‍ ഫോര്‍ ബയോഡൈവേഴ്‌സിറ്റി ഡയറക്ടറുമായ ഡോ.എ.ഗംഗാപ്രസാദ്, ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞനായ ഡോ.സാം പി മാത്യു, ഗവേഷകനായ പി സുരേഷ് കുമാര്‍ എന്നിവരാണ് ഈ സസ്യത്തിന്റെ കണ്ടെത്തലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
ഫിന്‍ലാന്‍ഡില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ആനല്‍സ് ഓഫ് ബോട്ടാണിസി ഫെന്നിസി എന്ന ഗവേഷണ ജേര്‍ണലിന്റെ നവംബറില്‍ പ്രസിദ്ധീകരിച്ച 58ാം ലക്കത്തില്‍ ഇതിനെ സംബന്ധിച്ച വിശദമായ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ.എ.ഗംഗപ്രസാദ് 9447552783Attachments area

Related posts

Leave a Comment