സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനിടെ സി പി എം ഗുണ്ടാ വിളയാട്ടം ; മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിനിടയിലായിരുന്നു അഴിഞ്ഞാട്ടം

എറണാകുളം :-പോത്താനിക്കാട് പഞ്ചായത്തിലെ ഗവണ്മെന്റ് യു പി സ്കൂളിന് പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം.മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ഓൺലൈനിൽ ഉൽഘാടനം നിർവഹിച്ച പരിപാടിയിൽ മുഖ്യമന്ത്രി യുടെ ഉദ്ഘാടനപ്രസംഗം കഴിഞ്ഞ ഉടനെയാണ് നാടകീയ സംഭവങ്ങൾ.

ഒരു പറ്റം സി പി എം പ്രവർത്തകർ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അധ്യാപകരും മറ്റ് അതിഥികളും നോക്കി നിൽക്കെ ഉദ്ഘാടനം നടന്ന ഓഡിറ്റോറിയത്തിൽ അഴിഞ്ഞാടുകയായിരുന്നു. പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എൻ എം ജോസഫിന്റെ മൈക്ക് തട്ടിത്തെറിപ്പിക്കുകയും വേദിയിൽ ഉണ്ടായിരുന്ന സ്ത്രീകൾ അടക്കമുള്ള ജനപ്രതിനിധികളോട് കയർക്കുകയും ചെയ്തു.പരിപാടിക്കിടെ എത്തിയ മുൻ എം എൽ എ എൽദോ എബ്രഹാമിനെ കൊണ്ട് നിർബന്ധിച്ചു ഫലകം അനാചഛാദനം നടത്തിച്ചു.പിന്നീട് എത്തിചേർന്ന പരിപാടിയുടെ ഉദ്ഘാടനം നടത്താൻ ക്ഷണിക്കപ്പെട്ടിരുന്ന സ്ഥലം എം എൽ എ ഡോ. മാത്യു കുഴൽനാടൻ സ്നേഹപൂർവ്വം ഈ അവസരം എൽദോ എബ്രഹാമിന് നൽകുകയാണെന്നും അദ്ദേഹത്തിന്റെ കാലത്ത് നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉൽഘാടനം നിർവഹിക്കാൻ യോഗ്യൻ ആണെന്നും അതിനാൽ അദ്ദേഹം ഫലകം അനാഛാദനം നടത്തിയതിനെ അംഗീകരിക്കുന്നു എന്നും സദസ്സിനെ അറിയിച്ചു.
യോഗ്യത്തിന്റെ അധ്യക്ഷനായി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എൻ എം ജോസഫ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് പി എ എം ബഷീർ ജില്ലാ പഞ്ചായത്ത്‌ മെമ്പർ റാണിക്കുട്ടി ജോർജ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സാലി ഐപ്പ് പഞ്ചായത്ത്‌ മെമ്പർമാരായ ആശ ജിമ്മി, ജിനു മാത്യു, ഡോളി സജി, ജോസ് വർഗീസ്, ഫിജിന അലി വിൻസന്റ് നഇല്ലിക്കൽ , ടോമി ഏലിയാസ്,സ്കൂൾ ഹെഡ്മിസ്ട്രെസ് നസീമ കെ, പി റ്റി എ പ്രസിഡന്റ്‌ ലാൽ തോമസ് എന്നിവരും സന്നിഹിതരായിരുന്നു.

Related posts

Leave a Comment