Connect with us
48 birthday
top banner (1)

Cinema

കേരളത്തിലെ വനങ്ങളില്‍ നടന്ന ആനക്കൊമ്പ് വേട്ടയുടെ നേര്‍ക്കാഴ്ചയുമായി ക്രൈം സീരീസ് ‘പോച്ചര്‍’

Avatar

Published

on


ക്യുസി എന്റര്‍ടൈന്‍മെന്റ് നിര്‍മിക്കുന്ന ആമസോണ്‍ ഒറിജിനല്‍ സീരിസായ പോച്ചറിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി നടി ആലിയ ഭട്ട്. പ്രൈം വിഡിയോയാണ് ഇക്കാര്യം അറിയിച്ചത്. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ അന്വേഷണ കുറ്റകൃത്യ പരമ്പര ഇന്ത്യന്‍ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടസംഘത്തെകുറിച്ചുള്ള സംഭവങ്ങളുടെ സാങ്കല്‍പിക നാടകീകരണമാണ്. ഫെബ്രുവരി 23ന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലുമായി ആമസോണ്‍ പ്രൈം വിഡിയോ പോച്ചര്‍ സ്ട്രീം ചെയ്യും. ഡല്‍ഹി ക്രൈം ക്രിയേറ്റര്‍ റിച്ചി മേത്തയാണ് പോച്ചറിന്റെ സംവിധായകന്‍. നിമിഷ സജയന്‍, റോഷന്‍ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരടങ്ങുന്ന അഭിനേതാക്കളാണ് പ്രധാന വേഷത്തിലുള്ളത്.

പ്രകൃതി സംരക്ഷണത്തിനും സുസ്ഥിരതക്കും വേണ്ടി സജീവമായി ശബ്ദം ഉയര്‍ത്തുന്ന അഭിനേതാവാണ് ആലിയ. ‘അവിശ്വസനീയമാംവിധം പ്രാധാന്യമുള്ള ഈ പ്രോജക്റ്റിന്റെ ഭാഗമാകുന്നത് എനിക്കും എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിലെ മുഴുവന്‍ ടീമിനും ഒരു ബഹുമതിയാണ്. വന്യജീവി കുറ്റകൃത്യങ്ങളുടെ അടിയന്തിര പ്രശ്‌നത്തെക്കുറിച്ച് ബോധവത്കരിക്കുന്നതാണ് റിച്ചിയുടെ ചിത്രീകരണം. നമ്മുടെ വനങ്ങളില്‍ നടക്കുന്ന ക്രൂരമായ ഈ കുറ്റകൃത്യങ്ങളെ അടിസ്ഥാന മാക്കിയുള്ള പോച്ചറിലെ കഥപറച്ചില്‍ ഏറെ ആകര്‍ഷകമായി തോന്നി. എല്ലാ ജീവജാലങ്ങളോടും കൂടുതല്‍ അനുകമ്പയും പരിഗണനയും ഉള്ളവരായിരിക്കാനുള്ള ശക്തമായ സന്ദേശം നല്‍കുകയാണ് ‘പോച്ചര്‍’- ആലിയ പറഞ്ഞു.

Advertisement
inner ad

എട്ട് എപ്പിസോഡുള്ള ഈ പരമ്പരയുടെ ആദ്യ മൂന്ന് എപ്പിസോഡുകള്‍ 2023ലെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജൊഹാന്‍ ഹെര്‍ലിന്‍ എയ്ഡ് ക്യാമറ ചലിപ്പിക്കുന്ന സീരീസിന് സംഗീതം നല്‍കിയത് ആന്‍ഡ്രൂ ലോക്കിങ്ടണാണ്. ബെവര്‍ലി മില്‍സ്, സൂസന്‍ ഷിപ്പ്ടണ്‍, ജസ്റ്റിന്‍ ലി എന്നിവരാണ് എഡിറ്റിങ്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

ഗൗതം മേനോൻ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി സാമന്ത

Published

on

മമ്മൂട്ടിയെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് തെന്നിന്ത്യൻ താര സുന്ദരി സാമന്ത. ചിത്രത്തിലൂടെ മലയാള സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുകയാണ് സാമന്ത. മമ്മൂട്ടിയും സാമന്തയും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂണ്‍ 15ന് ചെന്നൈയില്‍ ആരംഭിക്കും എന്നാണ് പുറത്തു വരുന്ന വിവരം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ആണ്ചിത്രത്തിന്റെ നിർമ്മാണം.

Advertisement
inner ad

മലയാളിയും തമിഴിലെ പ്രമുഖ സംവിധായകനും നടനുമായ ഗൗതം മേനോൻ ആദ്യമായാണ് മലയാള ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയും ഗൗതം മേനോനും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ജൂണ്‍ 20 ന് മമ്മൂട്ടി ജോയിൻ ചെയ്യും എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. അതേസമയം നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബസൂക്ക എന്ന ചിത്രത്തില്‍ മമ്മൂട്ടിയും ഗൗതം മേനോനും ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ ഇതുവരെ ഒരുമിച്ച്‌ അഭിനയിച്ചില്ലെങ്കിലും ഒരു പരസ്യ ചിത്രത്തില്‍ മമ്മൂട്ടിയും സാമന്തയും ഒരുമിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Cinema

സോനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും വിവാഹിതരാവുന്നു

Published

on

ബോളിവുഡ് താരങ്ങളായ നടി സോനാക്ഷി സിൻഹയും നടൻ സഹീർ ഇഖ്ബാലും വിവാഹിതരാവുന്നു. ഈ മാസം 23-ന് മുംബൈയിൽവെച്ചാണ് വിവാഹമെന്നാണ് റിപ്പോർട്ട്. സോനാക്ഷിയും സഹീറും ഏറെ നാളായി പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു.

സഞ്ജയ് ലീല ബൻസാലി ഒരുക്കിയ ഹീരാമണ്ഡി എന്ന വെബ് സീരീസിലാണ് സോനാക്ഷി സിൻഹ ഒടുവിൽ അഭിനയിച്ചത്. സൽമാൻ ഖാൻ നിർമിച്ച് 2019-ൽ പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് സഹീർ ഇഖ്ബാൽ സിനിമയിൽ അരങ്ങേറിയത്. ബോളിവുഡ് നടനും തൃണമൂൽ കോൺ​ഗ്രസിന്റെ അസനോളിൽനിന്നുള്ള എംപിയുമായ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സോനാക്ഷി സിൻഹ.

Advertisement
inner ad
Continue Reading

Cinema

ലൈംഗികാതിക്രമ കേസ്; ഒമർ ലുലുവിന് ഇടക്കാല ജാമ്യം

Published

on

കൊച്ചി: യുവ യുവനടിയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ ഒമര്‍ ലുലുവിന് ഇടക്കാല ജാമ്യം. ഒമര്‍ ലുലുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇടക്കാല ജാമ്യത്തിന് ഉത്തരവിട്ടു.

അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ആള്‍ജാമ്യത്തില്‍ വിട്ടയക്കണം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജൂണ്‍ ആറിന് വിശദമായ വാദം കേള്‍ക്കും.സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി തവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. കേസിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Advertisement
inner ad

വ്യക്തിവിരോധമാണ് കേസിന് പിന്നിലെന്നാണ് ഒമർ ലുലുവിന്റെ പ്രതികരണം. നടിയുമായി നല്ല സൗഹൃദമായിരുന്നെന്നും ഇതിനിടയിലുണ്ടായ വിരോധമാണ് കേസിന് പിന്നിലെന്നുമാണ് ഒമർ ലുലു പറഞ്ഞത്. മാത്രമല്ല പണത്തിനു വേണ്ടികൂടിയാണ് തനിക്കെതിരെ ഇത്തരമൊരു പരാമർശം നൽകിയിരിക്കുന്നതെന്നും ഒമർ ലുലു ആരോപിച്ചു.

Advertisement
inner ad
Continue Reading

Featured