ലാവലിന്‍ കേസില്‍ ഇന്നു ക്രൈം നന്ദകുമാറിന്‍റെ മൊഴിയെടുക്കും

കൊച്ചിഃ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ ലാവലിന്‍ കേസില്‍ ഇന്ന് തെളിവെടുപ്പ്. എസ്.എന്‍.സി ലാവ്‌ലിന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ക്രൈം ചീഫ് എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും.

അഞ്ചാം തവണയാണ് നന്ദകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകുന്നത്. നന്ദകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തെളിവുകള്‍ ശേഖരിക്കും. ലാവ്‌ലിന്‍ അഴിമതിക്കേസില്‍ നടന്ന 375 കോടി രൂപയുടെ കള്ളപ്പണ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണത്തിനുപുറമെ സ്വരലയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എം.എ. ബേബിക്കെതിരെയുള്ള അന്വേഷണവും തുടരുകയാണ്. തോമസ് ഐസക് വഴി എഫ്.സി.ആര്‍.എ ലംഘിച്ചു ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദേശത്തുനിന്നും ശാസ്ത്രസാഹിത്യ പരിഷത്തിന് വന്ന 18 കോടി രൂപയുടെ ഇടപാടിനെക്കുറിച്ചുള്ള വിശദാംശങ്ങളും ക്രൈം നന്ദകുമാറില്‍ നിന്നു സ്വീകരിക്കും.

Related posts

Leave a Comment