Connect with us
48 birthday
top banner (1)

Entertainment

നടി ശ്വേതാ മേനോനെ അപമാനിച്ചതിന് ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

Avatar

Published

on

കൊച്ചി: നടി ശ്വേതാ മേനോനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിന് പരാതി. ക്രൈം നന്ദകുമാര്‍ പൊലീസ് കസ്റ്റഡിയില്‍. ശ്വേതാ മേനോന്റെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തു. സോഷ്യല്‍ മീഡിയയില്‍ നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചില വിഡിയോകള്‍ നന്ദകുമാര്‍ പ്രസിദ്ധികരിച്ചിരുന്നു ഇതിനെതിരെയാണ് നടി പരാതി നല്‍കിയത്.

യൂട്യൂബ് ചാനലിലൂടെ ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് കേസ്. നന്ദകുമാറിനെ ചോദ്യം ചെയ്യുകയാണ്.ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്. അല്‍പസമയത്തിനകം നന്ദകുമാറിനെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Entertainment

ഗായിക അഞ്ജു ജോസഫ് വിവാഹിതയായി

Published

on

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ മലയാളികളുടെ പ്രിയപ്പെട്ട ഗായിക അഞ്ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരൻ ആണ് വരൻ. അഞ്ജു തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. ആലപ്പുഴ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ അഞ്ജു സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചു. ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അഞ്ജു ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. അടുത്തിടെയായി ചില സിനിമകളിലും അഞ്ജു അഭിനയിച്ചിരുന്നു. അഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്.

Continue Reading

Entertainment

എ ആര്‍ റഹ്മാന് പിന്നാലെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ച് ട്രൂപ്പിലെ ബാസിസ്റ്റായ മോഹിനി ഡേ

Published

on

29 വര്‍ഷത്തെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ച് പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനും പങ്കാളി സൈറ ബാനുവും രംഗത്തെത്തിയിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം റഹ്മാന്റെ ട്രൂപ്പിലെ ബാസിസ്റ്റായ മോഹിനി ഡേ അവരുടെ പങ്കാളിയുമായി വേര്‍പിരിഞ്ഞു. മോഹിനിയും ഭര്‍ത്താവും മ്യൂസിക് കമ്പോസറുമായ മാര്‍ക്ക് ഹാര്‍ട്‌സച്ചും വേര്‍പിരിയുന്നതായി ഇന്‍സ്റ്റഗ്രാമിലാണ് കുറിച്ചത്.

ഹൃദയത്തിന് വളരെ ഭാരമേറിയ വാര്‍ത്തയാണ് പുറത്തുവിടുന്നതെന്നും കുടുംബത്തിനും കൂട്ടുകാര്‍ക്കുമെല്ലാം നന്ദിയെന്നും ഇരുവരും ചേര്‍ന്നൊരുക്കിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അറിയിച്ചു. തങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമാണിതെന്നും നല്ല സുഹൃത്തുകളായി തുടരുമെന്നും ഇരുവരും അറിയിച്ചു. ഒരുമിച്ച് സംഗീതം ചെയ്യുന്നത് നിര്‍ത്തില്ലെന്നും വ്യക്തമാക്കി. തങ്ങളുടെ സ്വകാര്യത ആരാധകര്‍ മാനിക്കണമെന്നും മോഹിനി ആവശ്യപ്പെട്ടു.

Advertisement
inner ad

എ.ആര്‍. റഹ്മാന്റെ ട്രൂപ്പില്‍ ബാസിസ്റ്റായിരുന്ന മോഹിനി ലോകമെമ്പാടും നാല്‍പതോളം റഹ്മാന്‍ ഷോയില്‍ പങ്കെടുത്തിട്ടുണ്ട്. 2023ലാണ് മോഹിനി ആദ്യമായി സ്വന്തം ആല്‍ബം പുറത്തുവിട്ടത്.

ചൊവ്വാഴ്ചയാണ് റഹ്മാനും പങ്കാളി സൈറ ബാനുവും വേര്‍പിരിഞ്ഞത്. സൈറയുടെ അഭിഭാഷക വന്ദനാ ഷാ ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. ഇരുവര്‍ക്കുമിടയിലെ വൈകാരികബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും ഇത് ഏറെ പ്രയാസകരമായ തീരുമാനമാണെന്നും സൈറയുടെ അഭിഭാഷക പറഞ്ഞിരുന്നു. ‘ഇരുവരും തമ്മിലുള്ള വൈകാരികസംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല. പരസ്പരസ്നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്തവിധം രണ്ടുപേരും അകന്നുപോയി’ എന്നായിരുന്നു പങ്കുവെച്ച വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞത്.

Advertisement
inner ad

1995-ലാണ് എ.ആര്‍. റഹ്മാനും സൈറയും വിവാഹിതരാവുന്നത്. നീണ്ട 29 വര്‍ഷത്തെ വിവാഹജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ഖദീജ റഹ്മാന്‍, റഹീമ റഹ്മാന്‍, എ.ആര്‍. അമീന്‍ എന്നിവരാണ് മക്കള്‍.

Advertisement
inner ad
Continue Reading

Entertainment

30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിച്ചു, പക്ഷെ സാധിച്ചില്ല; വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് എ.ആര്‍ റഹ്മാന്‍

Published

on

വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍.ഭാര്യ സൈറയുമായി വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് എക്സിലൂടെ പ്രതികരിച്ചത്. ഈ ബന്ധം30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിച്ചെന്നും എന്നാല്‍ അതിന് സാധിച്ചില്ലെന്നും എ. ആര്‍ റഹ്മാന്‍ കുറിച്ചു.

‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങള്‍ക്കും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അര്‍ഥം തേടുകയാണ്. ആകെ തകര്‍ന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി ‘, എ.ആര്‍.റഹ്മാന്‍ കുറിച്ചു.

Advertisement
inner ad

സൈറയും വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. സൈറയുടെ അഭിഭാഷക വന്ദനാ ഷാ ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. ഇരുവര്‍ക്കുമിടയിലെ വൈകാരികബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും ഇത് ഏറെ പ്രയാസകരമായ തീരുമാനമാണെന്നും സൈറയുടെ അഭിഭാഷക പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള വൈകാരികസംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല. പരസ്പരസ്നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്തവിധം രണ്ടുപേരും അകന്നുപോയെന്നുമായിരുന്നു പങ്കുവെച്ച വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞത്.

1995-ലാണ് എ.ആര്‍. റഹ്മാനും സൈറയും വിവാഹിതരാവുന്നത്. നീണ്ട 29 വര്‍ഷത്തെ വിവാഹജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. ഖദീജ റഹ്മാന്‍, റഹീമ റഹ്മാന്‍, എ.ആര്‍. അമീന്‍ എന്നിവരാണ് മക്കള്‍

Advertisement
inner ad
Continue Reading

Featured