Connect with us
48 birthday
top banner (1)

Kerala

കെ സുധാകരനെതിരെ മൊഴിയില്ല,എംവി ഗോവിന്ദന്റെ ആരോപണം തള്ളി; ക്രൈം ബ്രാഞ്ച്

Avatar

Published

on

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ആരോപണത്തെ തള്ളി ക്രൈം ബ്രാഞ്ച്. മോൺസൺ മാവുങ്കലിന് എതിരായ കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ അതിജീവിത മൊഴി നൽകിയെന്ന എം വി ഗോവിന്ദന്റെ ആരോപണമാണ് ക്രൈം ബ്രാഞ്ച് തള്ളിയിരിക്കുന്നത്. പണമിടപാട് സംബന്ധിച്ച കേസിലാണ് കെ സുധാകരനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത് എന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മോൻസൺ മാവുങ്കലിന് എതിരായപോക്സോ കേസുമായി ബന്ധപ്പെട്ട കോടതി രേഖകളിലും കെ സുധാകരൻ എംപിയുടെ പേരില്ലെന്നും അന്വേഷണസംഘം പറഞ്ഞു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: കെഎസ്‌യുവിന്റെ സമരവീര്യത്തിന് മുൻപിൽ മുട്ടുമടക്കി സർക്കാർ

Published

on

കൊച്ചി: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഒടുവിൽ വിദ്യാർഥികൾക്ക് മുൻപിൽ മുട്ടുമടക്കി സർക്കാർ. വിദ്യാർത്ഥി സംഘടനകളും ആയി കൂടിയ യോഗത്തിന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധിക ബാച്ചുകൾ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ആവർത്തിച്ച് സീറ്റ് പ്രതിസന്ധി ഇല്ലെന്നു പറഞ്ഞ വിദ്യാഭ്യാസ മന്ത്രിക്ക് ഒടുവിൽ തിരുത്തേണ്ടി വന്നിരിക്കുന്നു. സർക്കാരിന്റെ കണ്ണ് തുറപ്പിച്ചത് കെഎസ്‌യുവിന്റെ സമാനതകളില്ലാത്ത സമര പോരാട്ടങ്ങളാണ്. മലബാറിൽ വേണ്ടത്ര സീറ്റുകൾ ഇല്ലെന്ന വസ്തുത കേരളീയ പൊതുസമൂഹത്തിൽ ആഴത്തിൽ ആളിക്കത്തിക്കുന്നത് കെഎസ്‌യു ആണ്. പിന്നീട് അങ്ങോട്ട് കേരളം കണ്ടത് കെഎസ്‌യുവിന്റെ ഉറച്ച നിലപാടുകളും ക്രിയാത്മക ഇടപെടലുകളും സമര പോരാട്ടങ്ങളും ആയിരുന്നു. മലപ്പുറത്തും കോഴിക്കോടും തിരുവനന്തപുരത്തും കെഎസ്‌യു സമരവേലിയറ്റങ്ങൾ നടത്തി. മുഴുവൻ ജില്ലകളിലും പ്രതിഷേധം മാർച്ചുകളും സമരപരിപാടികളും ആസൂത്രണം ചെയ്തു നടപ്പാക്കി. കെഎസ്‌യുവിന്റെ സമരങ്ങൾക്ക് വലിയ പിന്തുണയാണ് പൊതുസമൂഹത്തിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലഭിച്ചത്. എണ്ണമറ്റ അവകാശ നേട്ടങ്ങളിൽ കേരള വിദ്യാർത്ഥി യൂണിയൻ ഒരു പൊൻതൂവൽ കൂടിയായി പ്ലസ് വൺ സീറ്റ് പ്രതിസന്ധി വിഷയം മാറുകയാണ്.

Continue Reading

Kerala

പാലിന്റെ സുസ്ഥിരതയും പരിസ്ഥിതി പ്രാധാന്യവും

Published

on

പാലിന്റെ സുസ്ഥിരതയും പരിസ്ഥിതി പ്രാധാന്യവും പാൽ നമ്മുടെ ഭക്ഷണത്തിൽ അത്യന്താപേക്ഷിതമായ ഒന്നാണ്. മനുഷ്യരുടെ ആരോഗ്യത്തിനും പോഷകാവശ്യങ്ങൾക്കും വലിയ സംഭാവന ചെയ്യുന്ന പാൽ, പരിസ്ഥിതിയിലും അതിന്റെ സ്വാധീനം കാണിക്കുന്നു. പാൽ ഉൽപ്പാദനം, കന്നുകാലി പരിപാലനം, പരിസ്ഥിതി സുസ്ഥിരത എന്നിവയുടെ പരസ്പരബന്ധങ്ങൾ മനസ്സിലാക്കുന്നത് നമ്മുടെ കാലഘട്ടത്തിന്റെ ആവശ്യമാണ്.പാലിന്റെ ഉൽപ്പാദനംപാൽ പ്രധാനമായും പശുക്കളിൽ നിന്നാണ് ലഭിക്കുന്നത്. പശുക്കളെ വളർത്താനും പാലുപയോഗിക്കുന്നതിനും വളരെയധികം പ്രകൃതിവിഭവങ്ങൾ ആവശ്യമുണ്ട്. ഇത് പരിസ്ഥിതിയിൽ നാഴികക്കല്ലായി മാറുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്, ഇതിന് പിന്നാലെ യുഎസ്, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളും കടന്നു വരുന്നു.കന്നുകാലി പരിപാലനത്തിന്റെ പരിസ്ഥിതി സ്വാധീനങ്ങൾകന്നുകാലികളെ പരിപാലിക്കുന്നതിനായി വലിയ തോതിൽ ഭൂമിയും വെള്ളവും ആവശ്യമാണ്.

പശുക്കൾ നിൽക്കുന്ന വ്യവസ്ഥകൾക്ക് ചുറ്റുമുള്ള നിലമാറ്റം, ചെടികളുടെയും മണ്ണിന്റെയും ചുരുക്കം എന്നിവ പരിസ്ഥിതിയിൽ വലിയ സ്വാധീനം ചെലുത്തുന്നു. കൂടുതൽ പ്രധാനം, കന്നുകാലികൾ പടർത്തുന്ന മാലിന്യങ്ങളിൽ നിന്ന് മീദയിൻ വാതകം (Methane) ഉൽപ്പാദിപ്പിക്കപ്പെടുന്നു, ഇത് ഗ്രീൻഹൗസ് വാതകങ്ങളിൽ ഒന്നാണ്. ഗ്രീൻഹൗസ് വാതകങ്ങൾ അന്തരീക്ഷത്തിലെ താപനില വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. ശുദ്ധമായ ഉൽപ്പാദന രീതികൾപാൽ ഉൽപ്പാദനം പരിസ്ഥിതിക്ക് നന്മ നൽകുന്ന രീതികളിൽ മാത്രമേ നടത്താവൂ. ശുദ്ധമായ വെള്ളവും പച്ചപ്പുള്ള ഭക്ഷണവും പശുക്കളെ നൽകുന്നതിലൂടെ അവർക്ക് നല്ല ആരോഗ്യം ലഭിക്കുകയും പരിസ്ഥിതിയുമായി ഒരു ബന്ധം ഉണ്ടാക്കുകയും ചെയ്യും. പരിസ്ഥിതിയെ സംരക്ഷിക്കുന്ന ശുദ്ധമായ കൃഷി രീതികളും പശുക്കളുടെ ആഹാരത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനും നല്ലതാണ്.മാലിന്യ സംസ്കരണംകന്നുകാലികളുടെ മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കുന്നത് പരിസ്ഥിതിക്ക് ഗുണകരമാണ്. മാലിന്യങ്ങൾ ഉപയോഗിച്ച് ജൈവവളം നിർമ്മിക്കാനും ഇത് ഉപയോഗിച്ചുകൊണ്ട് കാർഷിക ഉൽപ്പാദനം നടത്താനും നമുക്ക് കഴിയും. കൂടാതെ, ബയോഡൈജസ്റ്ററുകൾ ഉപയോഗിച്ച് മാലിന്യങ്ങളിൽ നിന്ന് മീതാനി വാതകം (Methane) ഉൽപ്പാദിപ്പിച്ച് വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കാം. ഇതുമൂലം പരിസ്ഥിതിയിൽ ഗ്രീൻഹൗസ് വാതകങ്ങളുടെ മിതമാക്കാനും കഴിയും. ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗംപാലിന്റെ ഉൽപ്പാദനത്തിന് സുസ്ഥിരത നൽകുന്നതിന് ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം പ്രധാനമാണ്. ഇതിലൂടെ പാൽ ഉൽപ്പാദനത്തിന്റെ എഫിഷൻസിയും പരിസ്ഥിതിക്ക് നടത്തുന്ന പ്രഭാവവും നാം നിയന്ത്രിക്കാനാകും.

Advertisement
inner ad

ഉദാഹരണത്തിന്, പഴയ മോട്ടോർ പതിപ്പുകൾ മാറ്റി ഇന്ധനം കുറഞ്ഞ, ഊർജ്ജക്ഷമമായ പുതിയ യന്ത്രങ്ങൾ ഉപയോഗിക്കുക. വിദ്യാഭ്യാസവും അവബോധവുംപാലിന്റെ ഉൽപ്പാദനത്തിൽ സുസ്ഥിരത കൈവരിക്കാൻ കർഷകരെയും വ്യവസായങ്ങളെയും വിദ്യാഭ്യാസം നൽകുന്നതും അവബോധം സൃഷ്ടിക്കുന്നതും ആവശ്യമാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന രീതിയിൽ പരിശീലനം നൽകുന്നത് ഏറെ പ്രയോജനകരമാകും. ശുദ്ധമായ ആഹാര ശൃംഖലപാലിന്റെ ഉൽപ്പാദനവും വിതരണം ചെയ്യുകയും ചെയ്യുന്ന ശൃംഖലയിൽ ശുദ്ധമായ ആഹാര ശൃംഖല സ്ഥാപിക്കുന്നതും വളരെയധികം ആവശ്യമാണ്. ശുദ്ധമായ, രാസവസ്തുക്കളൊഴുവാക്കിയ പാൽ ഉൽപ്പാദന രീതികൾ നടപ്പാക്കുന്നതിന് സംരംഭകരെയും ഉപഭോക്താക്കളെയും പ്രോത്സാഹിപ്പിക്കുക.പാലിന്റെ സുസ്ഥിരതപാലിന്റെ സുസ്ഥിരതയെന്നത് പാലിന്റെ ഉൽപ്പാദന രീതികളിൽ നിന്ന് പരിസ്ഥിതിയ്ക്ക് ലഭിക്കുന്ന ലാഭം, മാനവകേന്ദ്രമായ ആരോഗ്യപ്രത്യാശ, കാർഷികവൃത്തി എന്നിവയിൽ വലിയ പ്രാധാന്യമർഹിക്കുന്ന വിഷയമാണ്. പരിസ്ഥിതിയെയും ആരോഗ്യത്തെയും സംരക്ഷിക്കുന്ന പാലിന്റെ സുസ്ഥിരത കൈവരിക്കുന്നതിന് വിവിധ മാർഗ്ഗങ്ങൾ ഉൾപ്പെടുന്നു.സുസ്ഥിര പാല്വിപണിപാലിന്റെ ഉൽപ്പാദനം പരിസ്ഥിതിയുമായി സുസ്ഥിരമായി നടത്തുന്നതിന്റെ ആവശ്യകത ഇന്ന് വളരെയധികം ഉയർന്നിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയും പരിസ്ഥിതി സംരക്ഷണ ചിന്തകളും ചേർത്ത് പാൽ ഉൽപ്പാദനം നടത്തുന്നത് അനിവാര്യമായി മാറിയിരിക്കുകയാണ്.

നമുക്ക് സ്വീകരിക്കാവുന്ന ചില മാർഗ്ഗങ്ങൾ:

Advertisement
inner ad

1. ജൈവ കൃഷി: പശുക്കളുടെ പോഷകാഹാരത്തിൽ ജൈവ പച്ചക്കറികളും പച്ചപ്പുല്ലുകളും ഉൾപ്പെടുത്തുന്നത് പരിസ്ഥിതിയ്ക്ക് അനുകൂലമാണ്.2. പുനരുപയോഗ സാങ്കേതിക വിദ്യകൾ: കന്നുകാലി മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുന്നതിനായി പ്രത്യേകം സാങ്കേതിക വിദ്യകൾ ഉപയോഗിക്കുക. ഉദാഹരണത്തിന്, മാലിന്യങ്ങൾ വാതകം ഉൽപ്പാദിപ്പിക്കുന്നതിനായി ഉപയോക്താക്കൾക്ക് മാറ്റാൻ ബയോഡൈജസ്റ്ററുകൾ (biodigesters) ഉപയോഗിക്കാം.3. വെള്ളസംരക്ഷണം: കന്നുകാലികൾക്ക് ആവശ്യമായ വെള്ളം പരിമിതമാക്കുന്ന രീതികൾ ഉപയോഗിക്കുക. കൂടാതെ, പാൽ ഉൽപ്പാദന സംയന്ത്രങ്ങളിൽ വെള്ളം പുനരുപയോഗിക്കുക.4. വ്യക്തിഗത സംരക്ഷണവും അവബോധവും: പാൽ ഉൽപ്പാദന മേഖലയിലുള്ളവർ പരിസ്ഥിതി സംരക്ഷണത്തിനുള്ള ചിന്തയും പ്രവർത്തനങ്ങളുമുള്ളതായിരിക്കണം.ഭാവിയുടെ സാധ്യതകൾഭാവിയിൽ പാലിന്റെ സുസ്ഥിരത കൈവരിക്കുന്നതിനായി ഗവേഷണങ്ങളും പുതിയ സംരംഭങ്ങളും നടപ്പിലാക്കുന്നത് അത്യാവശ്യമാണ്. പരിസ്ഥിതി സംരക്ഷണം ഉദ്ദേശിക്കുന്ന സാമ്പത്തിക നയങ്ങളും സർക്കാരും സ്ഥാപനങ്ങളും നടപ്പിലാക്കുന്നത് നാം കൃത്യമായി പിന്തുടരണം. പാലിന്റെ ഉൽപ്പാദനത്തിലേക്കുള്ള സുസ്ഥിരമായ സമീപനങ്ങൾ പരിസ്ഥിതിയുടെ സംരക്ഷണത്തിനും, മനുഷ്യരുടെ ആരോഗ്യത്തിനും, സമുദായത്തിന്റെ സാമ്പത്തിക വളർച്ചക്കും സഹായകമാണ്. ചെറിയ കർഷകർ മുതൽ വലിയ ഫാക്ടറികൾ വരെ പരിസ്ഥിതിയുടെ സംരക്ഷണത്തിന് സമാനമായ ശ്രദ്ധ നൽകണം.

നാം സ്വീകരിക്കേണ്ട ചിന്താവിഷയങ്ങൾ

Advertisement
inner ad

സുസ്ഥിര കാർഷിക രീതികൾ: പരിസ്ഥിതിക്ക് അനുസൃതമായ കാർഷിക രീതികൾ പിന്തുടരുക.പുനരുപയോഗ മാർഗങ്ങൾ: പുനരുപയോഗവും പുനഃസംസ്കരണവും പ്രോത്സാഹിപ്പിക്കുക.ഗവേഷണം: പുതുമുഖ സാങ്കേതിക വിദ്യകളുടെ പ്രയോജനം തിരിച്ചറിയുക.അവബോധം: ഉപഭോക്താക്കളിൽ പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുക. സമാപനംപാലിന്റെ ഉൽപ്പാദനം പരിസ്ഥിതിയുമായി നല്ലൊരു മിതത്വം പാലിക്കാൻ നമുക്ക് സാധ്യമാക്കണം. പരിസ്ഥിതിക്ക് ഹാനികരമല്ലാതെ നാം പാൽ ഉൽപ്പാദിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ തേടുകയാണ് 21-ആം നൂറ്റാണ്ടിലെ പ്രാഥമിക ലക്ഷ്യങ്ങളിൽ ഒന്ന്. പ്രകൃതിയുമായുള്ള ഹാര്മോണി ഉറപ്പാക്കുന്നതിലൂടെ മാത്രമേ നമ്മുടെ ഭാവി തലമുറയ്ക്ക് ഒരു ശുദ്ധമായ ലോകം ഉറപ്പാക്കാനാവൂ.

തയ്യാറാക്കിയത്:സുഹാദ സഹീദ്, കോളേജ് ഓഫ് ഡയറി സയൻസ് ആൻഡ് ടെക്നോളജി, കോലാഹലമേഡ്

Advertisement
inner ad
Continue Reading

Kerala

പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി: മലപ്പുറത്ത് 7478 സീറ്റ് കുറവെന്ന് വിദ്യാഭ്യാസ മന്ത്രി

Published

on

തിരുവനന്തപുരം: പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ മലപ്പുറത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയ താല്‍ക്കാലിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്ഥിരം ബാച്ച് അനുവദിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമില്ല. വിഷയം പഠിക്കാന്‍ വിദ്യാഭ്യാസ ജോയന്റ് ഡയറക്ടറും മലപ്പുറം ആര്‍.ഡി.ഡിയും ഉള്‍പ്പെട്ട രണ്ടംഗ സമിതിയെ നിയോഗിക്കും. ആവശ്യമെങ്കില്‍ അധിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 15 വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനങ്ങളുണ്ടായത്.

മലപ്പുറത്ത് 7478, പാലക്കാട് 1757, കാസര്‍കോട് 252 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ സീറ്റുകള്‍ കുറവുള്ളതെന്ന് മന്ത്രി അറിയിച്ചു. ബാക്കി ജില്ലകളില്‍ സപ്ലിമെന്ററി അലോട്ട്‌മെന്റോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷം വീണ്ടും അപേക്ഷ ക്ഷണിക്കും. പുതുതായി നിയോഗിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാകും അധിക ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനം സ്വീകരിക്കുക.

Advertisement
inner ad

”മലപ്പുറത്തെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ 85 സ്‌കൂളുകളും എയിഡഡ് മേഖലയില്‍ 88 സ്‌കൂളുകളുമാണുള്ളത്. ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷം ഇപ്പോള്‍ പഠിക്കുന്നത് 66,024 കുട്ടികളാണ്. നിലവിലെ സാഹചര്യത്തില്‍ താല്‍ക്കാലിക ബാച്ച് അനുവദിക്കാന്‍ തത്ത്വത്തില്‍ അംഗീകരിച്ചിരിക്കുകയാണ്. ജൂലൈ രണ്ടു മുതല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. സംസ്ഥാനത്തെ താലൂക്ക് തല വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

പുതുതായി നിയമിച്ച രണ്ടംഗ സമിതി ജൂലൈ അഞ്ചിനകം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കണം. ഇതിനുശേഷം തുടര്‍നടപടി സ്വീകരിക്കും. പ്ലസ്‌വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സീറ്റ് ഉറപ്പാക്കും. ക്ലാസ് നഷ്ടമാകുന്നവര്‍ക്ക് ബ്രിജ് കോഴ്‌സ് നല്‍കി വിടവ് നികത്തും. മലപ്പുറം ജില്ലയില്‍ ഐ.ടി.ഐ കോഴ്‌സുകളിലും അണ്‍ എയ്ഡഡ് മേഖലയിലെ സ്‌കൂളുകളിലും സീറ്റുകളില്‍ ഇനിയും ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് മറ്റു കോഴ്‌സുകളിലും പ്രവേശനം നേടാം” -മന്ത്രി പറഞ്ഞു.

Advertisement
inner ad
Continue Reading

Featured