തെരഞ്ഞെടുപ്പ് കോഴക്കേസ് ; സി.കെ ജാനുവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

മാനന്തവാടി : തെരഞ്ഞെടുപ്പ് കോഴക്കേസില്‍ സി.കെ ജാനുവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. വയനാട് മാനന്തവാടിയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി മനോജ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ജാനുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നിര്‍ദേശപ്രകാരം പ്രശാന്ത് മലവയല്‍ ബത്തേരിയിലെ റിസോര്‍ട്ടില്‍ വച്ച്‌ അവിടെ സ്ഥാനാര്‍ഥിയാകാന്‍ ജാനുവിന് പണം കൈമാറിയെന്ന് ജെ.ആര്‍.പി നേതാവ് പ്രസീദ അഴിക്കോട് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
അതേസമയം ജാനുവിന് കോഴ നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി നേതാക്കള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിന് പിന്നാലെ ബി.ജെ.പി വയനാട്‌ ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത്‌ മലവയല്‍ സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

Related posts

Leave a Comment