ദിലീപ്, സഹോദരൻ, എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്, തെരയുന്നത് നാളെ ജാമ്യം നിഷേധിക്കാനുള്ള തെളിവുകൾ

കൊച്ചി: ചലച്ചിത്രതാരം ദിലീപ്, സഹോദരൻ അനൂപ് എന്നിവരുടെ വീടുകളിലും ദിലീപിന്റെ പ്രൊഡക്ഷൻ സെന്ററിലും ക്രൈം ബ്രാഞ്ച് പൊലീസിന്റെ റെയ്ഡ്. രണ്ടര മണിക്കൂർ സമയം റെയ്ഡ് നടത്തിയിട്ടും നിർണായക തെളിവുകൾ എന്തെങ്കിലും ലഭിച്ചതായി സൂചനയില്ല. ദിലീപിന്റെ ആലുവയിലെ കുടുംബവീടായ പത്മസരോവരം, സഹോദരൻ അനൂപിന്റെ പറവൂർ കവലയിലെ വീട്, എറണാകുളം ചിറ്റൂർ റോഡിലെ ​ഗ്രാൻഡ് പ്രൊഡക്‌ഷൻസ് എന്നിവിടങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്. രാവിലെ പതിനൊന്നരയോടെയാണ് ക്രൈം ബ്രാഞ്ച് ഉദ്യോ​ഗസ്ഥർ റെയ്ഡിനെത്തിയത്. ഉച്ചയ്ക്ക് രണ്ടരയ്ക്കും റെയ്ഡ് തുടരുകയാണ്.
ആലുവയിലെ വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ ​ഗേറ്റ് ചാടിയാണ് ഉദ്യോ​ഗസ്ഥർ അകത്തു കടന്നത്. പിന്നീട് ദിലീപിന്റെ സഹോദരിയെത്തി ​ഗേറ്റ് തുറന്നുകൊടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യമെത്തിയത്. പിന്നീട് എസ്പി മോഹന ചന്ദ്രനും സ്ഥലത്തെത്തി. ഈ സമയം ദിലീപ് വിടിനുള്ളിൽ ഉണ്ടായിരുന്നു.
നടിയെ ആക്രമിക്കാനുള്ള ​ഗൂഢാനോചനയും ‌പിന്നാലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ അപകടപ്പെടുത്താനുള്ള ​ഗൂഢാലോചനയും പത്മസരോവരം വീട്ടിൽ വച്ചാണു നടന്നതെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണത്തിന്റെ ഭാ​ഗമാണ് റെയ്ഡ്. ഇന്നത്തെ റെയ്ഡിൽ പുതിയ തെളിവുകൾ ലഭിച്ചാൽ ദിലീപിന്റെ ഭാവിടെ ബാധിക്കുന്ന കുരുക്കാവും. ദിലീപിന്റെ മുൻകൂർ ജാമ്യം അടക്കമുള്ള ഹർജികൾ നാളെ കോടതി പരി​ഗണിക്കുന്നുണ്ട്. കൂടുതൽ തെളിവുകൾ ഹാജരാക്കാൻ ക്രൈം ബ്രാഞ്ചിനു കഴിഞ്ഞാൽ അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുക്കും. ജാമ്യം നിഷേധിക്കപ്പെട്ടാൽ ദിലീപിനു വീണ്ടും ജയിലിലേക്കു മടങ്ങേണ്ടിവരും. നേര‌ത്തേ 90 ദിവസം അദ്ദേഹം ജയിലിൽ റിമാൻഡ് തടവിൽ കഴിഞ്ഞിട്ടുണ്ട്.

Related posts

Leave a Comment