മുങ്ങുന്ന ബോട്ടില്‍ നിന്ന് നിലവിളികള്‍ ; ബ്രഹ്‌മപുത്ര നദിയിലെ ബോട്ട് ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌

അസം : അസമിലെ ജോര്‍ഹത്തില്‍ ബ്രഹ്മപുത്ര നദിയിലുണ്ടായ ബോട്ടപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ബുധനാഴ്ച വൈകുന്നേരം 4 മണിയോടെ ഗുവാഹത്തിയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ജോര്‍ഹട്ടിലെ നിമതി ഘട്ടില്‍ 200 യാത്രക്കാരുമായി വന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്‌. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഇന്ന് രാവിലെ ജോര്‍ഹട്ടിലെത്തി. ‘ഇതുവരെ എണ്‍പത്തിയെട്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്,’ ഉദ്യോഗസ്ഥര്‍ എന്‍ഡിടിവിയോട് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിഭാഗമായ അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് പങ്കുവെച്ചു. സ്ത്രീകളടക്കം ഒരു ബോട്ടിലെ യാത്രക്കാര്‍ ഭീതിയോടെ നിലവിളിക്കുകയും ബോട്ട് മറിയാന്‍ തുടങ്ങുമ്പോൾ നദിയിലേക്ക് ചാടി മറ്റൊരു ബോട്ടിലേക്ക് നീന്താന്‍ ശ്രമിക്കുകയും ചെയ്യുന്നത് കാണാം. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.

Related posts

Leave a Comment