2028 ലോസ്​ ആഞ്ചലസ്​ ഒളിമ്പിക്സിൽ ക്രിക്കറ്റും ; ശക്തമായ നീക്കവുമായി ഐസിസി

ദുബൈ : ടോക്കിയോ ഒളിമ്പിക്സിന്​ തിരശ്ശീല വീണതിന്​ പിന്നാലെ ഒളിമ്പിക്സിലേക്ക്​ ക്രിക്കറ്റിനെ മടക്കി കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ ഊർജ്ജിതമാക്കിയിരിക്കുകയാണ്​ രാജ്യാന്തര ക്രിക്കറ്റ്​ കൗണ്‍സില്‍ (ഐ.സി.സി). ലോകത്ത്​ ഏറ്റവും പ്രചാരമുള്ള കായിക വിനോദങ്ങളില്‍ ഒന്നാണെങ്കിലും ഒളിമ്പിക്സ് ഇനമല്ലെന്ന ചീത്തപ്പേര്​ പേറുകയാണ്​ ക്രിക്കറ്റ്​ ഇപ്പോഴും. 2028ല്‍ ലോസ്​ ആഞ്ചലസില്‍ നടക്കാന്‍ പോകുന്ന ഒളിമ്പിക്സിൽ ഒരു ഇനമാക്കി ക്രിക്കറ്റിനെമാറ്റാനാണ് ഐസിസി അപേക്ഷ നൽകിയത്. ‘ലോകത്താകമാനം 100 കോടിയിലധികം ക്രിക്കറ്റ്​ ആരാധകരുണ്ട്​. അവരെല്ലാം ക്രിക്കറ്റ്​ ഒളിമ്പിക്സ് ഇനമായി കാണാന്‍ ആഗ്രഹിക്കുന്നു. ഒളിമ്പിക്സിൽ ക്രിക്കറ്റ്​ ഉള്‍പെടുത്തുന്നത്​ കളിക്കും ഗെയിംസിനും ഗുണകരമാകും’​- ഐ.സി.സിയുടെ ഗ്രെഗ്​ ബെയ്​ലി അഭിപ്രായപ്പെട്ടു. 1900ത്തില്‍ പാരീസില്‍ വെച്ച്‌​ നടന്ന ഒളിമ്ബിക്​സില്‍ മാത്രമാണ്​ ക്രിക്കറ്റ്​ ഒരു ഇനമായിരുന്നത്​. ബ്രിട്ടനും ആതിഥേയരായ ഫ്രാന്‍സും മാത്രമായിരുന്നു അന്ന്​ മത്സര രംഗത്ത്​. 128 വര്‍ഷങ്ങള്‍ക്ക്​ ശേഷം 2028ല്‍ ക്രിക്കറ്റ്​ വീണ്ടും ഒരു ഒളിമ്പിക്സ്​ ഇനമാകുമെന്നാണ്​ ഓരോ ആരാധകനും പ്രതീക്ഷിക്കുന്നത്​.

Related posts

Leave a Comment