Kerala
സംഘർഷ മേഘങ്ങൾ വകഞ്ഞുമാറ്റി കൊല്ലത്തു തെളിഞ്ഞ വേറിട്ടൊരു സമര ചന്ദ്രിക

നിരവധി സമര പോരാട്ടങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട് കൊല്ലം പട്ടണം. തൊഴിലാളി പ്രക്ഷോഭം കൊണ്ട് സദാ പ്രക്ഷുബ്ധമായിട്ടുള്ള ഒരു ജില്ലയുടെ തലസ്ഥാനമെന്ന നിലയിൽ കൊല്ലം നിവാസികളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് ഈ സമരങ്ങളെല്ലാം. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു സമരത്തിന് ഇക്കഴിഞ്ഞ 13നു കൊല്ലം നഗരം സാക്ഷിയായി. സമരം സംഘടിപ്പിച്ചത് എൻ. കെ. പ്രേമചന്ദ്രൻ എംപിയും നേതൃത്വം നൽകിയത് യുഡിഎഫും ആണെന്നു പറയാം. എന്നാൽ അക്ഷരാർഥത്തിൽ അതേറ്റെടുത്തത് കൊല്ലത്തെ പൗരാവലിയായിരുന്നു.
ജാതി, മത, വർണ, വർഗ വ്യത്യാസങ്ങളൊന്നുമില്ലതെ നാനാജാതി മതസ്ഥർ ഏക മനസോടെ ഏറ്റെടുത്ത ഇതുപോലൊരു സമരം അടുത്ത കാലത്തൊന്നും കൊല്ലം കണ്ടിട്ടില്ല.
വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ള ഏഴ് ബിഷപ്പുമാർ, പെന്തിക്കോസ്ത് സഭയിൽ നിന്നുള്ള പത്തോളം പാസ്റ്റർമാർ, നിരവധി കന്യാസ്ത്രീകൾ,വൈദികർ, പ്രമുഖരായ നിരവധി ഇസ്ലാം മത പണ്ഡിതന്മാർ, നേതാക്കൾ തുടങ്ങിയവരുടെ വെറും സന്നിധ്യമായിരുന്നില്ല ഈ സമരത്തിന്റെ മുഖം. അവരുടെയെല്ലാം മുഴു നീള പങ്കാളിത്തവും ആത്മാർപ്പണത്തോടെയുള്ള പിന്തുണയുമായിരുന്നു മുഖ്യം. യുഡിഎഫ് കൺവിനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്യുകയും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ നാരങ്ങാനീര് നൽകി അവസാനിപ്പിക്കുകയും ചെയ്ത സത്യഗ്രഹ സമരത്തിനു പിന്തുണയുമായി ജില്ലയിലെയും പുറത്തുമുള്ള കോൺഗ്രസ്, യുഡിഎഫ് നേതാക്കളെല്ലാം എത്തിയിരുന്നു.
യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, സി.ആർ. മഹേഷ്, ലത്തീൻ കത്തോലിക്ക കൊല്ലം രൂപത അദ്ധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി, കൊല്ലം ഓർത്തഡോക്‌സ് ഭദ്രാസന അധിപൻ ജോസഫ് മാർ ദിയനോഷ്യസ്, കൊല്ലം കൊട്ടാരക്കര സി.എസ്.ഐ ബിഷപ്പ് ഡോ: ഉമ്മൻജോർജ്ജ്, മലങ്കര കാതോലിക മാവേലിക്കര രൂപത അദ്ധ്യക്ഷൻ റവ: ഡോ: ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, കൊല്ലം രൂപത മുൻ അദ്ധ്യക്ഷൻ സ്റ്റാൻലി റോമൻ, വികാരി ജനറൽ .ഫാ. ഫ്രെഡിനന്റ് കായാവിള, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, അഡ്വ: കെ.പി. മുഹമ്മദ് സാഹിബ്, , ഏ എ അസീസ്, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
പക്ഷേ, ഈ സത്യഗ്രഹ സമരം സാധാരണ പ്രതിഷേധ സമരങ്ങൾക്കതീതമായിരുന്നു. അത്രയ്ക്കു ഗൗരവമേറിയതായിരുന്നു ഉപവാസത്തിലൂടെ ഉന്നയിക്കപ്പെട്ട വിഷയം. ഏക സിവിൽ കോഡും അയോധ്യയും പൗരത്വ നിയമവും പോലെയല്ല വടക്കു കഴിക്കൻ സംസ്ഥാനമായ മണിപ്പൂരിലെ കലാപം. ഭൂരിപക്ഷ സമുദായത്തിലും ന്യൂന പക്ഷ സമുദായത്തിലും പെട്ട എത്ര പേർ കൊല്ലപ്പെട്ടു എന്നതിന് കൃത്യമായ കണക്കു പോലുമില്ല. ക്രിസ്ത്യൻ സമൂഹത്തിന്റേതടക്കം ആയിരക്കണക്കിന് ദേവാലയങ്ങൾ അഗ്നിക്കിരയാക്കി. തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിയില്ലെന്ന് കേന്ദ്രവും സംസ്ഥാനവുും ഭരിക്കുന്ന ബിജെപി മന്ത്രിമാർ പോലും വിളിച്ചു കൂവി. എന്നിട്ടും, മൻ കീ ബാത്തിൽ പോലും ഒന്നു പ്രതികരിക്കാൻ നമ്മുടെ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി കൂട്ടാക്കുന്നില്ല. മണിപ്പൂരിൽ നിന്നുള്ള എംപിമാരുമായി ഒരു കൂടിക്കാഴ്ചയ്ക്കു പോലും തയാറാവിന്നില്ല. അവിടെ നിന്നുള്ള സർവ കക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കാണാൻ മൂന്നു ദിവസം ഡൽഹിയിൽ കാത്തുകെട്ടി കിടന്നിട്ടും കാണാൻ കൂട്ടാക്കാതെ അദ്ദേഹം യുഎസിലേക്കും പിന്നെ ഈജിപ്റ്റിലേക്കും പറന്നു. സ്വന്തം രാജ്യം നിന്നു കത്തുമ്പോൾ, അതേക്കുറിച്ച് ഒന്നാലോചിക്കാൻ പോലും തയറാകാതെ മുഖം തിരിക്കുന്ന പ്രധാനമന്ത്രിക്കെതിരേ കൊല്ലത്തിന്റെ മനഃസാക്ഷി ഉണർത്തുകയായിരുന്നു കൊല്ലത്തെ യുഡിഎഫ് പ്രതിഷേധം. ഈ വിഷയത്തിൽ എൻ,കെ. പ്രേമ ചന്ദ്രൻ ഉയർത്തിയ സത്യസന്ധമായ പ്രതികരണത്തിനാണ് കൊല്ലം ജനത രാഷ്‌ട്രീയം നോക്കാതെ അദ്ദേഹത്തിനു പിന്തുണയുമായെത്തിയത്.
ഗുജറാത്തിൽ വർഗ്ഗീയതയും വിഭാഗീയതയും വളർത്തി ഒരു വിഭാഗം ജനതയെ സംസ്ഥാനത്ത് നിന്നും ഉന്മൂലനം ചെയ്ത ശേഷം രാഷ്ട്രീയ അധികാരം ഉറപ്പിച്ചതിന് സമാനമായ കൊലയും അക്രമണവുമാണ് ബിജെപി മണിപ്പൂരിലും ആവർത്തിക്കുന്നത്. മണിപ്പൂരിൽ ഉണ്ടായിരുന്ന വംശീയ തർക്കത്തെ വർഗീയമായി മാറ്റി കലാപത്തിന് വഴിയൊരുക്കിയത് സർക്കാരും സംഘപരിവാറുമാണ്. രാഹുൽഗാന്ധി മണിപ്പൂർ സന്ദർശിച്ചപ്പോൾ അതിന് തടയിടാൻ ആണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. എന്നാൽ നിശ്ചയദാർഢ്യത്തോടെ ഇരുവിഭാഗം ജനങ്ങളെയും നേരിൽകണ്ട് രാഹുൽ അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി. അഭയാർത്ഥി ക്യാമ്പുകളിൽ കടന്നുചെന്ന് അദ്ദേഹം ജനങ്ങളുടെ ശബ്ദം കേട്ടു.
എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങൾ അക്രമം വെടിഞ്ഞ്, സമാധാനത്തിന്റെ പാതയിലെത്തി, മണിപ്പൂരിനു സമാധാനം നൽകണമെന്ന് ഹൃയപൂർവം ആവശ്യപ്പെട്ടു. എന്നാൽ അങ്ങനെയൊരു ഒരു പൊതു പ്രസ്താവനയെങ്കിലും നടത്താനുള്ള സൗമനസ്യം പ്രധാനമന്ത്രി എന്തു കൊണ്ടു കാണിക്കുന്നില്ല എന്നതാണ് നമ്മെ ആശ്ചര്യപ്പെടുത്തുന്നത്. സ്വന്തം രാജ്യത്തെ ഒരു സംസ്ഥാനം മൂന്നു മാസമായി നിന്നു കത്തുമ്പോൾ, അതിന്റെ കാരണമെന്താണെന്ന് ഒന്നന്വേഷിക്കുകയെങ്കിലും ചെയ്യേണ്ടേ, പ്രധാനമന്ത്രി? അതിനു പകരം മണിപ്പൂരിലെ കാര്യമല്ലേ, അതു മണിപ്പൂരികൾ നോക്കിക്കൊള്ളട്ടെ എന്നു പറയുന്നതിലെ യുക്തി മനുഷ്യത്വ രഹിതമാണ്.
അതേ യുക്തി തന്നെയാണ് ഇക്കാര്യത്തിൽ സിപിഎമ്മും കാണിക്കുന്നത്. മണിപ്പൂർ വിഷയത്തിൽ പ്രേമചന്ദ്രൻ സത്യഗ്രഹം നടത്തേണ്ടിയിരുന്നത് കൊല്ലത്തല്ല, ന്യൂഡൽഹിയിൽ പാർലമെൻന്റ് മന്ദിരത്തിനു മുന്നിലാവണം എന്നാണ് പാർട്ടി നേതൃത്വം പറഞ്ഞത്. മണിപ്പൂർ വിഷയം പ്രാദേശിക വിഷയമോ കേവലമായ സാമുദായിക വിഷയമോ അല്ലെന്നു തിരിച്ചറിയാനുള്ള വിവേകമല്ല സിപിഎമ്മിനെ നയിക്കുന്നത്. വർഗീയമായും സാമുദായികമായും വോട്ട് ബാങ്ക് സൃഷ്ടിച്ച് എങ്ങനെ അധികാരത്തിലെത്താമെന്ന ഗൂഢ ലക്ഷമാണ് അവർക്കെന്നു വ്യക്തം.
കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരായ ഡീൻ കുര്യാക്കോസും ഹൈബി ഈഡനും മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. എല്ലാ പ്രതിബന്ധങ്ങളും അതിജീവിച്ച് കോൺഗ്രസ് സമുന്നത നേതാവ് രാഹുൽ ഗാന്ധിയും കെ.സി വേണുഗോപാലും അടങ്ങിയ സംഘവും അവിടം സന്ദർശിച്ചു. മൂന്ന് എംപിമാരുള്ള സിപിഎമ്മിലെ ആരെങ്കിലും ഒരാൾ കേരളത്തിലോ ഡൽഹിയിലോ പ്രേമചന്ദ്രൻ നടത്തിയതുപോലൊരു സത്യഗ്രഹം നടത്താൻ എന്തുകൊണ്ടു മുന്നോട്ടു വന്നില്ല? ജനങ്ങളുടെ ജീവനും ജീവിതവുമല്ല, അവരെ വർഗീയമായി വേർതിരിച്ച് വെവ്വേറെ വോട്ട് ബാങ്കുകൾ സൃഷ്ടിച്ചു മുതലെടുപ്പ് നടത്തുക മാത്രമാണ് കേന്ദ്രത്തിൽ ബിജെപിയുടെയും കേരളത്തിൽ സിപിഎമ്മിന്റെയും അജൻഡ. അതിനു കൊല്ലം പൗരാവലി അവർക്കു നൽകിയ മുന്നറിയിപ്പുകൂടിയാണ് സംഘർഷത്തിന്റെ കാർമേഘങ്ങൾ വകഞ്ഞു മാറ്റി കൊല്ലത്തിന്റെ ആകാശത്ത് തെളിഞ്ഞ യുഡിഎഫിന്റെ സ്നേഹ ചന്ദ്രിക.
Kerala
‘ടിപി ശ്രീനിവാസനെ അടിച്ചത് തെറ്റായ കാര്യമാണെന്ന് തോന്നുന്നില്ല, മാപ്പ് പറയേണ്ട കാര്യമില്ല’; പി എം ആർഷോ

തിരിവനന്തപുരം: ടിപി ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് തല്ലിയതിനെ ന്യായീകരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ശ്രീനിവാസൻ തെറി പറഞ്ഞതുകൊണ്ടാണ് ഒരു വിദ്യാർത്ഥി തല്ലിയത്. അതിന് എസ്എഫ്‌ഐ മാപ്പ് പറയേണ്ട കാര്യമില്ലെന്നും ആർഷോ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടിപി ശ്രീനിവാസനെ 2016 ലാണ് എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമം നടത്തുന്നു എന്ന് ആരോപിച്ചാണ് ആഗോള വിദ്യാഭ്യാസ ഉച്ചകോടിക്കിടെ എസ്എഫ്ഐ പ്രവർത്തകർ ടിപി ശ്രീനിവാസനെ മുഖത്തടിച്ചു വീഴ്ത്തിയത്. കാമിനി ശരത് (23) എന്ന ജെ എസ് ശരത് എന്ന എസ്എഫ്ഐ നേതാവാണ് ടിപി ശ്രീനിവാസനെ ആക്രമിക്കുന്നതിന് നേതൃത്വം നൽകിയത്. വധശ്രമക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ നേരത്തെ പ്രതികൂടിയാണ് ഇയാൾ.
വിദേശ സർവകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകുന്നത് സംബന്ധിച്ച് ചർച്ചയ്ക്കു വഴിവെച്ചു എന്ന് ആരോപിച്ചാണ് മർദനത്തിന് കാരണം. അതേസമയം ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സർവകശാലകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇടതു സർക്കാരിന്റെ നയമാറ്റത്തിന് പിന്നാലെ പിന്നാലെയാണ് ആക്രമിച്ച സംഭവം വീണ്ടും ചർച്ചയായത്. അദ്ദേഹം നേരിട്ട മർദനത്തിന് ന്യായീകരണവുമായി എത്തിയിരിക്കുകയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. ശ്രീനിവാസൻ തന്തയ്ക്ക് വിളിച്ചതുകൊണ്ടാണ് തല്ലിയത് എന്ന ന്യായമാണ് ഇപ്പോൾ നിരത്തുന്നത്. അദ്ദേഹത്തെ ആക്രമിച്ച പ്രതി ശരത്തിനെ സഹകരണ മേഖലയിൽ ജോലി നൽകുകയും പാർട്ടിയിൽ ഉന്നത സ്ഥാനം നൽകുകയും ചെയ്ത സിപിഎം നടപടിക്കെതിരെ രൂക്ഷ വിമർശനം അടുത്തിടെ ഉയർന്നിരുന്നു.
Ernakulam
പാതിവല തട്ടിപ്പ് കേസിൽ വ്യാജവാർത്ത; റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടീസയച്ച് മാത്യു കുഴൽനാടൻ എംഎൽഎ

കൊച്ചി: വ്യാജ വാർത്ത നൽകിയതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് മാത്യു കുഴൽനാടൻ എംഎൽഎ. പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണൻ മാത്യു കുഴൽനാടിന് ഏഴു ലക്ഷം രൂപ നൽകി എന്നായിരുന്നു റിപ്പോർട്ടർ ചാനലിൽ വന്ന വാർത്ത. തനിക്കെതിരെ നൽകിയ അടിസ്ഥാനരഹിതമായ വാർത്ത പിൻവലിച്ച് നിരുപാധികം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ വക്കീൽ നോട്ടീസ് അയച്ചത്. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടായില്ലെങ്കിൽ സിവിൽ, ക്രിമിനൽ മാനനഷ്ട കേസുമായി മുന്നോട്ടു പോകുമെന്നും വക്കീൽ നോട്ടീസിൽ മാത്യു കുഴൽനാടൻ മുന്നറിയിപ്പ് നൽകി.
വാർത്താ അടിസ്ഥാനവിഹിതമാണെന്ന് നേരത്തെ തന്നെ മാത്യു കുഴൽനാടൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വക്കീൽ നോട്ടീസ് അയച്ചത്. മാത്യു കുഴൽനാടന് പണം കൊടുത്തിട്ടില്ലെന്ന് അനന്തുകൃഷ്ണനും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നു.
Kerala
വയനാട് സാമ്പത്തിക പാക്കേജിന് പകരം വായ്പ അനുവദിച്ച കേന്ദ്രസർക്കാർ നിലപാട്; കേരളത്തോടുള്ള വെല്ലുവിളി; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജീവനും ജീവനോപാദികളും നഷ്ടപ്പെട്ട് നിസഹായരായി നിൽക്കുന്ന ഒരു ജനതയെയാണ് കേന്ദ്രസർക്കാർ വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ പൂർണരൂപം
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണ്. കാലിനടിയിലെ മണ്ണ് തന്നെ ഒലിച്ചു പോയി, ജീവനും ജീവനോപാദികളും നഷ്ടപ്പെട്ട് നിസഹായരായി നിൽക്കുന്ന ഒരു ജനതയെയാണ് വെല്ലുവിളിക്കുന്നതെന്നത് കേന്ദ്ര സർക്കാർ മറക്കരുത്.
50 വർഷത്തേക്കുള്ള വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി 16 പദ്ധതികൾക്കായി അനുവദിച്ചിരിക്കുന്ന പലിശരഹിത വായ്പ മാർച്ച് 31-ന് മുൻപ് വിനിയോഗിക്കണമെന്നതാണ് നിർദ്ദേശം. ഇത് അപ്രായോഗികമാണ്. കേരളത്തെ സഹായിച്ചെന്നു വരുത്തിതീർത്ത് ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം.
പ്രകൃതി ദുരന്തങ്ങളുണ്ടായ മറ്റു സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിച്ച അതേ സർക്കാരാണ് കേരളത്തിന് അർഹതപ്പെട്ട ധനസഹായം പോലും നിഷേധിക്കുന്നത്. വായ്പയല്ല, 2000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിക്കേണ്ടത്. അത് നൽകാനുള്ള ഭരണഘടനാപരമായ ബാധ്യതയും കേന്ദ്ര സർക്കാരിനുണ്ട്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ കെട്ടുറപ്പിനെ തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
വയനാട്ടിലെ ജനങ്ങളോടും കേരളത്തോടുമുള്ള കേന്ദ്ര സർക്കാരിന്റെ മനുഷ്യത്വ രഹിതമായ അവഗണന ഒരിക്കലും നീതീകരിക്കാവുന്നതല്ല. കേരളത്തോടുള്ള നിലപാട് തിരുത്താൻ കേന്ദ്ര സർക്കാർ അടിയന്തിരമായി തയാറാകണം. കേന്ദ്ര സർക്കാർ നിലപാടിനെതിരെ ജനങ്ങളെ അണിനിരത്തി യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും
-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര് -
News2 months ago
ക്ഷാമബത്ത കേസില് ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്ക്കാര് ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 week ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login