Connect with us
48 birthday
top banner (1)

National

എം.എസ് ​ഗില്ലിന്റെ സംസ്കാരം ഇന്ന്

Avatar

Published

on

ന്യൂഡൽഹി : കഴിഞ്ഞ ദിവസം അന്തരിച്ച മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന മനോഹർ സിങ് ഗില്ലിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 3ന് ലോധി റോഡ് ശ്മശാനത്തിൽ നടക്കും. 1996 ഡിസംബർ മുതർ 2001 ജൂൺ വരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗിൽ സേവനമനുഷ്ഠിച്ചു. വിരമിച്ചശേഷം കോൺഗ്രസിൽ ചേർന്നു. ഔദ്യോഗിക ജീവിതത്തിനുശേഷം രാഷ്ട്രീയത്തിലിറങ്ങിയ ആദ്യ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറാണ് ഗിൽ. കോൺഗ്രസ് അംഗമായി രാജ്യസഭയിൽ എത്തി. 2004 മുതൽ 2016 വരെ രാജ്യസഭാംഗമായിരുന്നു. 2008ൽ യുപിഎ സർക്കാരിൽ കേന്ദ്ര യുവജനകാര്യ, കായിക, സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രിയായി. ശിരോമണി അകാലിദൾ തലവൻ പ്രകാശ് സിങ് ബാദൽ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നപ്പോൾ, അദ്ദേഹത്തിന്റെ കീഴിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു. ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

chennai

ചെന്നൈ-ബാംഗ്ലൂർ യാത്രയ്ക്ക് 30 മിനിറ്റ്; വേഗം കൊണ്ട് അത്ഭുതം സൃഷ്ടിക്കൻ ഹൈപ്പർ ലൂപ്പ്

പരീക്ഷണ ട്രാക്ക് ചെന്നൈയിൽ പൂ‌ർത്തിയായി

Published

on

ചെന്നൈ: വേഗം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന ഹൈപ്പർ ലൂപ്പ് എന്ന ക്യാപ്‌സ്യൂൾ ട്രെയിൻ സർവീസിന്റെ പരീക്ഷണ ട്രാക്ക് പൂ‌ർത്തിയായി.കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്‌ണവ് ആണ് വിവരം സൂചിപ്പിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഐഐടി മദ്രാസ് ക്യമ്പസ് ഡിസ്‌കവറി ക്യാമ്പസിലാണ് പരീക്ഷണ ട്രാക്ക് പൂർത്തിയായിരിക്കുന്നത്. 410 മൈല്‍ നീളമുള്ള പരീക്ഷണ ട്രാക്കിന്റെ ദൃശ്യങ്ങളാണ് കേന്ദ്രമന്ത്രി അറിയിച്ചത്. ഐഐടി മദ്രാസ് ആവിഷ്‌കാർ ഹൈപ്പർലൂപ്പ് ടീം, ഇന്ത്യൻ റെയില്‍വെ ഒപ്പം സ്റ്റാർട്ടപ്പ് കമ്പനിയായ ട്യൂടർ ഹൈപ്പർ ലൂപ്പ് എന്നിവർ ചേർന്നാണ് ഇത് തയ്യാറാക്കിയത്. ഹൈപ്പർലൂപ്പിന് പിന്നില്‍ പ്രവർത്തിച്ചവരെ മന്ത്രി അഭിനന്ദിച്ചു.ചെന്നൈ മുതല്‍ ബംഗളൂരു വരെയുള്ള 350 കിലോമീറ്റർ ദൂരം വെറും അരമണിക്കൂർ മതിയാകും ഹൈപ്പർലൂപ്പിന് മറികടക്കാൻ.

കുറഞ്ഞ വായു മർദ്ദമുള്ള ട്യൂബുകളാൽ സീൽ‌ ചെയ്യപ്പെട്ട ട്യൂബ് അല്ലെങ്കിൽ സിസ്റ്റമാണ് ഹൈപ്പർ‌ലൂപ്പ്, അതിലൂടെ ഒരു പോഡ് വഴി വായു പ്രതിരോധം അല്ലെങ്കിൽ ഘർഷണം കൂടാതെ വളരെ ദൂരം സഞ്ചരിക്കാം.വൈദ്യുത കാന്തിക തരംഗങ്ങളുടെ ശക്തിയിൽ പ്രവർത്തിക്കുന്ന കാറിന്റെ വലിപ്പമുള്ള വാഹനമാണ് ഹൈപ്പർലൂപ്പ്. ഹൈപ്പർലൂപ്പിന് മണിക്കൂറിൽ 1200 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. വാഹനത്തിന്റെ വിജയകരമായ ആദ്യ പരീക്ഷണം ഏതാനും മാസങ്ങൾക്കു മുൻപ് അമേരിക്കയിൽ നടന്നു കഴിഞ്ഞു.

Advertisement
inner ad

മദ്രാസ് ഐഐടി 2017ല്‍ ആണ് ‘ആവിഷ്‌കാർ ഹൈപ്പർലൂപ്പ്’ ആരംഭിച്ചത്. 70 വിദ്യാർത്ഥികള്‍ അടങ്ങുന്ന സംഘമായിരുന്നു ഇതിലുള്ളത്. ഹൈപ്പർലൂപ്പ് വഴിയുള്ള ഗതാഗത സൗകര്യം വർദ്ധിപ്പിക്കാനുള്ള ആശയങ്ങള്‍ പ്രയോഗിക്കാനുള്ള ഇടമായിരുന്നു ഇതില്‍. കേന്ദ്ര സർക്കാരിനൊപ്പം സ്‌റ്റീല്‍ ഭീമനായ ആർസെലർ മിത്തലും ഈ പദ്ധതിയില്‍ പങ്കാളിയായി. പദ്ധതിയ്‌ക്ക് ആവശ്യമായ പ്രധാന വസ്‌തുക്കള്‍ മിത്തലാണ് നല്‍കിയത്. എലോണ്‍ മസ്‌കും അദ്ദേഹത്തിന്റെ സ്ഥാപനം സ്‌പേസ് എക്‌സുമാണ് ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യ ഏറെ പ്രോത്സാഹി‌പ്പിച്ചത്. ഐഐടി മദ്രാസിലെ ആവിഷ്‌കാർ ഹൈപ്പർലൂപ്പിന് 2019ല്‍ സ്‌പേസ്‌ എക്‌സ് നടത്തിയ ഹൈപ്പർ‌ലൂപ്പ് പോഡ് മത്സരത്തില്‍ ആഗോള റാങ്കിംഗില്‍ മികച്ച പത്തെണ്ണത്തില്‍ ഒന്നാകാനായി. ഏഷ്യയില്‍ നിന്നുള്ള ഏക ടീമാണ് ആവിഷ്‌കാർ ഹൈപ്പർലൂപ്പ്. 2023ല്‍ യൂറോപ്യൻ ഹൈപ്പർലൂപ്പ് വീക്കില്‍ ആഗോളതലത്തിലെ മികച്ച മൂന്ന് ഹൈപ്പ‌ർലൂപ്പുകളില്‍ ഒന്നുമായി.

Advertisement
inner ad
Continue Reading

Featured

കർഷക പ്രതിഷേധം; ‘ഡൽഹി ചലോ മാർച്ചി’ന് ഇന്ന് തുടക്കം

Published

on

ന്യൂഡൽഹി: പഞ്ചാബിലെ ശംഭു അതിർത്തിയിൽ നിന്നും ഉച്ചയ്ക്ക് ഒരു മണിയോടെ ഡൽഹിയിലേക്ക് കാൽനട മാർച്ച് നടത്താനൊരുങ്ങി കർഷകർ. കർഷകരുടെ കടങ്ങൾ എഴുതി തള്ളുക, മിനിമം താങ്ങുവില ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുമായാണ് കർഷകർ മാർച്ച നടത്തുന്നത്. എന്നാൽ കർഷകരുടെ മാർച്ചിന് ഹരിയാന സർക്കാർ അനുമതി നൽകിയിട്ടില്ല. എന്നാൽ കർഷകരുടെ റാലിയോട് അനുബന്ധിച്ച് ഹാരിയാന അംബാലയിൽ ബിഎൻഎസ് 163 പ്രഖ്യാപിക്കുകയും പഞ്ചാബ് ഹരിയാന അതിർത്തിയിൽ ബാരിക്കേഡ് സ്ഥാപിക്കുകയും അർദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കുകയും ചെയ്തു. കർഷക മാർച്ചുമായി മുന്നോട്ടു പോകുമെന്നും പിന്മാറില്ലെന്നുമാണ് കർഷകരുടെ നിലപാട്. സ്ഥലത്ത് അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Continue Reading

Featured

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു

Published

on

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു. ശിവസേന ഷിൻഡെ വിഭാഗം നേതാവ് ഏക്നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം തവണയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്നത്. ഗവർണർ സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ആസാദ് മൈതാനത്ത് വൈകിട്ട് 5.30നായിരുന്നു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാർ, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ബോളിവുഡ് താരങ്ങൾ, വ്യവസായ പ്രമുഖർ തുട ങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

Continue Reading

Featured