‘ക്രിയേറ്റ് വിത്ത് കെയര്‍ ‘ക്യാംപയിനുമായി യൂട്യൂബ്

കൊച്ചി : യൂട്യൂബ് ‘ക്രിയേറ്റ് വിത്ത് കെയര്‍’ എന്ന ക്യാമ്പയിൻ ആരംഭിക്കുന്നു. യൂട്യൂബില്‍ ഉത്തരവാദിത്തത്തോടെ കണ്ടന്റ് സൃഷ്ടിക്കാന്‍ ക്രിയേറ്റര്‍മാരെ ബോധവത്കരിക്കാനും ശാക്തീകരിക്കാനും വേണ്ടിയാണ് ഈ ക്യാമ്പയിൻ രൂപംകൊടുത്തിരിക്കുന്നത്. മലയാളം ഉള്‍പ്പെടെ എട്ടു ഭാഷകളില്‍ നിന്നുള്ള 30 പ്രമുഖ ക്രിയേറ്റര്‍മാര്‍ ക്യാമ്പയിന്റെ ഭാഗമാകും. ശ്രദ്ധയോടെയും ഉത്തരവാദിത്തത്തോടെയും കണ്ടന്റ് സൃഷ്ടിക്കുക, പ്രേക്ഷകര്‍ക്ക് ബഹുമാനം തോന്നും വിധമുള്ള അവതരിപ്പിക്കുക, വൈകല്യമുള്ളവരെക്കുറിച്ച് സംസാരിക്കുമ്പോള്‍ സഹാനുഭൂതി പുലര്‍ത്തുക, തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക, സൃഷ്ടിക്കുന്ന ഉള്ളടക്കത്തിനോട് നീതി പുലര്‍ത്തുക തുടങ്ങിയവയുടെ ആവശ്യകത കണ്ടന്റ് ക്രിയേറ്റേഴ്സിനെ ബോധ്യപ്പെടുത്തുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം.

Related posts

Leave a Comment