Business
മോഹൻലാൽ ബ്രാൻഡ് അംബാസിഡർ: ക്രേസ് ബിസ്ക്കറ്റ്സ് ഇനി ലോകമാകെ
കൊച്ചി: ലോക വിപണിയിലേക്ക് വ്യാപിക്കുന്ന ക്രേസ് ബിസ്ക്കറ്റിന്റെ ബ്രാൻഡ് അംബാസിഡറായി മോഹൻലാൽ ധാരണാപത്രത്തിൽ ഒപ്പു വെച്ചു. ക്രേസ് ബിസ്ക്കറ്റ്സിന്റെ 38 വർഷത്തെ ചരിത്രത്തിൽ ആദ്യ ബ്രാൻഡ് അംബാസിഡറായി മോഹൻലാൽ ചുമതലയേൽക്കുന്ന ചടങ്ങിൽ ക്രേസ് ചെയർമാൻ അബ്ദുൾ അസീസ് ചൊവ്വഞ്ചേരി, ഡയറക്ടർ അലി സിയാൻ, ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ് വി.എ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. “ലോക സഞ്ചാരികൾ രുചി തേടി വന്ന മഹാഭൂമികയാണ് ഇന്ത്യ. ഇവിടെ നിന്നും ക്രേസ് ലോകത്തേക്ക് സഞ്ചരിക്കുകയാണ്. രാജ്യത്തിനാകെ അഭിമാനകരമായ ഈ യാത്രയിൽ ക്രേസ് ബിസ്ക്കറ്റിനൊപ്പം ഞാനും പങ്കുചേരുകയാണ്“- മോഹൻലാൽ പറഞ്ഞു. “ക്രേസ് ബിസ്ക്കറ്റിന് ലോകമാകെ സ്വീകാര്യത ലഭിക്കുക എന്ന ദൗത്യത്തിന് ഒപ്പമാണ് ലാലേട്ടൻ പങ്കുചേരുന്നത്. എക്കാലത്തും നല്ല രുചിയുടെ അംബാസിഡറാണ് അദ്ദേഹം. ക്രേസിനെ ലോകത്തിന് പ്രിയങ്കരമാക്കാൻ ലാലേട്ടന് സാധിക്കും എന്ന് ഉറപ്പാണ്“- അബ്ദുൾ അസീസ് ചൊവ്വഞ്ചേരി പറഞ്ഞു. “ക്രേസിന്റെ എക്കാലത്തെയും പ്രിയങ്കരമായിരുന്ന ശ്രേണി, ക്രീം ബിസ്ക്കറ്റ്സ് വിവിധ രുചിഭേദങ്ങളിൽ ഉടൻ വിപണിയിൽ എത്തും” – ഡയറക്ടർ അലി സിയാൻ പറഞ്ഞു. രാജ്യത്തെ ഒന്നാം നിര ബിസ്ക്കറ്റ് ബ്രാൻഡായി ജനപ്രിയത നേടിയ ക്രേസ് ബിസ്ക്കറ്റിനെ ആസ്കോ ഗ്ലോബൽ ഏറ്റെടുത്താണ് ലോകോത്തര നിലവാരത്തിൽ പുനരവതരിപ്പിച്ചത്. കോഴിക്കോട് കിനാലൂരിൽ ഒരു ലക്ഷം ചതുരശ്ര അടിയിൽ കേരളത്തിലെ ഏറ്റവും വലിയ ഫുഡ് ആൻഡ് കൺഫക്ഷണറി ഫാക്ടറിയും അന്താരാഷ്ട്ര നിലവാരമുള്ള പ്രൊഡക്ഷൻ യൂണിറ്റും സ്ഥാപിച്ചാണ് ക്രേസ് വിപണിയിലെത്തിയത്. ക്രേസ് പുറത്തിറക്കിയ 12 വേരിയന്റുകളും വിപണി വിജയം നേടി. ജിസിസി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന ബിസിനസ് ശൃംഖലകളുള്ള ആസ്കോ ഗ്ലോബൽ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ നിർമ്മാണ സംരംഭമാണ് ക്രേസ് ബിസ്ക്കറ്റ്സ്. അതിനൂതന സാങ്കേതിക വിദ്യയും അന്താരാഷ്ട്ര പ്രശസ്തി നേടിയ ഫുഡ് ടെക്നോളജിസ്റ്റുകളും നേരിട്ടു തയ്യാറാക്കുന്ന രുചിക്കൂട്ടുകളും ക്രേസ് ബിസ്ക്കറ്റുകളുടെ പ്രത്യേകതകളാണ്. ചോക്കോ റോക്കി, ബോർബോൺ, കാരമൽ ഫിംഗേഴ്‌സ്, കാർഡമം ഫ്രഷ്, കോഫി മാരി, തിൻ ആരോറൂട്ട്, മിൽക്ക് ക്രഞ്ച്, കാഷ്യൂ കുക്കി, ബട്ടർ കുക്കി, ഫിറ്റ് ബൈറ്റ് തുടങ്ങിയ 12 വേരിയന്റുകളും, 22 എസ്.കെ.യുകളുമായാണ് ക്രേസ് ബിസ്ക്കറ്റ്സ് ഇപ്പോൾ മാർക്കറ്റിലുള്ളത്. വയനാടൻ കോഫി, മൂന്നാർ ഏലക്ക- ഗ്രാമ്പു തുടങ്ങി കേരളത്തിൽ നിന്നുള്ള തനത് രുചികളിലും ക്രേസ് ബിസ്ക്കറ്റുകളുണ്ട്. സൗദിയിലേക്കും തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുമാണ് ക്രേസ് ആദ്യഘട്ട കയറ്റുമതി ആരംഭിക്കുന്നത്. ഗുജറാത്തിലും യുപിയിലുമടക്കം ഇന്ത്യയിലെ സുപ്രധാന ബിസ്ക്കറ്റ് കേന്ദ്രങ്ങളിലെല്ലാം ഫുഡ് ആൻഡ് കൺഫക്ഷണറി ഫാക്ടറികൾ ആരംഭിക്കാനും ക്രേസിന് പദ്ധതിയുണ്ട്. ചോക്ലേറ്റ് ക്രീമോടു കൂടിയ ബോർബോൺ, ചോക്ലേറ്റ് കുക്കീസായ ചോക്കോറോക്കി എന്നിവയാണ് ക്രേസ് അവസാനം പുറത്തിറക്കിയ വേരിയന്റുകൾ. മോഹൻലാൽ ബ്രാൻഡ് അംബാസിഡറായ പരസ്യ ചിത്രങ്ങൾ ഈ മാസം പാലക്കാട് ചിത്രീകരിക്കും.
Business
രാജ്യത്തെ ഇമ്മ്യൂണോ ഡയഗ്‌നോസ്റ്റിക് മേഖലയിൽ പുതിയ കുതിപ്പുമായി അഗാപ്പെ
കൊച്ചി: ഇന്ത്യയിലെ മുൻനിര ഇൻ വിട്രോ ഡയഗ്‌നോസ്റ്റിക്‌സ് (ഐ.വി.ഡി) നിർമ്മാതാക്കളായ അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡ് കാക്കനാട് ഇൻഫോപാർക്കിൽ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള അത്യാധുനിക ഉപകരണ നിർമാണ കേന്ദ്രം ആരംഭിക്കുന്നു. അഗാപ്പെയുടെ പട്ടിമറ്റത്തെ റീയേജൻ്റ് യൂണിറ്റിനും നെല്ലാടിലെ കിൻഫ്രയിലെ ആദ്യത്തെ ഉപകരണ നിർമ്മാണ യൂണിറ്റിനും ശേഷം വരുന്ന വിപുലീകരണമാണിത്. സപ്തംബർ 12 , വ്യാഴാഴ്ച വൈകുന്നേരം 3.30 മണിക്ക് കൊച്ചിയിലെ ഹോട്ടൽ ലെ മെറിഡിയനിൽ നടക്കുന്ന സോഫ്റ്റ് ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായ, കയർ & നിയമ വകുപ്പ് മന്ത്രി പി. രാജീവും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
ലോകോത്തര ഉപകരണങ്ങളുടെ നിർമ്മാണത്തോടൊപ്പം പ്രാദേശികമായി അനവധി തൊഴിലവസരങ്ങൾ പുതിയ പദ്ധതി സൃഷ്ടിക്കുമെന്ന് അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സിൻ്റെ മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ പറഞ്ഞു. ക്ലിയ (CLEIA -Chemiluminescent Enzyme Immunoassay) സാങ്കേതികവിദ്യ ഉപയോഗിച്ച് ആദ്യത്തെഇൻ-വിട്രോ ബയോമാർക്കറുകൾ ഉത്പാദിപ്പിക്കുന്നതിന് കമ്പനി ജപ്പാനിലെ ഫുജിറെബിയോ ഹോൾഡിംഗ്സുസുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയും അഗാപ്പെ ഡയഗ്നോസ്റ്റിക്സ് പ്രത്യേക വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടെക്നോളജി ട്രാൻസ്ഫർ, കോൺട്രാക്ട് ഡെവലപ്മെൻ്റ് ആൻഡ് മാനുഫാക്ചറിംഗ് ഓർഗനൈസേഷൻ (സിഡിഎംഒ) കരാറുകളിലൂടെ, ഈ സഹകരണം കാട്രിഡ്ജ് അടിസ്ഥാനമാക്കിയുള്ള ക്ലിയ സംവിധാനങ്ങൾ തുടക്കം കുറിക്കുന്നതിലേക്ക് നയിച്ചു. ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക, ചെലവ് കുറയ്ക്കുക, അത്യാവശ്യ ആരോഗ്യ സംരക്ഷണ സാങ്കേതിക വിദ്യകളിൽ സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള “മെയ്ക്ക് ഇൻ ഇന്ത്യ,” “മേക്ക് ഇൻ കേരള ഫോർ ദ ഗ്ലോബ്” എന്നീ പദ്ധതികൾ ഡയഗ്നോസ്റ്റിക് മേഖലയിൽ നടത്തുന്ന സുപ്രധാന ചുവടുവെപ്പ് കൂടിയാണിത്. അൽഷിമേഴ്‌സ്, കാൻസർ, ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ ഡിസോർഡേഴ്സ് തുടങ്ങിയ ഗുരുതരമായ രോഗങ്ങളെ നേരത്തേ കണ്ടുപിടിക്കുന്നതിനുള്ള വിപുലമായ ഡയഗ്നോസ്റ്റിക് ടൂളുകളുടെ വികസനത്തിൽ ക്ലിയ സാങ്കേതികവിദ്യ ഒരു സുപ്രധാന നാഴികക്കല്ലാണ്.
അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങളുടെ നേരത്തെയുള്ള രോഗനിർണ്ണയം മരുന്നുകളിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും നാഡീ കോശങ്ങൾ നശിക്കുന്നത് ഗണ്യമായി കുറയ്ക്കാനുള്ള സാധ്യത നൽകുന്നുണ്ട്. രോഗത്തിൻ്റെ ആരംഭം വലിയ പരിധിയിൽ തടഞ്ഞു നിർത്താൻ ഇത് സഹായകരമാവും.ഇൻ-വിട്രോ ഡയഗ്‌നോസ്റ്റിക്‌സിൻ്റെ (IVD) മേഖലയിൽ, സ്‌ക്രീനിംഗ്, നേരത്തെയുള്ള കണ്ടെത്തൽ, രോഗത്തിൻ്റെ പുരോഗതി നിരീക്ഷിക്കൽ, വ്യക്തിഗത ചികിത്സകൾ എന്നിവയിൽ ക്ലിയ സാങ്കേതികവിദ്യ നിർണായക പങ്ക് വഹിക്കുന്നുണ്ട്. നേരത്തെയുള്ള കാൻസർ മാർക്കർ കണ്ടെത്തലിലൂടെ ഇതുവഴി അതിജീവന നിരക്ക് വളരെയധികം വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് തോമസ് ജോൺ പറഞ്ഞു.ഫുജിറെബിയോ മാനുഫാക്ചറിംഗ് ഡിവിഷൻ മേധാവിയും വൈസ് പ്രസിഡൻ്റുമായ തദാഷി നിനോമിയ; ഫുജിറെബിയോ ഗ്ലോബൽ ബിസിനസ്സ് മേധാവിയും വൈസ് പ്രസിഡൻ്റുമായ നയോട്ടാക ഹോൺസാവ; അഗാപ്പെ ചെയർമാൻ ജോസഫ് ജോൺ; അഗാപ്പെ മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ; അഗാപ്പെ ചീഫ് ടെക്നിക്കൽ ഓഫീസർ ഭാസ്കർ റാവു മല്ലാടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Business
മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് 53,440 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 6680 രൂപയാണ്. കഴിഞ്ഞ ദിവസം സ്വര്‍ണവിപണിയില്‍ മാറ്റങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്ന് അതിന്റെ തുടര്‍ച്ചയായാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച വര്‍ധിച്ച വില ശനിയാഴ്ച കുറഞ്ഞു. പിന്നീട് രണ്ടു ദിവസമായി സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ ഒന്നുമില്ല. 18 കാരറ്റ് സ്വര്‍ണത്തിനും വില വ്യത്യാസം ഉണ്ടായിട്ടില്ല. ഗ്രാമിന് 5540 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 89 രൂപ എന്നതാണ് ഇന്നത്തെ വിപണി നിരക്ക്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
Business
ഡബിള്‍ ഹോഴ്സ് കരിക്ക് സാഗോ പായസം പുറത്തിറക്കി
കൊച്ചി: ഉയര്‍ന്ന ഗുണനിലവാരം, ആധുനികത, വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം എന്നീ സവിശേഷതകളാല്‍ അറിയപ്പെടുന്ന രാജ്യത്തെ ഭക്ഷ്യവ്യവസായത്തിലെ പ്രമുഖ ബ്രാന്‍ഡായ ഡബിള്‍ ഹോഴ്സ് തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ കരിക്ക് സാഗോ പായസം മിക്സ് വിപണിയിലിറക്കുന്നു. പായസക്കൂട്ടിന്‍റെ ഉദ്ഘാടനം ബ്രാന്‍ഡ് അംബാസിഡറും പ്രശസ്ത നടിയുമായ മംമ്ത മോഹന്‍ദാസ് ഡബിള്‍ ഹോഴ്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞിലയുടെ സാന്നിധ്യത്തില്‍ നിർവ്വഹിച്ചു.
65 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഫുഡ് ബ്രാൻഡായ മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ് ഈ ഓണക്കാലത്ത് തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഡബിള്‍ ഹോഴ്സ് കരിക്ക് സാഗോ പായസം മിക്സ് വിപണിയിൽ ഇറക്കുകയാണ്. പായസം വിഭാഗത്തിൽ കേരളത്തില്‍ മുൻപന്തിയിൽ ഉള്ള മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ് പുതിയ പായസ കൂട്ടുകൾ വിപണിയിൽ ഇറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡബിള്‍ ഹോഴ്സ് കരിക്ക് സാഗോ പായസം ഇപ്പോൾ ഉദ്ഘാടനം ചെയ്തിരിക്കുന്നത്.പാരമ്പര്യമായി പകര്‍ന്നുകിട്ടിയ നമ്മുടെ രുചികള്‍ക്ക് കൂടുതല്‍ മികവ് പകരാന്‍ സഹായിക്കുന്ന അതുല്യ കൂട്ടാണ് ഡബിള്‍ ഹോഴ്സ് കരിക്ക് സാഗോ പായസം മിക്സിലുള്ളത്. കരിക്കിന്‍റെ ഊര്‍ജ്ജം പകരുന്ന രുചിക്കൊപ്പം പായസത്തിന്‍റെ പരമ്പരാഗത ചേരുവകളും തീരദേശത്തിന്‍റെ സവിശേഷ രുചി പകരുന്ന സാഗോ പേളിന്‍റെ സാന്നിധ്യവും കേരളത്തിന്‍റെ തനത് രുചിയുടെ നേര്‍ക്കാഴ്ചയാകും. 98 രൂപ വിലയില്‍ ലഭിക്കുന്ന 180 ഗ്രാം പായസക്കൂട്ട് മലയാളികളുടെ പ്രിയ രുചികളില്‍ ഒന്നായി മാറാന്‍ പോകുകയാണ്. ഇതിനൊപ്പം ആദ്യ സീസണിന്‍റെ തകര്‍പ്പന്‍ വിജയത്തെത്തുടര്‍ന്ന് നടത്തിയ ‘’ഗോള്‍ഡന്‍ ഗേറ്റ് വേ സീസണ്‍ 2’ ക്യാംപെയ്ന്‍ വിജയകരമായി മുന്നേറുകയാണ്. ഈ ക്യാംപെയ്നിലൂടെ മാരുതി സ്വിഫ്റ്റ് കാര്‍, സിംഗപ്പൂര്‍ യാത്ര, സ്വര്‍ണ്ണനാണയം. എസി, റെഫ്രിജറേറ്റര്‍ പോലുള്ള പ്രതിവാര സമ്മാനങ്ങള്‍ തുടങ്ങി അത്യാകര്‍ഷകമായ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് . ഇത് കൂടാതെ ഓരോ പര്‍ച്ചേസിനും Rs. 10 രൂപ മുതൽ 100 രൂപ വരെ ക്യാഷ് ബാക്കും ലഭിക്കുന്നു. ഈ ഓഫര്‍ ഇപ്പോള്‍ പുട്ടുപൊടി, അപ്പം-ഇടിയപ്പം-പത്തിരി പൊടികള്‍, റവ, ശര്‍ക്കര പൊടി, ഈസി പാലപ്പം, ഈസി ഇടിയപ്പം, ഈസി പത്തിരി പൊടി, ഇന്‍സ്റ്റന്‍റ് ഇടിയപ്പം തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോഴും ലഭ്യമാണ്.‘’ഞങ്ങള്‍ ഡബിള്‍ ഹോഴ്സ് എക്കാലത്തും ഞങ്ങളുടെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പാരമ്പര്യവും ആധുനികതയും ഒരുപോലെ സന്നിവേശിപ്പിക്കുന്ന നവീനവും ഉയര്‍ന്ന ഗുണനിലവാരവുമുള്ള ഉല്‍പ്പന്നങ്ങളാണ് നിര്‍മ്മിക്കുന്നത്.
ഈ ഓണത്തിന് നിങ്ങള്‍ക്ക് ആസ്വാദനത്തിനൊപ്പം ആനന്ദവും കൂടി നല്‍കുന്ന പായസമാണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്. ഈ ഡബിള്‍ ഹോഴ്സ് കരിക്ക് സാഗോ പായസം മിക്സിലൂടെ പരമ്പരാഗത ഭക്ഷ്യോല്‍പ്പന്നങ്ങളെ ആധുനികതയുമായി സന്നിവേശിപ്പിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഈ പായസം മിക്സ് അതിവേഗം കേരളത്തിലെ വീടുകളില്‍ ജനപ്രിയമായി മാറുമെന്ന് ഞങ്ങള്‍ക്കുറപ്പാണ്. ഉപഭോക്താക്കള്‍ക്ക് എന്നും ജനപ്രിയ ഓഫറുകളും റിവാര്‍ഡുകളും ഉറപ്പാക്കുന്നതിനാണ് ഞങ്ങള്‍ ഇപ്പോള്‍ ഗോള്‍ഡന്‍ ഗേറ്റ് വേ ക്യാംപെയ്ന്‍ വീണ്ടും ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എക്കാലവും ഓര്‍മ്മയില്‍ നില്‍ക്കുന്ന അനുഭവം നല്‍കുന്നതിനും നിരന്തരം ഞങ്ങളുടെ ഉല്‍പ്പന്നങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനുമാണ് ഇത്തരത്തിലുള്ള സംരംഭങ്ങള്‍ക്ക് ഈ മേഖലയില്‍ ഞങ്ങള്‍ ആദ്യമായി തുടക്കം കുറിച്ചന്നത്’’ ഡബിള്‍ ഹോഴ്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞില പറയുന്നു.ഡബിള്‍ ഹോഴ്സ് കരിക്ക് സാഗോ പായസം മിക്സ് ഇപ്പോള്‍ റീട്ടെയിലര്‍ സ്റ്റോറുകളിലും ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login