Connect with us
top banner (3)

National

ബിജെപി സ്ഥാനാർഥിയെ സ്വീകരിക്കാൻ പടക്കം പൊട്ടിച്ചു; രണ്ട് കുടിലുകൾ കത്തിനശിച്ചു

Avatar

Published

on

ചെന്നൈ: ബിജെപി സ്ഥാനാർഥിയെ സ്വീകരിക്കാനായി കരുതിയ പടക്കം പൊട്ടി രണ്ട് കുടിലുകൾ കത്തിനശിച്ചു. നാഗപട്ടണത്തെ ബിജെപി സ്ഥാനാർഥി എസ്ജിഎം രമേശിന്റെ സ്വീകരണ പരിപാടിക്ക് ഇടയിലായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ന്യൂ നമ്പ്യാർ നഗർ മത്സ്യബന്ധന ഗ്രാമത്തിലെത്തിയപ്പോഴാണു പ്രവർത്തകർ പടക്കം പൊട്ടിച്ചത്. പടക്കങ്ങൾ പൊട്ടിത്തെറിച്ചു തീപ്പൊരി ചിതറിയതോടെ അടുത്തുളള കുടിലിന് തീ പിടിച്ച് മേൽക്കൂര മുഴുവൻ കത്തിനശിഞ്ഞു. തീ പടർന്ന് പിടിച്ച് തൊട്ടടുത്ത വീടും തീപിടിച്ചു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. റവന്യു ഉദ്യോഗസ്ഥർ കേസെടുക്കാൻ പൊലീസിന് നി‍ർദേശം നൽകിയിട്ടുണ്ട്.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

National

മോദി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ഖാര്‍ഗെ

Published

on

ന്യൂഡല്‍ഹി: മോദി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെ. ഇന്ത്യ സര്‍ക്കാര്‍ വരുമ്പോള്‍ എല്ലാം നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് കൊണ്ടു പോകും. രാജ്യത്തെ കര്‍ഷകര്‍ പ്രതിഷേത്തിലാണ്. കര്‍ഷക പ്രതിഷേധങ്ങളില്‍ നിരവധി കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടമായി. മോദി കര്‍ഷകര്‍ക്കായി ഒന്നും ചെയ്തില്ല. ‘ഇന്ത്യ’ മുന്നണി അധികാരത്തിലെത്തിയാല്‍ പ്രകടന പത്രികയില്‍ കര്‍ഷകര്‍ക്ക് പറഞ്ഞിരിക്കുന്ന പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Featured

ഇടക്കാല ജാമ്യം നീട്ടണം; അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം തള്ളി

Published

on

ഡൽഹി: ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. ആരോഗ്യകാരണങ്ങളാൽ ഒരാഴ്ചകൂടി ജാമ്യംനീട്ടി നൽകണമെന്നാണ് കെജ്‌രിവാൾ ആവശ്യപ്പെട്ടത്.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 1 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 2 ന് കെജ്‌രിവാൾ തിരികെ തിഹാർ ജയിലിൽ പ്രവേശിക്കണമെന്നാണ് കോടതി നിർദേശം. ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന് കൈമാറുമെന്നും ഇക്കാര്യത്തിൽ എപ്പോൾ വാദം കേൾക്കണമെന്ന് അദ്ദേഹം തീരുമാനിക്കുമെന്നും ജസ്റ്റിസ് ജെ.കെ.മഹേശ്വരി, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

National

ബിജെപിക്ക് തിരിച്ചടി, തൃണമൂൽ കോണ്‍ഗ്രസിനെതിരായ പരസ്യങ്ങള്‍ അപമാനകരം: സുപ്രീംകോടതി

Published

on

ദില്ലി: സുപ്രീംകോടതിയില്‍ ബിജെപിക്ക് തിരിച്ചടി. തൃണമൂൽ കോണ്‍ഗ്രസിനെ അപമാനിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ വിലക്കിയതിനെതിരായ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യ അപമാനകരമാണെന്ന് കോടതി പറഞ്ഞു.

പരസ്യങ്ങള്‍ കല്‍ക്കട്ട ഹൈക്കോടതി വിലക്കിയതിനെതിരെയാണ് ബിജെപി സുപ്രീംകോടതിയെ സമീപിച്ചത്. തുടർന്ന് കോടതിയുടെ പരാമർശങ്ങളുടെ പശ്ചാത്തലത്തില്‍ ഹര്‍ജി പിൻവലിക്കുകയാണെന്ന് ബിജെപി അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ
പശ്ചിമബംഗാളില്‍ ബിജെപി സ്ഥാനാർത്ഥി അഭിജിത്ത് ഗംഗോപാധ്യായ്ക്കെതിരെ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിരുന്നു. ഗംഗോപാധ്യായയെ 24 മണിക്കൂർ നേരത്തക്ക് പ്രചാരണം നടത്തുന്നതില്‍ നിന്ന് വിലക്കി. മാന്യതയ്ക്ക് നിരക്കാത്ത തരത്തിൽ നടത്തിയ പരാമർശത്തിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ ഗംഗോപാധ്യായയെ വിമർശിച്ചിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured