‘ കാറില്ലെങ്കിലും എം.എൽ.എ. എന്നെഴുതിയ രണ്ടു ചെറുബോർഡുകൾ എപ്പോഴും സി.ആറിന്റെ കൈയിലുണ്ടാകും ‘ ; വാർത്തകളിൽ ഇടംപിടിച്ച് സി ആർ മഹേഷ്

കൊല്ലം: സ്വന്തമായി കാറില്ലാത്ത ഏക നിയമസഭാ സാമാജികൻ എന്ന പദവി കരുനാഗപ്പള്ളി എം.എൽ.എ യും കെപിസിസി ജനറൽ സെക്രട്ടറിയുമായ സി.ആർ.മഹേഷിന് ആയിരിക്കും. സ്വന്തമായി കാറും ഡ്രൈവറും ഇല്ലാത്തതിനാൽ സുഹൃത്തുക്കളുടെ കാറിലാണ് യാത്ര. കാറില്ലെങ്കിലും എം.എൽ.എ. എന്നെഴുതിയ രണ്ടു ചെറുബോർഡുകൾ എപ്പോഴും സി.ആറിന്റെ കൈയിലുണ്ടാകും. നേരത്തേ നിശ്ചയിച്ചുറപ്പിച്ച സുഹൃത്തുക്കൾ കാറുമായി വീട്ടിലെത്തുമ്പോൾ, എം.എൽ.എ. എന്നെഴുതിയ ബോർഡുകൾ കാറിന്റെ മുന്നിലും പിന്നിലുംവെച്ചാണ് യാത്ര.

ചിലപ്പോഴക്കെ രാവിലെ എത്തിയ സുഹൃത്തിന് ഉച്ചയ്ക്കുശേഷം തിരികെപ്പോകേണ്ടിവന്നിട്ടുണ്ട്. അപ്പോൾ കാറുമാറും. ഒപ്പം എം.എൽ.എ. ബോർഡും. കാർ സമയത്ത് എത്താത്ത സാഹചര്യത്തിൽ ഓട്ടോറിക്ഷയാണ് ആശ്രയം. ചിലപ്പോൾ സുഹൃത്തുക്കളുടെ ബൈക്കിന്റെ പിന്നിലിരുന്നാണ് യാത്ര. വൻഭൂരിപക്ഷത്തോടെയാണ് സി ആർ മഹേഷ് കരുനാഗപ്പള്ളി മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് എത്തിയത്.വിജയിച്ച ശേഷം ഒട്ടേറെ മികച്ച പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് ഈ എംഎൽഎ.

Related posts

Leave a Comment