കോണ്‍ഗ്രസ് എംപിമാരുടെ യോഗം രാവിലെ

ന്യൂഡല്‍ഹിഃ പെഗാസസ്, കര്‍ഷക സമരം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്‍റില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കാന്‍ കോണ്‍ഗ്രസിന്‍റെ മുഴുവന്‍ എംപിമാരുടെയും യോഗം അല്പസമയത്തിനുള്ളില്‍ പാര്‍ലമെന്‍റിലെ സിപിപി ഓഫീസില്‍ നടക്കും. ലോക്‌സഭയിലെയും രാജ്യസഭയിലെയും മുഴുവന്‍ അംഗങ്ങളും പങ്കെടുക്കും. പിന്നീട് പാര്‍ലമെന്‍റ് മന്ദിരത്തിനുള്ളിലെ ഗാന്ധി ചിത്രത്തിനു മുന്നില്‍ പ്രതിഷേധമിരിക്കും. പെഗാസസ് ഇടപാടിനെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പാര്‍ട്ടിയുടെ പ്രധാന ആവശ്യം. പെഗാസസ് അഴിമതിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മാണിക്കം ടഗോര്‍ അടിയന്തിര പ്രമേയത്തിനു നോട്ടീസ് നല്‍കിയിട്ടുണ്ട്. ഏഴുമാസത്തിലധികമായി തുടരുന്ന കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഗുരുതരമായ അലംഭാവമാണു കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപിമാര്‍ പറഞ്ഞു.

Related posts

Leave a Comment