Connect with us
top banner (3)

Kerala

ഷംസീറിന്റെ പരാമര്‍ശങ്ങള്‍ക്ക് സിപിഎം നല്‍കുന്ന സംരക്ഷണം, മതേതര കേരളത്തെ കുത്തിനോവിക്കുന്നു; കെ സുധാകരന്‍ എംപി

Avatar

Published

on

തിരുവനന്തപുരം: ഭരണഘടനാസ്ഥാപനത്തിന്റെ തലപ്പത്തിരുന്നുകൊണ്ട്‌ സ്പീക്കർ എ.എൻ ഷംസീർ നടത്തിയ ഗുരുതരമായ പരാമർശങ്ങൾക്ക്‌ സിപിഎം നൽകുന്ന പൂർണ്ണസംരക്ഷണം മതേതര കേരളത്തെ കുത്തിനോവിക്കുന്നതാണെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ എംപി. ഭരണകൂടം മതപരമായ കാര്യങ്ങളിൽനിന്ന്‌ അകന്നു നിൽക്കുക എന്നതാണ്‌ മതേതരത്വത്തിന്റെ അടിത്തറ. ഉത്തരവാദിത്വപ്പെട്ട ഭരണഘടനാ സ്ഥാനത്തിരിക്കുന്ന സ്പീക്കർ, മതപരമായ വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്നതിൽ ജാഗ്രത പുലർത്തണം. അദ്ദേഹത്തിന്റെ പരാമർശം വിശ്വാസികൾക്ക്‌ വേദന ഉളവാക്കിയിടടുണ്ട്‌. ജനവികാരം മാനിച്ചുകൊണ്ട്‌ സ്പീക്കർ തെറ്റുതിരുത്തുകയോ സിപിഎം അതിനു നിർദേശിക്കുകയോ ചെയ്യണമായിരുന്നു. സംസ്ഥാനത്ത്‌ വർഗീയത ആളിക്കത്തിക്കുന്നതിനു പകരം സ്പീക്കർ ഒരു നിമിഷംപോലും വൈകാതെ തെറ്റ്‌ തിരുത്തി പ്രശ്നം അവസാനിപ്പിക്കണമെന്ന്‌ കെ സുധാകരൻ ആവശ്യപ്പെട്ടു.

മാപ്പുമില്ല, തിരുത്തുമില്ല എന്ന ആക്രോശിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ശബരിമല വിഷയയത്തിൽ തെറ്റായ നിലപാട്‌ സ്വീകരിച്ചതിനെ തുടർന്ന്‌ വീടുവീടാന്തരം കയറിയിറങ്ങി മാപ്പു പറഞ്ഞ സമീപകാല ചരിത്രം മറക്കരുത്‌. വിശ്വാസികൾക്കൊപ്പമാണ്‌ സിപിഎം എന്ന്‌ ആവർത്തിച്ചു പറയുകയും അവരെ ആവർത്തിച്ച്‌ വ്രണപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ്‌ സിപിഎം ഏക്കാലവും സ്വീകരിച്ചിട്ടുള്ളത്‌. അതുതന്നെയാണ്‌ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്നും കെ സുധാകരൻ എംപി പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വിശ്വാസ സംബന്ധമായ കാര്യങ്ങളിൽ സർക്കാരോ കോടതികളോ ഇടപെടരുത്‌ എന്നതാണ്‌ കോൺഗ്രസിന്റെ നയം. എന്നാൽ സിപിഎം ഇക്കാര്യങ്ങളിൽ ഇടപെട്ട്‌ രാഷ്ട്രീയനേട്ടം കൊയ്യാൻ ശ്രമിക്കുന്നു. സംഘപരിവാർ ശക്തികൾക്ക്‌ വർഗീയ ധ്രുവീകരണം നടത്താനുള്ള വെടിമരുന്ന്‌ ഇട്ടുകൊടുക്കുകയും ചെയ്യുന്നു. കേരളത്തെ വീണ്ടും വർഗീയവത്കരിക്കാനും വിഭജിക്കാനുമുള്ള ശ്രമത്തിലാണ്‌ ഇരുകൂട്ടരും. മറ്റുള്ളവരുടെ വിശ്വാസത്തെ ഉൾക്കൊള്ളാനും അതു മാനിക്കാനും ഇരുകൂട്ടരും തയാറല്ലെന്നും കെ സുധാകരൻ എംപി കുറ്റപ്പെടുത്തി. ഉന്നതമായ മതേതരമുല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എൻഎസ്‌എസിനെ വളഞ്ഞിട്‌ ആക്രമിക്കാനാണ്‌ സിപിഎം ശ്രമിക്കുന്നത്‌. ശബരിമല വിഷയത്തിൽ എൻഎസ്‌എസ്‌ എടുത്ത ശ്ലാഘനീയമായ നിലപാടിനെ സ്മരിക്കുന്നു. സംഘപരിവാറിന്റെ വർഗീയ അജണ്ടക്കൊപ്പം നിൽക്കാതെ എന്നും മതനിരപേക്ഷ നിലപാടുകൾ സ്വികരിച്ചിട്ടുള്ള എൻഎസ്‌എസിനെ ഒറ്റതിരിഞ്ഞ്‌ ആക്രമിക്കാനുള്ള സിപിഎം ശ്രമം അനുവദിക്കില്ല. യുഡിഎഫിന്റെ പിന്തുണ അന്നും എൻഎസ്‌എസിനുണ്ടായിരുന്നു. ഇന്നും യുഡിഎഫിന്റെ പിന്തുണ എൻഎസ്‌എസിനുണ്ടെന്നും കെ സുധാകരൻ എം.പി വ്യക്തമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ ശക്തമായ ഭൂചലനം

Published

on

ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ ശക്തമായ ഭൂചലനം. രാത്രി 8:56 നാണ് റിക്ടർ സ്കെയിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഭൂചലന നിരീക്ഷണ ഏജൻസികളും ഇത് സ്ഥിരീകരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മമാല ദ്വീപിൽ നിന്നും 216 കി.മി അകലെ ഇന്നു രാത്രി 8:26നാണ് ഭൂചലനം ഉണ്ടായതെന്ന് ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകർ അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. മാല ദ്വീപിലെ ഏഴ് നഗരങ്ങളിൽ നേരിയതോതിൽ പ്രകമ്പനം അനുഭവപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

കെ.കരുണാകരൻ്റെ ഇളയ സഹോദരൻ ദാമോദര മാരാർ അന്തരിച്ചു

Published

on

കോഴിക്കോട്: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ഇളയസഹോദരന്‍ കെ. ദാമോദരമാരാര്‍ (102) അന്തരിച്ചു. നാലരയോടെ വെള്ളിമാടുകുന്ന് നിർമ്മല ആശുപത്രിയിലായിരുന്നു അന്ത്യം.ക്രൈംബ്രാഞ്ച് സിഐയായി വിരമിച്ച അദ്ദേഹം കോഴിക്കോട് വെള്ളിമാടുകുന്ന് അവന്യൂറോഡിലെ ശ്രീയൂഷ് വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ കണ്ണൂരില്‍ എഎസ്ഐ ആയിരുന്നു.ഭാര്യ: പരേതയായ ടി.വി. തങ്കം. മക്കള്‍: പരേതനായ വിശ്വനാഥ്, പ്രേംനാഥ്, ടി. ഉഷ. കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണറും പാലക്കാട് എസ്.പിയുമായിരുന്ന അന്തരിച്ച ജി.കെ. ശ്രീനിവാസന്‍ മരുമകനാണ്. പരേതരായ തെക്കേടത്ത് രാമുണ്ണി മാരാർ, കണ്ണോത്ത് കല്യാണി അമ്മ എന്നിവരുടെ മകനാണ് കെ ദാമോദര മാരാർ. മൃതദേഹം വെള്ളിമാട്കുന്നിലെ ശ്രീയുഷ് വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ചൊന്നാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വെസ്റ്റിൽ ശ്മശാനത്തിൽ നടക്കും.

Continue Reading

Kerala

പൊലീസ്-ഗുണ്ടാ കൂട്ട് കെട്ട് രാഷ്ട്രീയ പിന്തുണയോടെയെന്ന് കോൺഗ്രസ്

Published

on

കൊച്ചി: കേരളത്തിൽ പൊലീസ് ഏത് ഗുണ്ടയേതെന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയതും ഗുണ്ടകൾക്ക് പൊലീസ് ഒത്താശ ചെയ്യുന്നതും രാഷ്ട്രീയ പിൻബലത്തോടെയാണെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. സർക്കാരിനെ നയിക്കുന്ന പ്രധാന രാഷ്ട്രീയ കക്ഷിയാണ് ഗുണ്ടകളെ വളർത്തുന്നതും സംരക്ഷിക്കുന്നതും. രാഷ്ട്രീയമായി ഉപയോഗിക്കുന്ന ഗുണ്ടകൾക്ക് ഒളിത്താവളങ്ങൾ ഒരുക്കുന്നതും ഭരണകക്ഷിയുടെ തണലിലാണ്. ഇതാണ് ഗുണ്ടകളുടെ സൽക്കാരങ്ങളിൽ പോലും പരസ്യമായി പങ്കെടുക്കാൻ പൊലീസിന് ധൈര്യം നൽകുന്നത്. ഗുണ്ടകൾക്ക് വേണ്ടി പൊലീസിനോട് ശുപാർശ ചെയ്യുന്ന ഭരണകക്ഷി നേതാക്കൾക്കും ഇതിൽ ഉത്തരവാദിത്വമുണ്ട്. ആഭ്യന്തര വകുപ്പ് പരിപൂർണ പരാജയമാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് സമരം നയിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളോടും പ്രവർത്തകരോടും ഗുണ്ടകളെ നേരിടുന്നത് പോലെ പെരുമാറുന്ന പൊലീസ് ഗുണ്ടകൾക്ക് സംരക്ഷണം കൊടുക്കുകയാണ്. രാഷ്ട്രീയ പിന്തുണയുള്ള ഗുണ്ടകളെ പേടിച്ചാണ് പൊലീസ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. ഗുണ്ടകളെ കാണുമ്പോൾ സല്യൂട്ട് ചെയ്യുന്ന സ്ഥിതിയിലേക്ക് പൊലീസിനെ എത്തിച്ചത് സി പി എമ്മാണ്. ഗുണ്ടയുടെ സൽക്കാരത്തിൽ പങ്കെടുത്ത ഡിവൈഎസ്പിയെ സർവീസിൽ നിന്ന് പിരിച്ചു വിടണമെന്നും ഷിയാസ് ആവശ്യപ്പെട്ടു. ഗുണ്ടകളുടെ സേവകരായി മാറിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നും ഇല്ലങ്കിൽ ഇത്തരം ഉദ്യോഗസ്ഥരുടെ പട്ടിക പുറത്ത് വിടുമെന്നും ഷിയാസ് മുന്നറിയിപ്പ് നൽകി.

Continue Reading

Featured