കണ്ണൂർ: കണ്ണൂർ ജില്ലയിൽ വ്യാപക അക്രമവുമായി സിപിഎം.വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ വീടിനു നേരെ ബോബേറ് ഉണ്ടായി. കോൺഗ്രസ് ഓഫീസുകളും വെയിറ്റിംഗ് ഷെൽട്ടറും അക്രമികൾ തകർത്തു. വിലാപയാത്ര കടന്നു വന്ന തലശേരി-കണ്ണൂർ റോഡരികിലെ കോൺഗ്രസ് സ്തൂപങ്ങളും കൊടിമരങ്ങളും അടിച്ചു തകർത്തു.നടാലിലെ കോൺഗ്രസ് ഓഫീസ് ലോറിയിലെത്തിയ ഒരു സംഘം ആളുകൾ തകർത്തു. നടാൽ വായനശാലയിലെ നവ രശ്മി ക്ലബ്ബ് അടിച്ചു തകർത്തു.ചിറക്കുനിയിലെ കോൺഗ്രസ് ധർമടം മണ്ഡലം കമ്മിറ്റി ഓഫിസിനു നേരെയും അക്രമമുണ്ടായി. പ്രചാരണ ബോർഡുകൾ നശിപ്പിച്ചു.
ഇന്നലെ രാത്രി അഞ്ജാതസംഘം എടക്കാട് ബസ് ഷെൽട്ടർ തകർത്തു. പിണറായി. പാപ്പിനിശേരി, ചക്കരക്കൽ, കുഞ്ഞിമംഗലം, ചെട്ടിപീടിക, എടക്കാട്, താണ, തോട്ടട, എളയാവൂർ, തളിപ്പറന്പ് എന്നിവിടങ്ങളിലാണ് കോൺഗ്രസ് ഓഫീസുകൾക്കു നേരെ അക്രമം നടന്നത്.പലയിടത്തും കോൺഗ്രസ് കൊടിമരങ്ങൾ തകർത്തു. ചക്കരക്കൽ കണയന്നൂരിൽ കോൺഗ്രസ് നേതാവിൻറെ വീടിനു നേരെ ബോംബേറുണ്ടായി. പിണറായി, പാപ്പിനിശേരി, ചക്കരക്കൽ. ചെട്ടിപീടിക, കുഞ്ഞിമംഗലം എന്നിവിടങ്ങളിൽ കോൺഗ്രസ് ഓഫീസുകൾ തകർത്തു.ഇന്നു പുലർച്ചെയോടെയാണ് ധീരജിൻറെ മൃതദേഹം വീട്ടിലെത്തിച്ചു സംസ്കരിച്ചത്. ഇതിനു പിന്നാലെയാണ് വിവിധ സ്തലങ്ങളിൽ അക്രമങ്ങൾ ഉണ്ടായത്.