Global
കൊല്ലാൻ തോന്നിയാൽപ്പിന്നെ ഉമ്മ വയ്ക്കാത്ത സിപിഎം
![](https://veekshanam.com/wp-content/uploads/2023/07/third-1.jpg)
![](https://veekshanam.com/wp-content/uploads/2023/07/sarat-840x650.jpg)
‘കൊല്ലാൻ തോന്നിയാൽ പിന്നെ കൊല്ലുകതന്നെ! അല്ലാതെ ഉമ്മ വയ്ക്കാൻ പറ്റുമോ?’
മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് ജിജോ തില്ലങ്കേരിയെന്ന ഡിവൈഎഫ്ഐ നേതാവ് ഒരിക്കൽ അയാളുടെ ഫെയ്സ് ബുക്ക് പേജിൽ കുറിച്ച വാക്കുകളാണിത്. ഷുഹൈബ് വധക്കേസിലെ പ്രധാനപ്രതിയും ഡിവൈഎഫ്ഐ ക്രിമിനലുമായ ആകാശ് തില്ലങ്കേരിയുടെ സുഹൃത്താണ് ജിജോ. ഷുഹൈബിനെ കൊലപ്പെടുത്തിയതിൽ വിമർശനം ഉന്നയിച്ചവരുടെ കമന്റിന് മറുപടിയായാണ് ജിജോ ഇങ്ങനെ കുറിച്ചത്. അയാൾ വേറൊന്നു കൂടി ഇവിടെ രേഖപ്പെടുത്തി: ഒരു മാസത്തിനുള്ളിൽ ഞങ്ങളിലരാൾ കൊല്ലപ്പെട്ടക്കാം. അതിനുളള കളങ്ങളൊരുങ്ങുന്നുണ്ട്. പാർട്ടിക്കെതിരേ ആകാശ് തില്ലങ്കേരി നടത്തിയ ചില പരാമർശങ്ങളുടെ പേരിൽ തങ്ങൾക്കും പാർട്ടിയുടെ വധഭീഷണിയുണ്ടെന്നായിരുന്നു ജിജോയുടെ വെളിപ്പെടുത്തലിന്റെ പൊരുൾ.
എന്തായിരുന്നു ഈ പോസ്റ്റിനു കാരണം?
ഷുഹൈബ് വധക്കേസ് ആസൂത്രണം ചെയ്തത് പാർട്ടിയാണെന്നും പാർട്ടിയുടെ നിർദേശം അനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ആകാശ് തില്ലങ്കേരി വെളിപ്പെടുത്തിയിരുന്നു. ആളെ കൊലപ്പെടുത്താൻ പറഞ്ഞുവിട്ട ശേഷം തള്ളിപ്പറഞ്ഞാൽ പലതും വളിപ്പെടുത്തേണ്ടി വരുമെന്നും ആകാശ് തില്ലങ്കേരി ഭീഷണിപ്പെടുത്തി.
സ്വർണക്കടത്ത് കേസിലടക്കം പാർട്ടി നേതാക്കളുടെ വലംകൈയായി പ്രവർത്തിച്ച ആകാശിനെ ആവശ്യം കഴിഞ്ഞപ്പോൾ തള്ളിപ്പറയുന്നതിലെ അമർഷമായിരുന്നു അയാളും ജിജോയും ഫെയ്സ് ബുക്കിലൂടെ രേഖപ്പെടുത്തിയത്. അതു കുറച്ചു കാലത്തേക്കെങ്കിലും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ജിജോ ഭയപ്പെട്ടതു പോലെ സംഭവിക്കാതിരുന്നത്, ഇവരുടെ ഫെയ്സ് ബുക്ക് പോസ്റ്റ് അത്രയേറെ ചർച്ച ചെയ്തതു കൊണ്ടാണ്. ഇവർ കൊല്ലപ്പെട്ടാൽ സിപിഎമ്മിന്റെ നേതാക്കൾ തന്നെ കുടുങ്ങുമെന്ന നില വന്നു.
ഒരാളെ കൊലപ്പെടുത്താൻ സിപിഎം തീരുമാനിച്ചാൽ എത്ര നിഷ്ഠുരമായാണ് അതു നടപ്പാക്കുന്നതെന്ന് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തിനു കാണിച്ചു തന്നു. സിപിഎമ്മിന്റെ തീപ്പൊരി സഖാവായിരുന്നു ഒരിക്കൽ ടിപി. പാർട്ടിയിൽ വിഭാഗീയത മുറ്റി നിന്ന കാലത്ത് കടുത്ത വിഎസ് പക്ഷവാദി. പിന്നീട് നേതൃത്വത്തെ വിമർശിച്ചതോടെ പിണറായി പക്ഷത്തിന്റെ കടുത്ത വില്ലനായി അദ്ദേഹം മാറി. എതിർക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്ന കമ്യൂണിസ്റ്റ് രീതി സ്വന്തം സഖാവിനു മേൽ നടപ്പാക്കാൻ തീരുമാനിക്കപ്പെട്ടത് പെട്ടെന്നായിരുന്നു. സിപിഎം നേതൃതലത്തിൽ ആസൂത്രണം ചെയ്യപ്പെട്ടതായിരുന്നു ടിപി വധമെന്നു പീന്നീടു വ്യക്തമായി.
കേരളം കണ്ട ഏറ്റവും പ്രതിഷേധാർഹമായ കൊലപാതകങ്ങളിൽ ഒന്നായി അതു മാറാൻ കാരണം, കൊലയാളികൾ ഒരു സഹജീവിയോട് കാണിച്ച ഏറ്റവും പൈശിചാകമായ ആക്രമണായിരുന്നു. സുമുഖനായിരുന്ന ഒരു ചെറുപ്പക്കാരന്റെ മുഖവും തലയും മാറും കൈകാലുകളുമൊക്കെ വെട്ടിമുറിക്കുകയായിരുന്നില്ല, വെട്ടി അറയുകയായിരുന്നു. ഇരയോടു മൃഗങ്ങൾ അവസാന ശ്വാസത്തിനു മുൻപ് കാണിക്കുന്ന ദയ പോലും ഈ കാപാലികർ ചന്ദ്രശേഖരനോടു കാണിച്ചില്ല. ഒന്നും രണ്ടുമല്ല, ആഴത്തിലുള്ള 51 വെട്ടുകളാണ് ചന്ദ്രശേഖരന്റെ ശരീരത്തുണ്ടായിരുന്നത്. അതിൽ രണ്ടോ മൂന്നോ വെട്ടുകൾ മതിയായിരുന്നു, അദ്ദേഹത്തിന്റെ ജീവനെടുക്കാൻ വേണ്ടിയിരുന്നത്. എന്നിട്ടും തലങ്ങും വിലങ്ങും വെട്ടിയറഞ്ഞത് രാഷ്‌ട്രീയ പക കൊണ്ടല്ല, ഒരാളെ കൊല്ലണമെന്ന പാർട്ടി തീരുമാനം ഒരു പഴുതുമില്ലാതെ നടപ്പാക്കുക എന്ന മൃഗതൃഷ്ണയുടെ പ്രതിഫലനമായിരുന്നു.
ടി.പി ചന്ദ്രശേഖരൻ വധക്കേസ് കത്തിനിന്ന അവസരത്തിൽ അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനോട് ഏതോ മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്, കേരളത്തിൽ എത്രയെത്ര രാഷ്‌ട്രീയ കൊലപാതകങ്ങൾ നടന്നിരിക്കുന്നു, പിന്നെ ഈ കേസിൽ മാത്രം നിങ്ങൾക്ക് എന്താണിത്ര പ്രത്യേക താത്പര്യം എന്നായിരുന്നു മറു ചോദ്യം. അതേ, ഈ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ജിജോ തില്ലങ്കേരിയുടെ ചോദ്യം; ‘കൊല്ലാൻ തോന്നിയാൽ പിന്നെ കൊല്ലുകതന്നെ! അല്ലാതെ ഉമ്മ വെക്കാൻ പറ്റുമോ?’ എന്നു പിണറായി ചോദിച്ചില്ലെന്നു മാത്രം.
ഇനിയാണ് ദേശാഭിമാനി മുൻ അസോസിയറ്റ് എഡിറ്റർ ജി. ശക്തിധരന്റെ വെളിപ്പെടുത്തലിന്റെ ഗൗരവം തിരിച്ചറിയേണ്ടത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ കൊല്ലാൻ സിപിഎം തീരുമാനിച്ചിരുന്നത്രേ. അതിനായി ക്വട്ടേഷൻ സംഘത്തെ നിയോഗിക്കുകയും ചെയ്തു. എന്നാൽ അതിലൊരു അഞ്ചാംപത്തിക്കാരന്റെ സാന്നിധ്യം സംശയിച്ചതു കൊണ്ടാണ് തൊട്ടു, തൊട്ടില്ല എന്ന അകലത്തിൽ സുധാകരൻ രക്ഷപ്പെട്ടതെന്നാണ് ശക്തിധരന്റെ വെളിപ്പെടുത്തൽ.
ശക്തിധരനെ അവിശ്വസിക്കേണ്ട കാര്യമില്ല. ഇത്രകാലം മാത്രമല്ല, ഇപ്പോഴും അദ്ദേഹം സിപിഎം കേഡർ മെംബറാണ്. പാർട്ടിക്കു ലെവി നൽകുന്നയാൾ. ഒരു കാലത്ത് പാർട്ടിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവരുടെ വിശ്വസ്തൻ. അദ്ദേഹത്തിനു കെ. സുധാകരനോടു മമതയോ വിദ്വേഷമോ ഇല്ല, പക്ഷേ, പാർട്ടി രാകി മൂർച്ചപ്പെടുത്തിയ കൊലക്കത്തിക്കു മുന്നിൽ നിന്ന് തൊട്ടു, തൊട്ടില്ല എന്ന വ്യത്യാസത്തിൽ രക്ഷപ്പെട്ടതിൽ ആശ്വാസം കൊള്ളുന്നു. കാരണം ക്രൂരമായ നരഹത്യയെ എതിർക്കുന്ന പലരും ഇപ്പോഴും ആ പാർട്ടിയിലുണ്ട്. രാഷ്‌ട്രീയ എതിരാളികളെ അരിഞ്ഞു വീഴ്ത്തുകയല്ല ആശയപരമായി പരാജയപ്പെടുത്തിയാൽ മതിയെന്നു കരുതുന്നവർ. അവരിലൊരാളാണ് ശക്തിധരൻ.
കെ. സുധാകരനെയോ അദ്ദേഹത്തിന്റെ വിശ്വാസ പ്രമാണങ്ങളെയോ പരാജയപ്പെടുത്താൻ സിപിഎമ്മിന് ഒരുകാലത്തും കഴിയില്ല. കാരണം സുധാകരൻ പേറുന്നത് ലോകത്തു തന്നെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനത്തിന്റെ കൊടിയാണ്. അതേ സമയം, കാലഹരണപ്പെട്ടുപോയ ഒരു ഐഡിയോളജിയെ കാലാനുസൃതം വകമാറ്റിയെടുത്ത് സ്വകാര്യ സ്വത്ത് സമ്പാദനത്തിനുള്ള കുറുക്കുവഴിയാക്കിയവരുടെ പ്രസ്ഥാനമാണ് പെരുവഴിയിൽ സുധാകരന്റെ ജീവനു വിലയിടുന്നത്. കൊലക്കത്തി കൊണ്ടും ആശയപരമായും കൊലപ്പെടുത്താൻ കഴിയാതെ വന്നപ്പോൾ നുണക്കഥകൾ കൊണ്ട് തേജോവധം ചെയ്യാമെന്നായി സിപിഎമ്മിലെ ചിലരുടെ വ്യാമോഹം. ശക്തിധരന്റെ ഭാഷയിൽ പറഞ്ഞാൽ പുറത്തു നിൽക്കുന്നതിനെക്കാൾ അപകടകാരിയാകും അകത്തിടുന്ന സുധാകരനെന്ന് അതിന് ഇറങ്ങിപ്പുറപ്പെടുന്നവർ തിരിച്ചറിഞ്ഞാൽ കൊള്ളാം.
കെ. സുധാകരൻ പറഞ്ഞതു പോലെ പഴയ സിപിഎമ്മല്ല ഇന്നത്തെ സിപിഎം. ഇന്നത്തെ സിപിഎമ്മിന് ആശയങ്ങളില്ല, വിശ്വാസ പ്രമാണങ്ങളില്ല, ജനപിന്തുണ തീരെയില്ല. ആകെയുള്ളത് കൊള്ളമുതലിന്റെ പങ്ക് പറ്റി, കൊള്ളത്തലവന്മാർക്കു സിന്ദാബാദ് വിളിക്കുന്ന തീരെച്ചെറിയ ഒരു അടിമത്ത സമൂഹത്തിന്റെ കൂട്ടായ്മ മാത്രമാണത്. അധികാരത്തിൽ അവശേഷിക്കുന്ന ഏതാനും വർഷം കൊണ്ട് പരമാവധി സ്വത്തുണ്ടാക്കി, പാർട്ടിയുടെ തന്നെ സ്വകാര്യ ചട്ടമ്പിമാരുടെ സഹായത്തോടെ ഏകാന്തവാസം നയിക്കുക. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവാസന പാദത്തിൽ കംബോഡിയയിലെ ഖമർ റൂഷുകളെ അനുസ്മരിക്കുന്നതാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്ന കമ്യൂണിസ്റ്റ് ഭരണം.
പറഞ്ഞുവരുമ്പോൾ കംബോഡിയയിലെ കമ്യൂണിസ്റ്റുകാരായിരുന്നു ഖമർ റൂഷുകൾ. പോൾ പോട്ട് എന്ന ഏകാധിപതിയായിരുന്നു അവരുടെ തലവൻ. 1975 മുതൽ 1979 വരെ കംബോഡിയ ഭരിച്ച ഖമർ റൂഷ് ഭരണം പത്തുലക്ഷത്തിലധികം ആൾക്കാരെ കൊലപ്പെടുത്തിയെന്നാണ് കണക്ക്. ഭരണാധികാരികൾ തന്നെ നടപ്പിലാക്കിയ വംശഹത്യയായിരുന്നു ഇത്. സമാനമെന്നു പറയുന്നില്ല, പക്ഷേ, ആശയപരമായി കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ പോക്കും ആ വഴിക്കു തന്നെയാണ്. തങ്ങൾക്കു സംശയം തോന്നുന്ന എല്ലാവരെയും തെരഞ്ഞുപിടിച്ച കൊന്നുതീർക്കുന്നതായിരുന്നു കംബോഡിയിലെ ഖമർ റൂഷുകളുടെ സമ്പ്രദായം. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയോട് ആഭിമുഖ്യം പുലർത്തിയിരുന്ന
കംപൂച്ചിയൻ കമ്യൂണിസ്റ്റ് പാർട്ടി സഖാക്കളുടെ ഓമനപ്പേരായിരുന്നു ഖമർ റൂഷുകളെന്നു കൂടി ഇവിടെ ഓർക്കുക. നമ്മുടെ പ്രിയപ്പെട്ടവരായിരുന്ന ഷുഹൈബിനെയും ഷുക്കൂറിനെയും സജിത് ലാലിനെയും ശരത് ലാലിനെയും കൃപേഷിനെയുമൊക്കെ നിഷ്ഠുരമായി കൊലപ്പെടുത്തിയവർ കംബോഡിയയിലെ ഖമർ റൂഷുകളുടെ പിൻമുറക്കാർ തന്നെ. നമ്മുടെ ഈ ധീര രക്തസാക്ഷികളെല്ലാം കേരളത്തിലെ കമ്യൂണിസ്റ്റ് തേർവാഴ്ചയ്ക്കെതിരേ പോരാടിയവരാണ്. എതിർക്കുന്നവരെ കൊലപ്പെടുത്തുന്ന കംബോഡിയൻ കമ്യൂണിസ്റ്റുകളുടെ അനുയായികളാണു കേരളത്തിലുള്ളത്. അല്ലാതെ കാൾ മാക്സിന്റെയല്ല.
പക്ഷേ, കാലം അവർക്കു കാത്തു വച്ചിരുന്നത് നാനേ നാലു വർഷം (1975-79) മാത്രമായിരുന്നു. ജനങ്ങൾ സംഘടിച്ചിറങ്ങി തുരത്തിയോടിച്ച കംപ്യൂച്ചിയൻ കമ്യൂണിസ്റ്റ് പാർട്ടി പിന്നീടൊരിക്കലും കംബോഡിയ ഭരിച്ചിട്ടേയില്ല. കേരളത്തിലെ ഖമർ റൂഷുകളെ കാത്തിരിക്കുന്നതും ഇതേ വിധിയാവും, മൂന്നുതരം!
Kuwait
ഒഐസിസി കുവൈറ്റിന് വേണ്ടി അന്ത്യോപചാരം അർപ്പിച്ചു.
![](https://veekshanam.com/wp-content/uploads/2025/01/WhatsApp-Image-2025-01-13-at-15.57.04_332b299e.jpg)
കുവൈറ്റ് സിറ്റി / ആലപ്പുഴ : ഒഐസിസി നാഷണൽ കമ്മറ്റി മുൻ വൈസ് പ്രസിഡന്റ് ചാക്കോ ജോർജ് കുട്ടിയുടെ ഭാര്യ ആനി ജോർജിന്റെ നിര്യാണത്തിൽ ഒഐസിസി നാഷണൽ കമ്മറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ്. പിള്ള, മുൻ ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ക്രിസ്റ്റഫർ ഡാനിയേൽ, മുൻ നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി പ്രേംസൺ കായംകുളം എന്നിവർ ഒഐസിസി കുവൈറ്റിന് വേണ്ടി അന്ത്യോപചാരം അർപ്പിച്ചു
Kuwait
കെ. കെ. എം. എ. സർഗോത്സവ് 2025 സംഘടിപ്പിച്ചു
![](https://veekshanam.com/wp-content/uploads/2025/01/WhatsApp-Image-2025-01-13-at-16.11.59_1af0c6fe.jpg)
കുവൈറ്റ് സിറ്റി : കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ സിറ്റി സോൺ സർകോൽസവ് 2025 സാൽമിയ സുന്നി സെന്ററിൽ സംഘടിപ്പിച്ചു. സിറ്റി സോൺ ആർട്സ് വിഭാഗം വൈസ് പ്രസിഡന്റ് അബ്ദുള്ള കാരാപ്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദ് റഈസ് സ്വാഗതവും ജമീൽ മുഹമ്മദ് ഖിറാഅത്തും നടത്തി. കേന്ദ്ര വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ ഉത്ഘാടനം ചെയ്തു. സിറ്റി, സാൽമിയ, ജഹ്‌റ, ഹവല്ലി, കർണാടക എന്നീ അഞ്ചു ബ്രാഞ്ചുകളിൽ നിന്ന് പങ്കെടുത്ത മൽത്സരാർഥികൾ ഖുർആൻ പാരായണം, മാപ്പിളപ്പാട്ട്, പ്രസംഗം, ക്വിസ്, ഹിന്ദി ഷായരി എന്നിവയിൽ മികവുറ്റ പ്രകടനം കാഴ്ച വെച്ചു.
മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ പി. എം.ഹനീഫ ജഹ്‌റ, കെ. കെ.അഷ്‌റഫ് (ഖിറാ അത്ത് ) ശരീഫ്, കെ. കെ. അഷ്‌റഫ് ( മാപ്പിളപ്പാട്ട് ) കെ. പി.റഷീദ്, സിദ്ദിഖ് പൊന്നാനി (പ്രസംഗം ) ജസീൽ വാവാട്, യഹ്‌യ ഖാൻ വാവാട്, സൈദലവി പട്ടാമ്പി (സാൽമിയ ) റഫീഖ് ഇബ്രാഹിം, പി. എം. ഹനീഫ്, ഇക്ബാൽ ജഹ്‌റ (ക്വിസ് മത്സരം )എന്നീ വിജയികൾക്കുള്ള ഉപഹാരം കേന്ദ്ര നേതാക്കൾ വിതരണം ചെയ്തു. കേന്ദ്ര ചെയർമാൻ എപി. അബ്ദുൽ സലാം, കേന്ദ്ര പ്രസിഡന്റ് കെ ബഷീർ, ജനറൽ സെക്രട്ടറി ബിഎം ഇഖ്ബാൽ, സിറ്റി സോൺ പ്രസിഡന്റ് അബ്ദുല്ലത്തീഫ് ഷാദിയ, സിറ്റി സോൺ ജനറൽ സെക്രട്ടറി അബ്ദുറസാഖ് എൻ കെ, കേന്ദ്ര നേതാക്കളായ സംസം റഷീദ്, ഹമീദ് മുൽക്കി, ജബ്ബാർ ഗുർപൂർ എന്നിവർ നിർവഹിച്ചു
Featured
ഗാസ മുനമ്പിൽ സമാധാന പ്രതീക്ഷ; യുദ്ധം അവസാനിപ്പിക്കാൻ നിർണായക ചർച്ച
![](https://veekshanam.com/wp-content/uploads/2025/01/IMG-20250113-WA0014.jpg)
ദോഹ: ഇസ്രയേലും- ഹമാസും തമ്മില്‍ ഗാസയിലെ വെടിനിർത്തല്‍ കരാർ ഉടനെന്ന് റിപ്പോർട്ടുകള്‍. കരാറിൻ്റെ അന്തിമ കരട് ഇരുവരും അംഗീകരിച്ചതായി ഖത്തർ ഉദ്യോഗസ്ഥൻ സ്ഥീരീകരിച്ചതായി അന്തർദേശിയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്ന വെടിനിർത്തലിൻ്റെയും ബന്ദികളെ മോചിപ്പിക്കുന്ന കരാറിൻ്റെയും അന്തിമ കരട് ഖത്തർ ഇസ്രായേലിനും ഹമാസിനും കൈമാറിയതായിട്ടാണ് വെളിപ്പെടുത്തല്‍.
അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ജനുവരി 20ന് സ്ഥാനമൊഴിയുന്നതിന് മുമ്പ് വെടിനിർത്തൽ കരാറിൽ ഒപ്പുവെപ്പിക്കാൻ അതിവേഗ നീക്കമാണ് നടത്തുന്നത്. ഇസ്രയേൽ, കരാറുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ നിഷേധിച്ചിരിക്കുകയാണ്. എന്നാൽ വൈറ്റ് ഹൗസ്, ബൈഡനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ചർച്ചകൾക്കുശേഷം കാര്യങ്ങൾ പുരോഗമിക്കുന്നുവെന്ന സൂചനയും നൽകുന്നുണ്ട്.
2023 ഒക്ടോബറില്‍ ഹമാസ് സൈന്യം ഇസ്രയേല്‍ അതിർത്തി കടന്ന് ആക്രമണം നടത്തിയതോടെയാണ് ഗാസ മുനമ്പിൽ യുദ്ധ കലുഷിതമായ സാഹചര്യത്തിലേക്ക് കടന്നത്. 1200 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 250 ലധികം പേരെ ബന്ധികളാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇസ്രായേല്‍ ഗാസയില്‍ പ്രത്യാആക്രമണം ആരംഭിച്ചത്. ഇതുവരെ ഏകദേശം 46000ലധികം ആളുകള്‍ക്കാണ് ഗാസയില്‍ ജീവൻ നഷ്ടപ്പെട്ടത്.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured13 hours ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login