തൃക്കാക്കര നഗരസഭയിൽ സിപിഎം അക്രമം; യൂത്ത് കോൺഗ്രസ്‌ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു

കൊച്ചി: തൃക്കാക്കര മുനിസിപ്പാലിറ്റിക്കും കൗൺസിലിനും ആവശ്യമായ സംരക്ഷണം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പനെയും സഹകൗൺസിലർമാരായ ഉണ്ണി കാക്കനാട്, ലാലി ജോഫിൻ എന്നിവരെ പ്രതിപക്ഷ കൗൺസിലർമാർ വളഞ്ഞിട്ടക്രമിച്ചിട്ടും മതിയായ സംരക്ഷണം നൽകുന്നതിനും നടപടിയെടുക്കുന്നതിനും വീഴ്ച്ചവരുത്തിയ പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ തൃക്കാക്കര ഈസ്റ്റ്‌ മണ്ഡലം കമ്മിറ്റി തൃക്കാക്കര പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് സിന്റോ ജെ എഴുമാന്തുരുത്തിലിന്റെ അധ്യക്ഷതയിൽ നടത്തിയ പ്രകടനം തൃക്കാക്കര മുൻ മുനിസിപ്പൽ ചെയർമാൻ ഷാജി വാഴക്കാല ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി പി കെ അബ്ദുറഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി.സി ആർ മുഹമ്മദ്‌ റസൽ, അൻഷാദ് അലിയാർ, റുബൻ പൈനാക്കി, ജർജസ് ജേക്കബ്, സനൽ തോമസ്, മൻസൂർ, റിസ്വാൻ, സിറാജ് എന്നിവർ സംസാരിച്ചു.

Related posts

Leave a Comment