Kerala
മത്സ്യ തൊഴിലാളികളിൽ അരക്ഷിത ബോധം വളർത്താൻ സിപിഎം ശ്രമം:
അഡ്വ. പി ജർമിയാസ്
കൊല്ലം : സിപിഎം നേതൃത്വം നൽകുന്ന മത്സ്യത്തൊഴിലാളി ഫെഡറേഷൻ നടത്തുന്ന സംസ്ഥാന കാൽനട ജാഥയിൽ കടൽ കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യം ഉയർത്തുന്നത് കടലവകാശം മറ്റാരോ കവർന്നെടുക്കാൻ പോകുന്നുവെന്ന് മത്സ്യത്തൊഴിലാളികളെ ആശങ്കാകുലരാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ വേണ്ടിയാണെന്ന് കെപിസിസി സെക്രട്ടറി അഡ്വ പി ജർമിയാസ് പറഞ്ഞു .
വിഴിഞ്ഞം സമരത്തിൽ തിരുവനന്തപുരം ആർച്ച് ബിഷപ്പിനും വൈദികർക്കും ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്കും എതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം എടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും വികസനത്തിന്റെ പേരിൽ 10 ലക്ഷം രൂപ വാഗ്ദാനം നൽകി തൊഴിലും വീടും ഉപേക്ഷിച്ച് തീരപ്രദേശത്ത് നിന്നും മത്സ്യത്തൊഴിലാളികളെ ഇറക്കിവിടാൻ ഉള്ള സർക്കാർ നടപടിക്കെതിരെ ചെറുവിരൽ പോലുമനക്കാൻ തയ്യാറാകാത്ത മത്സ്യത്തൊഴിലാളി ഫെഡറേഷൻ കടൽ കടലിന്റെ മക്കൾക്ക് എന്ന പേരിൽ നടത്തുന്ന സമരത്തിന് യാതൊരു ആത്മാർത്ഥതയും ഇല്ലെന്നും കടലും കായലും തോടും പുഴയും മത്സ്യത്തൊഴിലാളികൾ ഉള്ളിടത്തോളം കാലം അവർക്ക് അവകാശപ്പെട്ടതാണെന്ന് ആരും പ്രത്യേകം പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ലെന്നും ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലും രാജ്യത്തിന്റെ സമുദ്രാതിക്കുള്ളിൽ യഥേഷ്ടം ജോലിയെടുക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് കടലിൽ അവകാശം ഇല്ലെന്ന് വരുത്തി കേന്ദ്രസർക്കാരുമായി ഒത്തുകളിച്ച് കോർപ്പറേറ്റുകളെ ക്ഷണിച്ചുവരുത്താനുള്ള അടവുനയമാണിതെന്നും ജർമിയാസ് പറഞ്ഞു.
Kerala
മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയില്‍
മലപ്പുറം: മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുത്തെ പൊലീസ് ക്വാട്ടേഴ്സിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. എം എസ് പി മേൽമുറി ക്യാമ്പിലെ ഹവീൽദാർ സച്ചിനാണ് ആത്‍മഹത്യ ചെയ്തത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ് സച്ചിന്‍. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.
Kerala
പെട്ടി വിവാദം; സിപിഎം ജില്ലാ സമ്മേളനത്തിൽ എൻഎൻ കൃഷ്ണദാസിന് രൂക്ഷ വിമർശനം
ചിറ്റൂർ: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് ഏറേ നാണക്കേട് സൃഷ്ടിച്ച പെട്ടിവിവാദത്തിൽ മുതിർന്ന സിപിഎം നേതാവും മുൻ എംപിയുമായ എൻഎൻ കൃഷ്ണദാസിനെതിരെ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടില്‍ രൂക്ഷ വിമർശനം. എൻ എൻ കൃഷ്ണദാസിൻ്റെ പ്രസ്താവന പാർട്ടിയുടെ നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന പ്രതീതിയുണ്ടാക്കിയെന്ന് റിപ്പോർട്ടില്‍ കുറ്റപ്പെടുത്തുന്നു. മാധ്യമങ്ങളെ ഇറച്ചി കടയ്ക്ക് മുന്നിൽ നിൽക്കുന്ന പട്ടികൾ എന്ന് പറഞ്ഞ് അധിക്ഷേപിച്ചത് അനവസരത്തിലായിപ്പോയെന്നാണ് വിമർശനം. ഇറച്ചിക്കട പ്രയോഗം ഉപതെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളെ പാർട്ടിക്കെതിരാക്കിയെന്നും റിപ്പോർട്ടിലുണ്ട്.
Kannur
കോളേജ് യൂണിയന്‍ ഫണ്ടില്‍ നിന്ന് പണം നൽകിയില്ല, എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ വളഞ്ഞിട്ട് മർദ്ദിച്ച് ഏരിയാ നേതാക്കള്‍
കണ്ണൂർ: പയ്യന്നൂരിൽ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ മർദിച്ച് ഏരിയാ നേതാക്കള്‍. കോളജ് യൂണിയന്‍ ഫണ്ടില്‍ നിന്ന് പണം നല്‍കാത്തതിനെ തുടര്‍ന്നാണ് മർദിച്ചത്.കഴിഞ്ഞ ദിവസം പയ്യന്നൂര്‍ നെസ്റ്റ് കോളജിലാണ് സംഭവം നടന്നത്. യൂണിറ്റ് സെക്രട്ടറി അക്ഷയ് മോഹനാണ് ഏരിയാ കമ്മിറ്റി നേതാക്കളുടെ മര്‍ദ്ദനമേറ്റത്. കോളജ് യൂണിയന്‍ ഫണ്ടില്‍ നിന്നും ഒരു ഭാഗം ഏരിയാ കമ്മിറ്റിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറാകാത്തതാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പറയുന്നത്. യൂണിറ്റ് കമ്മിറ്റി യോഗത്തില്‍ നിന്നും പുറത്തിറക്കിയാണ് യൂണിറ്റ് സെക്രട്ടറിയെ വരാന്തയിലിട്ട് മര്‍ദ്ദിച്ചത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നേതാക്കള്‍ വളഞ്ഞിട്ട് മര്‍ദിച്ചെന്നുമാണ് ആരോപണം.
അക്ഷയ് മോഹനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. കോളജ് ചെയര്‍മാന് നേരെയും എസ്‌എഫ്‌ഐ നേതാക്കളുടെ കയ്യേറ്റമുണ്ടായെന്ന് പരാതിയുണ്ട്. അതേസമയം മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ഉള്‍പ്പടെ പുറത്തുവന്നതോടെ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ് സിപിഎം നേതൃത്വം.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News4 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login