Connect with us
top banner (3)

Kerala

സിപിഎം നടത്തുന്നത് വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമെന്ന് കെ സുധാകരൻ

Avatar

Published

on

തിരുവനന്തപുരം: മതവിശ്വാസങ്ങളിന്മേലുള്ള നഗ്‌നമായ കൈയേറ്റമാണ് തട്ടം പരാമർശത്തിലൂടെ സിപിഎം നടത്തിയതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി. വിശ്വാസകാര്യങ്ങളിൽ ബിജെപിയുടെയും സിപിഎമ്മിന്റെയും നിലപാടുകൾ പാലും തേനും പോലെ ഒന്നാകുന്നതിന്റെ മറ്റൊരു ക്ലാസിക് ഉദാഹരണമാണിത്. തട്ടം ഒഴിവാക്കണമെന്ന് വാദിക്കുന്ന സിപിഎമ്മും ഹിജാബ് നിരോധിച്ച ബിജെപിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. രാജ്യത്തിന്റെ ബഹുസ്വരതയും വൈവിധ്യവും ഉൾക്കൊള്ളാൻ ബിജെപിക്കും സിപിഎമ്മിനും സാധിക്കില്ല.

പ്രതിഷേധം ഉയർന്നപ്പോൾ സിപിഎം സംസ്ഥാന സമിതി അംഗം കെ.അനിൽകുമാറും അദ്ദേഹത്തെ തള്ളിപ്പറഞ്ഞ് സിപിഎം സെക്രട്ടറി എംവി ഗോവന്ദനും രംഗത്തുവന്നെങ്കിലും അതുണ്ടാക്കിയ മുറിപ്പാടുകൾ അവശേഷിക്കുകയാണ്. ഇത്തരം നിലപാടുകാർക്കെതിരേ സിപിഎം തിരുത്തൽ നടപടി സ്വീകരിക്കുമോയെന്നാണ് കേരളീയ സമൂഹത്തിന് അറിയേണ്ടത്. ഗണപതിയെ മിത്തെന്ന് വിശേഷിപ്പിച്ചും നാമജപഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരേയും ശബരിമല വിശ്വാസ സംരക്ഷകർക്കെതിരെയും പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെയും കേസെടുത്തും സിപിഎം അസഹിഷ്ണുത പലതവണ പുറത്തുവന്നിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വിശ്വാസസ്വാതന്ത്ര്യവും വസ്ത്രധാരണസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമൊക്കെ ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളാണ്. അതിന്മേൽ തൊട്ടുകളിക്കാൻ ആർക്കും അവകാശമില്ല. ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൈകടത്തുന്നതും അഭിപ്രായം പറയുന്നതും സൗഹാർദ അന്തരീക്ഷത്തെ തകർക്കും. സാമൂഹിക അന്തരീക്ഷം തകർക്കുന്ന വിഷയങ്ങളിൽ നിന്ന് അകലം പാലിക്കാനുള്ള വിവേകവും നൈതികതയും പൊതുപ്രവർത്തകർ കാട്ടണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ ശക്തമായ ഭൂചലനം

Published

on

ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ ശക്തമായ ഭൂചലനം. രാത്രി 8:56 നാണ് റിക്ടർ സ്കെയിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഭൂചലന നിരീക്ഷണ ഏജൻസികളും ഇത് സ്ഥിരീകരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മമാല ദ്വീപിൽ നിന്നും 216 കി.മി അകലെ ഇന്നു രാത്രി 8:26നാണ് ഭൂചലനം ഉണ്ടായതെന്ന് ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകർ അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. മാല ദ്വീപിലെ ഏഴ് നഗരങ്ങളിൽ നേരിയതോതിൽ പ്രകമ്പനം അനുഭവപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

കെ.കരുണാകരൻ്റെ ഇളയ സഹോദരൻ ദാമോദര മാരാർ അന്തരിച്ചു

Published

on

കോഴിക്കോട്: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ഇളയസഹോദരന്‍ കെ. ദാമോദരമാരാര്‍ (102) അന്തരിച്ചു. നാലരയോടെ വെള്ളിമാടുകുന്ന് നിർമ്മല ആശുപത്രിയിലായിരുന്നു അന്ത്യം.ക്രൈംബ്രാഞ്ച് സിഐയായി വിരമിച്ച അദ്ദേഹം കോഴിക്കോട് വെള്ളിമാടുകുന്ന് അവന്യൂറോഡിലെ ശ്രീയൂഷ് വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ കണ്ണൂരില്‍ എഎസ്ഐ ആയിരുന്നു.ഭാര്യ: പരേതയായ ടി.വി. തങ്കം. മക്കള്‍: പരേതനായ വിശ്വനാഥ്, പ്രേംനാഥ്, ടി. ഉഷ. കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണറും പാലക്കാട് എസ്.പിയുമായിരുന്ന അന്തരിച്ച ജി.കെ. ശ്രീനിവാസന്‍ മരുമകനാണ്. പരേതരായ തെക്കേടത്ത് രാമുണ്ണി മാരാർ, കണ്ണോത്ത് കല്യാണി അമ്മ എന്നിവരുടെ മകനാണ് കെ ദാമോദര മാരാർ. മൃതദേഹം വെള്ളിമാട്കുന്നിലെ ശ്രീയുഷ് വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ചൊന്നാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വെസ്റ്റിൽ ശ്മശാനത്തിൽ നടക്കും.

Continue Reading

Kerala

പൊലീസ്-ഗുണ്ടാ കൂട്ട് കെട്ട് രാഷ്ട്രീയ പിന്തുണയോടെയെന്ന് കോൺഗ്രസ്

Published

on

കൊച്ചി: കേരളത്തിൽ പൊലീസ് ഏത് ഗുണ്ടയേതെന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയതും ഗുണ്ടകൾക്ക് പൊലീസ് ഒത്താശ ചെയ്യുന്നതും രാഷ്ട്രീയ പിൻബലത്തോടെയാണെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. സർക്കാരിനെ നയിക്കുന്ന പ്രധാന രാഷ്ട്രീയ കക്ഷിയാണ് ഗുണ്ടകളെ വളർത്തുന്നതും സംരക്ഷിക്കുന്നതും. രാഷ്ട്രീയമായി ഉപയോഗിക്കുന്ന ഗുണ്ടകൾക്ക് ഒളിത്താവളങ്ങൾ ഒരുക്കുന്നതും ഭരണകക്ഷിയുടെ തണലിലാണ്. ഇതാണ് ഗുണ്ടകളുടെ സൽക്കാരങ്ങളിൽ പോലും പരസ്യമായി പങ്കെടുക്കാൻ പൊലീസിന് ധൈര്യം നൽകുന്നത്. ഗുണ്ടകൾക്ക് വേണ്ടി പൊലീസിനോട് ശുപാർശ ചെയ്യുന്ന ഭരണകക്ഷി നേതാക്കൾക്കും ഇതിൽ ഉത്തരവാദിത്വമുണ്ട്. ആഭ്യന്തര വകുപ്പ് പരിപൂർണ പരാജയമാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് സമരം നയിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളോടും പ്രവർത്തകരോടും ഗുണ്ടകളെ നേരിടുന്നത് പോലെ പെരുമാറുന്ന പൊലീസ് ഗുണ്ടകൾക്ക് സംരക്ഷണം കൊടുക്കുകയാണ്. രാഷ്ട്രീയ പിന്തുണയുള്ള ഗുണ്ടകളെ പേടിച്ചാണ് പൊലീസ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. ഗുണ്ടകളെ കാണുമ്പോൾ സല്യൂട്ട് ചെയ്യുന്ന സ്ഥിതിയിലേക്ക് പൊലീസിനെ എത്തിച്ചത് സി പി എമ്മാണ്. ഗുണ്ടയുടെ സൽക്കാരത്തിൽ പങ്കെടുത്ത ഡിവൈഎസ്പിയെ സർവീസിൽ നിന്ന് പിരിച്ചു വിടണമെന്നും ഷിയാസ് ആവശ്യപ്പെട്ടു. ഗുണ്ടകളുടെ സേവകരായി മാറിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നും ഇല്ലങ്കിൽ ഇത്തരം ഉദ്യോഗസ്ഥരുടെ പട്ടിക പുറത്ത് വിടുമെന്നും ഷിയാസ് മുന്നറിയിപ്പ് നൽകി.

Continue Reading

Featured