Connect with us
48 birthday
top banner (1)

Kerala

ബി.ജെ.പിയുടെ വെറുപ്പിന്റെ രാഷ്ട്രീയമാണ് സി.പി.എം സംസ്ഥാനത്ത് നടപ്പിലാക്കുന്നത്: കെ.സി.വേണുഗോപാൽ

Avatar

Published

on

ചങ്ങരംകുളം (മലപ്പുൂറം): രാജ്യത്ത് ബി.ജെപി നടപ്പിലാക്കുന്ന വെറുപ്പിന്റെ കമ്പോളം തന്നെയാണ് സംസ്ഥാനത്ത് സിപിഎം നടപ്പിലാക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം പി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ചിത്രം ഫെയ്‌സ് ബുക്കിൽ മുഖചിത്രമാക്കിയതിന്റെ പേരിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരമുളള വീട് നിഷേധിക്കപ്പെട്ട ഗഫൂറിന് നന്നംമുക്ക് മണ്ഡലം കോൺഗ്രസ് കമ്മറ്റി നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വെറുപ്പിന്റെ കമ്പോളത്തിൽ കോൺഗ്രസ് സ്‌നേഹത്തിന്റെ കട തുറക്കുമെന്നും ഗഫൂറിന് വീട് നൽകുന്നതിലൂടെ അതാണ് കോൺഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. സി പി എം ഭരിക്കുന്ന നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മുൻ പ്രസിഡന്റും ഭരണ സമിതിയും ചേർന്നാണ് അർഹത ഉണ്ടായിട്ടും ലൈഫ് മിഷൻ പദ്ധതിയിൽ ​ഗഫൂറിനു വീട് നിഷേധിച്ചത്. ചടങ്ങിൽ നാഹിർ ആലുങ്ങൾ അധ്യക്ഷത വഹിച്ചു. കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബൽറാം, ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, എ. പി അനികുമാർ എം എൽ എ, കെ പി സി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി അജയ് മോഹൻ, എം.വി.ഉണ്ണികണ്ണൻ, അഡ്വ. എം രോഹിത്, സെയ്ത് മുഹമ്മദ് തങ്ങൾ, എം വി ശ്രീധരൻ മാസ്റ്റർ, ഷംസു കല്ലാട്ടേൽ, സുഹറ മമ്പാട്, എം.വി.യുസഫലി, ടി.കെ.അഷറഫ്, പ്രണവം പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Thrissur

ശശി തരൂര്‍ എം.പി.ചേലക്കര യുവജനങ്ങളുമായി സംവദിക്കുന്നു

Published

on

ചേലക്കര: ശശി തരൂര്‍ എം.പി. ചേലക്കരയില്‍ സംവദിക്കുന്നു. ചേലക്കര സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് ചേലക്കര ജനാകിറാം ഓഡിറ്റോറിയത്തിലാണ് ‘മീറ്റ് വിത്ത് ശശി തരൂര്‍’ എന്ന പേരില്‍ സംവാദ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. നാടിന്റെ വികസനം നമ്മളിലൂടെ എന്നതാണ് ചര്‍ച്ചാവിഷയം. നാടിന്റെ വികസന സ്വപ്‌നങ്ങള്‍,വിദ്യാഭ്യാസ-തൊഴില്‍ മേഖലയില്‍ യുവതി-യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുടങ്ങി കാര്‍ഷിക-സാംസ്‌കാരിക-രാഷ്ട്രീയ-വിദ്യാഭ്യാസ-ആരോഗ്യ-വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലെ വിഷയങ്ങളാണ് ചര്‍ച്ചചെയ്യുന്നതെന്ന് സംഘാടകരായ അഡ്വ.എല്‍ദോ പൂക്കുന്നേല്‍,മോജു മോഹന്‍,അജിത്ത് താന്നിക്കല്‍ എന്നിവര്‍ അറിയിച്ചു.

Continue Reading

Kasaragod

വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ് ചികിത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു

Published

on

കാ​സ​ര്‍​ഗോ​ഡ്: നീ​ലേ​ശ്വ​രം വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. കി​ണാ​വൂ​ര്‍ സ്വ​ദേ​ശി ര​തീ​ഷ്(32) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.
ഇ​തോ​ടെ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. ചോ​യ്യം​കോ​ട് കി​നാ​നൂ​ര്‍ സ്വ​ദേ​ശി സ​ന്ദീ​പ് (38) ശ​നി​യാ​ഴ്ച മ​രി​ച്ചി​രു​ന്നു. ക​ണ്ണൂ​ര്‍ ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.
അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് 99 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തി​ല്‍ 31 പേ​ര്‍ ഐ​സി​യു​വി​ലും നാ​ല് പേ​ര്‍ വെ​ന്‍റി​ലേ​റ്റ​റി​ലു​മാ​ണ്.

Advertisement
inner ad
Continue Reading

Kerala

കുഴൽപ്പണക്കേസ്‌ തുടരന്വേഷണം കണ്ണിൽ പൊടിയിടാൻ; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരായ കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം കണ്ണിൽ പൊടിയിടാനെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. മൂന്ന് വർഷം കഴിഞ്ഞാണോ പുനരന്വേഷണം. ഇപ്പോഴത്തെ പുനരന്വേഷണത്തിന്റെ പ്രസക്തിയെന്താണെന്നും സതീശൻ ചോദിച്ചു.

കൊടകരയിലെ പോലീസ് റിപ്പോർട്ട് കേന്ദ്ര ഏജൻസികൾ പൂഴ്ത്തി. ഇത് ഒരു രാഷ്ട്രീയ ആരോപണമായി പോലും പിണറായി വിജയൻ ഉന്നയിച്ചിട്ടില്ല. രാഹുൽ ഗാന്ധിക്കെതിരെ ആക്രമണം നടത്തിയ പിണറായി വിജയൻ ബിജെപി നേതാക്കൾക്കെതിരെ കിട്ടിയ ഈ സംഭവം മൂടിവച്ചു. കാരണം കേരളത്തിലെ സിപിഎമ്മും കേന്ദ്രത്തിലെ ബിജെപിയും കൂടി ധാരണയുണ്ടാക്കിയിട്ടാണ് ഈ കേസിൽ മുന്നോട്ടു പോകുന്നതെന്നും സതീശൻ ആരോപിച്ചു. സുരേഷ് ഗോപിയുടെ കേസിൽ ആംബുലൻസ് ഉപയോഗിച്ചതിന് കേസെടുത്തതുപോലെയാണ് ഇതും. ആറ് മാസം കഴിഞ്ഞാണോ ഇവരുടെ പോലീസ് അറിയുന്നത് സുരേഷ് ഗോപി ആംബുലൻസിലാണ് വന്നതെന്ന്. ഈ രാജ്യത്തെ മുഴുവൻ ആളുകളും മാധ്യമങ്ങളിലൂടെ കണ്ടതാണ്. മുൻപിൽ പോലീസിൻ്റെ പൈലറ്റും പുറകിൽ പോലീസിന്റെ എസ്കോർട്ടുമായി വന്ന മന്ത്രിമാരോടുപോലും വരരുതെന്ന് പറഞ്ഞിടത്താണ് സുരേഷ് ഗോപി എത്തിയത്. ആറ് മാസം കഴിഞ്ഞ് ഇപ്പോളാണോ കേസെടുക്കുന്ന ത്. ആരെയാണ് ഈ സർക്കാർ കബളിപ്പിക്കുന്നതെന്നും സതീശൻ ചോദിച്ചു.

Advertisement
inner ad

ബിജെപിയിൽ ഇത് വലിയ പ്രശമായിരിക്കു കയാണ്. ബിജെപിയിൽ ശോഭ സുരേന്ദ്രനെ ഒഴിവാക്കാൻ ഒരു വിഭാഗം പ്രവർത്തിക്കുന്നു. അതിനു പിണറായുടെ പിന്തുണയുണ്ടെന്നാണ് ശോഭയുടെ ആരോപണം. പാലക്കാട്ട് സിപിഎം സ്ഥാനാർഥിയെ കെട്ടിയിറക്കിയതിനെതിരെ ഒരു കൂട്ടം നേതാക്കൾ വെല്ലുവിളിച്ചിരിക്കു കയാണെന്നും കോൺഗ്രസിൽ യാതൊരു പ്രശ്‌നവുമില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Featured