Kerala
ലഹരി മാഫിയകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് സിപിഎം അവസാനിപ്പിക്കണമെന്നു വി.ഡി. സതീശൻ

കോതി ജനകീയ സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ യു.ഡി.എഫ് പ്രതിരോധിക്കും
തിരുവനന്തപുരം:കോഴിക്കോട് ജില്ലയിലെ കോതി, ആവിക്കൽ പ്രദേശങ്ങളിൽ ശുചിമുറി മലിനജല സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്നും കോർപ്പറേഷനും സർക്കാരും പിൻമാറണമെന്നു പ്രതിപക്ഷ നേതവ് വി.ഡി. സതീശൻ. ജനവികാരം മാനിക്കാതെ എന്തുവില കൊടുത്തും പ്ലാന്റുകൾ സ്ഥാപിക്കുമെന്ന വാശി ജനാധിപത്യ വിരുദ്ധ സമീപനമാണ്. കഴിഞ്ഞ ദിവസം കോതിയിൽ പ്ലാന്റ് നിർമ്മിക്കാൻ കണ്ടെത്തിയ സ്ഥലത്ത് മതിൽ കെട്ടാനുള്ള ശ്രമം തടഞ്ഞ പ്രദേശവാസികളെയും യുഡിഎഫ് പ്രവർത്തകരെയും പൊലീസ് ക്രൂരമായാണ് മർദിച്ചത്. കുട്ടികളെ മർദിക്കുകയും സ്ത്രീകളെ റോഡിലൂടെ വലിച്ചഴ്ക്കുകയും ചെയ്തത് നീതീകരിക്കാനാകില്ല. സ്ത്രീകളോടും കുട്ടികളോടും പൊലീസ് അപമര്യാദയായി പെരുമാറുന്നുവെന്നത് പല തവണ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. പൊലീസ് അതിക്രമത്തിന് കുടപിടിച്ച് കൊടുക്കുകയാണ് സർക്കാർ ചെയ്തത്. ജനകീയ സമരങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന സർക്കാർ, സമരക്കാരെ മാവോയിസ്റ്റുകളും അർബൻ നക്സലുകളുമാക്കി പരിഹസിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരുടെ സംശയങ്ങൾ ദൂരീകരിച്ചും വേണം സംസ്ഥാനത്ത് ഏത് പദ്ധതിയും നടപ്പാക്കേണ്ടത്. അതാണ് ജനാധിപത്യ മര്യാദ. അല്ലാതെ എതിർപ്പ് അവഗണിച്ചും പദ്ധതി നടപ്പാക്കുമെന്ന വാശി യു.ഡി.എഫ് അംഗീകരിക്കില്ല. സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ യു.ഡി.എഫ് ശക്തമായി പ്രതിരോധിക്കും. ലഹരി- ഗുണ്ടാ മാഫിയകളെ നിയന്ത്രിക്കുന്നതിൽ സംസ്ഥാന ആഭ്യന്തര വകുപ്പും സർക്കാരും പൂർണമായും പരാജയപ്പെട്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കളാണ് ലഹരി മാഫിയകൾക്ക് പിന്തുണ നൽകുന്നതെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് തലശേരി ഇരട്ടക്കൊലപാതകം. കൊല്ലപ്പെട്ടവരും കൊലയാളി സംഘവും സി.പി.എം പ്രവർത്തകരാണെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
മോദിയെ ഇറക്കുന്നതു വരെ ജോഡോ യാത്ര നിലനിൽക്കും: ആന്റണി

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണം അവസാനിപ്പിക്കുന്നതു വരെ ഭാരത് ജോഡോ യാത്രയുടെ സന്ദശം നിലനിൽക്കുമെന്ന് മുതിർന്ന നേതാവ് ഏ.കെ. ആന്റണി. രാഹുൽ ഗാന്ധി എംപി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ സമാപന സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി ഓഫീസിൽ സംസാരിക്കുകയായിരുന്നു ആന്റണി.
ഭാരത് ജോഡോ യാത്ര വിജയകരമായി പൂർത്തിയാക്കിയ രാഹുൽ ഗാന്ധിയെ ആൻറണി ഏറെ പ്രശംസിച്ചു. ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് രാഹുൽ ഗാന്ധി നടത്തിയത്. വഴികളിൽ കണ്ടവരെയെല്ലാം ചേർത്തുപിടിച്ചുള്ള യാത്ര പൂർത്തിയായപ്പോൾ കണ്ടത് പുതിയൊരു രാഹുൽ ഗാന്ധിയെ ആണ്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് ഇറക്കുന്നത്തോടെ മാത്രമാണ് യാത്ര പൂർത്തിയാവുക. ഇന്ത്യൻ യാഥാർഥ്യം തിരിച്ചറിയാൻ പറ്റുന്നൊരു രണ്ടാം ജന്മമാണ് രാഹുൽ ഗാന്ധിക്ക് ഉണ്ടായത്. വിശാല ജനാധിപത്യ ഐക്യത്തിനാണ് കോൺഗ്രസ് ശ്രമം. വെറുപ്പും വിദ്വേഷവും വളർത്തി കസേര ഉറപ്പിക്കാനാണ് രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തല, എം.എം. ഹസൻ, വി.എസ്. ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.
crime
വഴി തർക്കം; എറണാകുളത്ത് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80 കാരൻ മരിച്ചു

.എറണാകുളം:വഴി തർക്കത്തെ തുടർന്ന് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് 80കാരൻ മരിച്ചു. വീട്ടമ്മ പോലീസ് കസ്റ്റഡിയിൽ.
എറണാകുളം
രാമമംഗലത്ത് വഴി തർക്കത്തെ തുടർന്ന് വീട്ടമ്മയുടെ മർദനമേറ്റ നടുവിലേടത്ത് എൻ ജെ മാർക്കോസാണ് മരിച്ചത്. 80 വയസായിരുന്നു.
സംഭവത്തിൽ അയൽവാസിയായ വീട്ടമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.
പഴയ നടപ്പുവഴിയെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചതും മരണം സംഭവിച്ചതും.
നടുവിലേടത്ത് വീട്ടുകാരുടെ സ്ഥലത്തിന് അതിരായിരിക്കുന്ന വഴി മറ്റ് ചിലർ തെളിക്കാൻ ശ്രമിച്ചത് മാർക്കോസ് ചോദ്യം ചെയ്യുകയായിരുന്നു.
ഇതിനിടെ അയൽവാസിയായ വീട്ടമ്മ മാർക്കൊസിൻ്റെ കയ്യിലുണ്ടായിരുന്ന തൂമ്പ പിടിച്ചുവാങ്ങുകയും മാർക്കോസിൻ്റെ പിന്നിലൂടെ തലയ്ക്ക് അടിക്കുകയും ആയിരുന്നു.
പരുക്കേറ്റ മാർക്കോസിനെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. വീട്ടമ്മയെ കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
പിടി സെവന് അകത്തായിട്ടും ധോണിക്കാർക്ക് ഭീതി ഒഴിയുന്നില്ല; വീണ്ടുമിറങ്ങി കാട്ടാനക്കൂട്ടം

പാലക്കാട്: പിടി സെവനെ പിടികൂടിയപ്പോൾ ധോണിക്കാർ ഒന്ന് ആശ്വസിച്ചതാണ്. എന്നാൽ നാട്ടിൽ ഭീതി പടർത്തി വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങിയിരിക്കുകയാണ്. രണ്ട് കുട്ടിയാനകള്‍ ഉള്‍പ്പെടെ അഞ്ച് ആനകളാണ് നാടുകാണാനെത്തിയത്. നാട്ടിലിറങ്ങി തെങ്ങും പനകളും അടക്കം നശിപ്പിച്ചാണ് ആനക്കൂട്ടം പരാക്രമം നടത്തിയത്. നാട്ടുകാര്‍ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ആനകളെ കാട്ടിലേക്ക് കടത്തി. ഇതിന് ശേഷമാണ് വീണ്ടും ധോണിയില്‍ ആനക്കൂട്ടം ഇറങ്ങുന്നത്. അതെസമയം അട്ടപ്പാടിയിലും ഇടുക്കിയിലും കാട്ടാന ആക്രമണം ഉണ്ടായി. അരികൊമ്പന്റെ പരാക്രമത്തിൽ കോളനിയിലെ ഷെഡ് തകർന്നു. ഷെഡിലുണ്ടായിരുന്ന യശോധരന് എന്നയാൾ ആക്രമണത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
-
Business1 month ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured6 days ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured1 month ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login