ക്രിമിനലുകൾ ഏറ്റുമുട്ടി രണ്ടുപേർ കൊല്ലപ്പെട്ടത് രാഷ്ട്രീയ കൊലപാതകമാക്കി ; ഒരാണ്ട് തികയുമ്പോഴും സിപിഎം ആരോപണം വായുവിൽ തന്നെ

തിരുവനന്തപുരം : കഴിഞ്ഞവർഷം തിരുവോണനാളിലാണ് തിരുവനന്തപുരത്ത് ഗുണ്ട സംഘങ്ങൾ ഏറ്റുമുട്ടുകയും അതിൽ രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്തത്.വെഞ്ഞാറമൂട് തേമ്പാൻമൂട് ജംക്‌ഷനിൽ രാത്രി 12 ഓടെയാണ് സംഭവം നടന്നത്. വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32), തേമ്പാൻമൂട് കലുങ്കിൻമുഖം സ്വദേശി ഹക്ക് മുഹമ്മദ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വരുകയും അതിൽനിന്നും ഇരു സംഘങ്ങളും തമ്മിൽ പരസ്പരം സംഘർഷം ഉണ്ടായത് എന്നും വ്യക്തമായിരുന്നു. ഇതിനുപിന്നാലെ മരണപ്പെട്ടവരുടെ കൈവശവും ആയുധങ്ങൾ ഉണ്ടായിരുന്നുവെന്ന വാർത്തയും പുറത്തുവന്നു. എന്നാൽ ഈ സംഘങ്ങൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടിയതിനെ തുടർന്ന് ഉണ്ടായ കൊലപാതകത്തെ കോൺഗ്രസിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുവാനാണ് സിപിഎം തയ്യാറായത്. സംസ്ഥാനത്തൊട്ടാകെ സിപിഎം ഇതിന്റെ മറവിൽ അക്രമം അഴിച്ചുവിട്ടു.

പോലീസിന്റെ തുടരന്വേഷണത്തിൽ ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് വ്യക്തമായിരുന്നു. വിവിധ പരിശോധനകളിലും കൂടുതൽ വസ്തുതകളുമായി ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം പോലും എത്തുകയുണ്ടായി. ഇത്തരം വിവരങ്ങൾ പുറത്തുവന്നതോടെ സിപിഎം ഈ കൊലപാതകം ചർച്ചകളിൽ നിന്നും പിൻവലിച്ചു. എന്നാൽ സംഭവം നടന്ന് ഒരു വർഷം തികയുന്ന അവസരത്തിൽ വീണ്ടും കോൺഗ്രസിനെതിരെ രാഷ്ട്രീയം ആയുധമാക്കി ഈ സംഭവത്തെ മാറ്റുകയാണ് സിപിഎം.

Related posts

Leave a Comment