Connect with us
,KIJU

Featured

ഒന്നല്ല, രണ്ടു വട്ടം മാപ്പ് പറയണം
ഉമ്മൻ ചാണ്ടിയോട്

Avatar

Published

on

  • പിൻ പോയിന്റ്
    ഡോ. ശൂരനാട് രാജശേഖരൻ

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് ഒന്നല്ല രണ്ടു വട്ടം മാപ്പ് പറയണം മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും. ഒന്ന് 2016 ഫെബ്രുവരി 29ന് കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞപ്പോൾ അതിനെ പരിഹാസ്യമെന്നു വിളിച്ചു കളിയാക്കിയതിന്. രണ്ട്, നിർമാണപ്രവൃത്തിയുടെ പകുതി പോലും പൂർത്തിയാക്കാതെ, നിർമാണ സാമ​ഗ്രികളുമായി വന്ന ഒരു ചരക്കു കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ച് അതിനെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന മാമാങ്കമായി ചിത്രീകരിച്ചതിന്.


2016ൽ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത കണ്ണൂർ വിമാനത്താവളം ഇപ്പോഴത്തെ മുഖ്യമന്ത്രി ഒരിക്കൽ കൂടി ഉദ്ഘാടനം ചെയ്തു, 2018 ഡിസംബർ ഒൻപതിന്. അന്നു ദേശാഭിമാനി ഇങ്ങനെ എഴുതി- 2016 ഫെബ്രുവരി 29 നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി പരിഹാസ്യമായ ഉദ്ഘാടനം നടത്തി. വിമാനത്താവളത്തിന്റെ പണി പൂർത്തിയാക്കി ഞങ്ങളിതാ യഥാർഥ ഉദ്ഘാടനം നടത്തുന്നു എന്നായിരുന്നു അവകാശവാദം. മുഖ്യമന്ത്രി ഉമ്മൻചാണ്ടി പരീക്ഷണപ്പറക്കൽ ഉദ്ഘാടനം ചെയ്തപ്പോൾ ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷവും ബി.ജെ.പിയും ബഹിഷ്‌കരിച്ചു. ഇതായിരുന്നു അന്ന് വികസനത്തോടുള്ള സിപിഎം മുന്നണിയുടെ നിലപാട്.


അന്നത്തെ ഇടതു നിലപാടും രണ്ടാം വട്ട ഉദ്ഘാടനവും ഓർമയുള്ളവർ ഇന്നലെ നടന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനമാമാങ്കത്തെ എങ്ങനെയാണ് വിമർശിക്കേണ്ടത്. തുറമുഖ നിർമാണത്തിന് ആവശ്യമായ യന്ത്ര സാമ​ഗ്രികളുമായി വന്ന ഒരു കപ്പലിനെ ചൂണ്ടിക്കാട്ടി, ഇതാ കേരളത്തിന്റെ വികസന സ്വപ്നം പൂവണിയുന്നു എന്നു പറയുന്നവരെ ഏതു തരത്തിലാണ് പരിഹസിക്കേണ്ടത്? റോഡ് പണിയാൻ മെറ്റലും ടാറുമായി വന്ന ലോറിക്കു മാലയിട്ട് റോഡ് ഉദ്ഘാടനം ചെയ്യുന്നതു പോലായി വിഴിഞ്ഞത്ത് ക്രെയിനുമായി വന്ന കപ്പലിനെ മാലയിട്ട് തുറമുഖത്തിന്റെ ഉദ്ഘാടനം നടത്തിയ സംഭവം. വിഴിഞ്ഞം തുറമുഖത്തിന്റെ പണി പാതി പോലുമായിട്ടില്ല. അവിടേക്ക് ഒരു ചെറു കണ്ടെയ്നർ ഷിപ്പ് പോലും വന്നിട്ടില്ല. യാത്രക്കാരോ കാർ​ഗോയോ എത്തിയിട്ടില്ല. പിന്നെങ്ങനെയാണ് വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യുന്നു എന്നു പറയാനാവുക. പക്ഷേ,
കഴിഞ്ഞ ദിവസം വിഴിഞ്ഞം ആഴക്കടലിലെത്തിയ ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. തുറമുഖ നിർമ്മാണത്തിന് വേണ്ടിയുള്ള കൂറ്റൻ ക്രെയിനുകളാണ് കപ്പലിലുള്ളത്. വിഴിഞ്ഞത്ത് പുലിമുട്ട് നിർമ്മാണം പോലും പൂർണ്ണമായിട്ടില്ല.


വിഴിഞ്ഞം തുറമുഖം മുൻ യുഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, ഈ തുറമുഖത്തിന് ആവശ്യമായ മുഴുവൻ അനുമതികളും വാങ്ങി നിർമാണം തുടങ്ങിയിരുന്നു. 2016 മേയിൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിയുന്നതിനു തൊട്ടു മുൻപ് അദാനി ​ഗ്രൂപ്പ് ചെയർമാൻ ​ഗൗതം അദാനിയുമായി ഒപ്പു വച്ച കരാറിൽ 1000 ദിവസം കൊണ്ട് തുറമുഖത്തിന്റെ നിർമാണം തീർക്കുമെന്ന് ഉറപ്പ് വാങ്ങിയാണ് അന്നതതെ സർക്കാർ അധികാരമൊഴിഞ്ഞത്.
ഈ കരാർ പ്രകാരം 2019ൽ പണി പൂർത്തിയാക്കി കാർ​ഗോ കപ്പലും ക്രൂസ് കപ്പലും അന്താരാഷ്ട്ര റൂട്ടിലെ കൂറ്റൻ മദർഷിപ്പുകളും എത്തേണ്ടതായിരുന്നു. പക്ഷേ ഇതു വരെ അതൊന്നും സംഭവിച്ചില്ല. കോവിഡ്, പാറ ക്ഷാമം, നാട്ടുകാരുടെ സമരം തുടങ്ങി ഓരോ കാരണങ്ങൾ പറഞ്ഞ് തുറമുഖ നിർമാണം വലിച്ചിഴയ്ക്കുകയായിരുന്നു.
പിണറായി വിജയൻ അധികാരത്തിലെത്തി എട്ടു കൊല്ലമായിട്ടും പണി ഇഴഞ്ഞു നീങ്ങുകയാണ്. കണ്ടെയ്നർ ബെർത്ത് നിർമാണം 73 ശതമാനം പൂർത്തിയായി. യാർഡ് ബെർത്ത് നിർമാണം 34 ശതമാനം. പുലിമുട്ട് നിർമാണം, 53 ശതമാനം. ഡ്രെഡ്ജിംഗ്, 65 ശതമാനം. തുറമുഖ പ്രവർത്തനത്തിന് വേണ്ട 39 ശതമാനം കെട്ടിടങ്ങൾ മാത്രമാണ് സജ്ജം. അവിടേക്കാണ് ബാക്കി നിർമ്മാണത്തിനുള്ള സാമഗ്രികളുമായി കപ്പൽ എത്തുന്നത്. ഈ കപ്പലിനെ ആഘോഷത്തോടെ ഇടതു സർക്കാർ വരവേൽക്കുന്നു.
ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. രാജ്യത്തെ തുറമുഖങ്ങളിൽ ഇന്നുപയോഗിക്കുന്നതിൽ ഏറ്റവും വലിയ ഷിപ് ടു ഷോർ ക്രെയിനുമായാണ് കപ്പലെത്തിയത്. 94.78 മീറ്റർ ഉയരമുള്ള ക്രെയിൻ പ്രവർത്തിപ്പിച്ച് കപ്പലിൽ 72 മീറ്റർ അകലെയുള്ള കണ്ടെയ്‌നർ വരെ എടുക്കാനാകും.വിഴിഞ്ഞത്തേക്ക് ആകെ 8 ഷിപ് ടു ഷോർ ക്രെയിൻ എത്തിക്കുന്നുണ്ട്. ഇതിൽ ആദ്യത്തേതാണു ഷെൻഹുവ 15ൽ ഉള്ളത്. അതായത് നിർമ്മാണ ഘട്ടത്തിൽ ഇനിയും കപ്പലുകൾ വിഴിഞ്ഞത്തു വരും. അന്നെല്ലാം തുറമുഖത്തിന്റെ ഉദ്ഘാടനം നടത്തുമോ എന്നു കണ്ടറിയണം. വിഴിഞ്ഞത്തു യാത്രാ കപ്പലോ ചരക്കു കപ്പലോ എന്നടുക്കുമെന്ന് ഇപ്പോൾ ഒരുറപ്പുമില്ല. പക്ഷേ, ഉദ്ഘാടനം പൊടിപൊടിച്ചു നടത്തി. ഉമ്മൻ ചാണ്ടിയുടെ കാലത്ത് 7000 കോടി രൂപയുടെ പദ്ധതിയിൽ നിന്ന 6500 കോടി കമ്മിഷൻ തട്ടി എന്നു പറഞ്ഞവർ, തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അദാനിക്കു ചുളുവു വിലയ്ക്കു വിറ്റതിന് എത്ര കമ്മിഷൻ കിട്ടിയെന്നു കൂ‌ടി പറയണം.

കായിക താരങ്ങളെ കൈവിട്ട് കേരളം

പത്തൊമ്പതാമത് ഏഷ്യൻ ​ഗെയിംസ് മെഡൽ പട്ടികയിൽ ഇക്കുറി ഇന്ത്യ സർവകാല റെക്കോഡ് നേടി. ചൈനയിലെ ഹാങ് ചൊവിൽ സമാപിച്ച ​ഗെയിംസിൽ ചരിത്രത്തിലാദ്യമായി മെഡൽ പട്ടികയിൽ ഇന്ത്യ മൂന്നക്ക നമ്പരിലെത്തി- 28 സ്വർണപ്പതക്കമടക്കം 107 മെഡലുകൾ. ചൈനയ്ക്കും (383) ദക്ഷിണ കൊറിയക്കും (190), ജാപ്പാനും (188) തൊട്ടു പിന്നിൽ നാലാം സ്ഥാനത്ത്. 1951 ലെ ആദ്യ ​ഗെയിംസിൽ രണ്ടാമതെത്തിയതും 1962ലെ ജക്കാർത്ത ​ഗെയിംസിൽ മൂന്നാമതെത്തിയതുമാണ് ഇതു വരെ ടാലി പട്ടികയിൽ ഇന്ത്യയുടെ റാങ്ക്. ഇക്കുറി കേരളവും മിന്നുന്ന പ്രകടനങ്ങൾ കാഴ്ച വച്ചു എന്നത് സമ്മതിക്കണം. ഹോക്കിയിൽ സുവർണ ജേതാക്കളായ ഇന്ത്യ ടീമിന്റെ ​ഗോൾവല കാത്ത ശ്രീജേഷ്, സ്വർണം നേടിയ വനിതാ ക്രിക്കറ്റിലെ മലയാളി മിന്നു മാണി, സ്വർണ റിലേ ടീം അം​ഗങ്ങൾ എന്നിവരടക്കം 10 പേരാണ് മെ‍ഡൽ പട്ടികയിൽ ഇടം പിടിച്ചത്. മുഹമ്മദ് അനാസ് യഹിയ, മുഹമ്മദ് അജ്മൽ, മുരളി ശ്രീശങ്കർ, ആൻസി സോജൻ ഇടപ്പള്ളി, എച്ച്.എസ്. പ്രണോയി, എം.ആർ. അർജുൻ, മുഹമ്മദ് അഫ്സൽ, ജിൻസൺ ജോൺസൺ എന്നിവരും ഏഷ്യൻ ​ഗെയിംസ് മെഡൽ നേടി കേരളത്തിന്റെ യശസ് ഉയർത്തി. സുവർണ നേട്ടങ്ങൾക്കു ശേഷം നാട്ടിൽ മടങ്ങിയെത്തിയ താരങ്ങൾ വലിയ നിരാശയിലാണ്. മറ്റു സംസ്ഥാനങ്ങളിൽ മെഡൽ ജേതാക്കളെ ആവേശപൂർവം വരവേൽക്കുകയും അതത് സംസ്ഥാന സർക്കാരുകളും കായിക സംഘടനകളും വലിയ പാരിതോഷികങ്ങളും മറ്റും നല്കി ആദരിച്ചപ്പോൾ കേരളത്തിൽ തങ്ങളെ അനുമോദിക്കാൻ ഒരു പഞ്ചായത്ത് അം​ഗം പോലും വന്നില്ലെന്നാണ് കായിക താരങ്ങളുടെ പരാതി.
നമ്മുടെ കായിക താരങ്ങളോട് ഇപ്പോഴത്തെ സർക്കാരിനും കായിക വകുപ്പിനുമുള്ള സമീപനമെന്താണെന്ന് ഇതിൽ നിന്നു വ്യക്തം. തിരുവനന്തപുരത്തെ ​ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലേക്ക് കാശില്ലാത്തവർ ക്രിക്കറ്റ് കാണാൻ വരേണ്ടെന്നു പറഞ്ഞ കായിക മന്ത്രി വി.അബ്ദു റഹമാൻ, ഇങ്ങനെയൊരു വിവാദ സ്റ്റേറ്റ്മെന്റിലൂടെയാണ് അറിയപ്പെടാൻ തുടങ്ങിയത്. അല്ലാതെ അദ്ദേഹത്തിന് കായിക വകുപ്പിൽ ഒരടയാളവുമില്ല, രേഖപ്പെടുത്താൻ. യു. ഷെറഫലിക്കു പോലും സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ആരാണെന്നു നിശ്ചയം പോരാ.
കെ. കരുണാകരനും എ.കെ. ആന്റണിയും കെ. കരുണാകരനും സ്പോർട്സ് വകുപ്പിന്റെ കൂടി ചുമതലകൾ നോക്കിയിരുന്ന കാലത്താണ് ഞാൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്നത്. അന്നാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡൽ നെടുന്നവർക്ക് സർക്കാർ ജോലി ഉറപ്പാക്കുന്ന നിയമം കൊണ്ടു വന്നത്. കായിക താരങ്ങളെ സംസ്ഥാന സർക്കാരും സ്പോർട്സ് കൗൺസിലും ചേർന്ന് ആദരിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഏഷ്യൻ ​ഗെയിംസ് മെഡൽ ജേതാക്കളെ പോലും ഇപ്പോൾ സർക്കാർ അവ​ഗണിക്കുകയാണ്. കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കാൻ ചുമതലപ്പെട്ട സ്പോർട്സ് കൗൺസിലും കൈയും കെട്ടിയിരിക്കുന്നു. ഈ നാണം കെട്ട മൗനത്തിൽ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ കായിക താരങ്ങളും അവരെ സ്നേഹിക്കുന്നവരും.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പ്രതികളെ എത്തിച്ചത് അടൂർ കെഎപി ക്യാംപിൽ

Published

on

കൊല്ലം: തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളെ എത്തിച്ചത് അടൂരിലെ സായുധ സേനാ ക്യാംപ് മൂന്നിൽ. ശബരിമല വിശേഷങ്ങളുമായി ബന്ധപ്പെട്ട് ഐജി സ്പർജൻ കുമാർ ഇന്നലെ പത്തനംതിട്ടയിലായിരുന്നു ക്യാംപ്. രാവിലെ തന്നെ പ്രതികളെ തേടി കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിലെ അം​ഗങ്ങൾ തെങ്കാശിയിലേക്കു പുറപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചു. പൊലീസിലെ തന്നെ വളരെ ചുരുക്കം പേർക്കു മാത്രമേ ഇതേക്കുറിച്ച് വിവരം കിട്ടിയിരുന്നുള്ളു.
ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ, ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിഐജി ആർ. നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ റൂറൽ എസ്പി, ജില്ലയിലെ ഡിവൈഎസ്പിമാർ എന്നിവരുടെ യോ​ഗം ഇന്നലെ രാവിലെ കൊട്ടാരക്കര റൂറൽ എസ്പി ഓഫീസിൽ കൂടി. സ്ഥിതി​ഗതികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിവരം ഹെഡ് ക്വാർട്ടേഴ്സിനും കൈമാറി. പ്രതികളെ അടൂരിലേക്കു കൊണ്ടു വരാൻ പിന്നീടാണു തീരുമാനിച്ചത്. മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനും വിശദമായ ചോദ്യം ചെയ്യലിനുമാണ് പ്രതികളെ അടൂർ ക്യാംപിലെത്തിച്ചത്. പ്രതികൾ എത്തുന്നതിനു വളരെ മുൻപ് തന്നെ ഇവിടെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾക്കു കർശനമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികളെ പി‌ടികൂടിയ കാര്യം സ്ഥിരീകരിക്കുകയും ഇവർ തന്നെയാണ് പ്രതികളെന്നുപ്രഥമ ദൃഷ്‌ട്യാ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് അവരെ അടൂരിലെ കെഎപി ക്യാംപിലെത്തിക്കാൻ തീരുമാനമായത്. ഇന്നലെ വൈകുന്നേരം 5.15ന് പ്രതികളെയും കൊണ്ടുള്ള വാഹനങ്ങൾ കെഎപി ക്യാംപിലെത്തി.
എഡിജിപി അജിത് കുമാർ, ഐജി സപ്ര‍ജൻ കുമാർ, ഡിഐജി നിശാന്തിനി തുടങ്ങിയവർ കെഎപി ക്യാംപിലെത്തിയിട്ടുണ്ട്.

Continue Reading

Featured

തുമ്പുണ്ടാക്കിയതു നീലകാർ, അറസ്റ്റ് ഹോട്ടലിൽ വച്ച്

Published

on

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ തുമ്പുണ്ടാക്കിയത് നീല കാർ. കെഎൽ 2 സെഡ് 7337 മാരുതി കാറാണിത്. പ്രതികളുടേതെന്നു സംശയിക്കുന്ന ഈ കാർ സംഭവം നടന്നതിന്റെ പിറ്റേ ദിവസം ആശ്രാമം ലിങ്ക് റോഡിൽ കണ്ടതായി സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. കാർ കണ്ട കാര്യം ദൃക് സാക്ഷികളുടെ മൊഴിയുണ്ട്. തട്ടിക്കൊണ്ടു പോയതിന്റെ പിറ്റേ ദിവസം തന്നെ ഒരു നീല കാറിലാണ് കൊല്ലത്തേക്കു കൊണ്ടു വന്നതെന്നു കുട്ടിയും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം വച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇന്നലെ തമിഴ്നാട്ടിലെ പുളിയറയിലെത്തിയത്.
പൊലീസ് എത്തുമ്പേൾ പ്രതികൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു. പൊലീസാണെന്നു തിരച്ചറിഞ്ഞതോടെ അവർ ഒരു തരത്തിലുമുള്ള ചെറുത്തു നില്പിനു തയാറായില്ല. പൊലീസുമായി പൂർണമായി സഹകരിച്ചു. നീല കാർ ഈവർ തങ്ങിയ ഹോട്ടലിലുണ്ടായിരുന്നു. പ്രതികളിൽ സ്ത്രീയെ കൂടാതെ ഒരു കുട്ടിയെയും ഈ കാറിൽ കയറ്റിയാണ് പൊലീസ് കൊല്ലത്തേക്കു തിരിച്ചത്.
ഒപ്പമുണ്ടായ പുരുഷനെ പോലീസ് ജീപ്പിലും കൊണ്ടുവന്നു.

Continue Reading

Featured

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ തമിഴ്‌നാട്ടില്‍ പിടിയിൽ

Published

on

കൊല്ലം:കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പേരെ പൊലീസ് പിടികൂടി. തമിഴ്നാട് പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതികൾ ചാത്തന്നൂർ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു. ഇവർ‌ മൂന്നു പേരും തട്ടിക്കൊണ്ടുപോകലുമായി നേരിട്ടു ബന്ധമുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Advertisement
inner ad
Continue Reading

Featured