Connect with us
lakshya final

Featured

മ​ഗ്സസെ അവാർഡ് കെ.കെ. ശൈലജയ്ക്ക്, സിപിഎം വെട്ടി, ചരിത്രത്തിലെ മറ്റൊരു മണ്ടത്തരമെന്നു വിമർശനം

Avatar

Published

on

ന്യൂഡൽഹി: ഏഷ്യൻ നൊബേൽ പ്രൈസ് എന്നറിയപ്പെടുന്ന വിശ്രുത സാമൂഹിക സേവന പുരസ്കാരം – മ​ഗസ്‌സെ പുരസ്കാരം- മുൻ ആരോ​ഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്കു നൽകാൻ പുരസ്കാര കമ്മിറ്റി തീരുമാനിച്ചെങ്കിലും സിപിഎം നേതൃത്വം വെട്ടി. പുരസ്കാരം വാങ്ങേണ്ടതില്ലെന്ന് പാർട്ടി നിർ​ദേശിച്ചു. ചരിത്രത്തിൽ രണ്ടാമത്തെ മണ്ടത്തരമാണു സിപിഎം കാണിച്ചതെന്നു ദേശീയ മാധ്യമങ്ങൾ ആക്ഷേപിച്ചു.
നിപ്പ പ്രതിരോധം, കോവിഡ് അതിജീവനം, ആരോ​ഗ്യ മേഖലയിലെ മറ്റ് ഇടപെടലുകൾ എന്നിവ മുന്നിർത്തിയാണ് ഏഷ്യയിലെ ഏറ്റവും വലിയ സിവിലയൻ പുരസ്കാരത്തിനു ശൈലജയെ തെരഞ്ഞെടുത്തത്. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിൽ കേരളം കാണിച്ച മാതൃക മുൻനിർത്തിയാണ് പുരസ്കാരം നൽകാൻ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ നേരത്തേ നിരവധി അന്താരാഷ്‌ട്ര പുരസ്കാരങ്ങൾ ശൈലജയ്ക്കു ലഭിച്ചിരുന്നു.
എന്നാൽ കോവിഡ് നിയന്ത്രണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു മുന്നിൽ വന്നു. ആരോ​ഗ്യ മന്ത്രി ശൈലജ നടത്തിവന്ന പ്രതിദിന പത്ര സമ്മേളനം മുഖ്യമന്ത്രി നേരിട്ടു നടത്തി. അഴിമതിയിലും സ്വജനപക്ഷപാതത്തിലും ദുരിതാശ്വാസ നിധി കുംഭകോണത്തിലും മുങ്ങിത്താഴ്ന്ന പിണറായി വിജയനു പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ജീവൻ ടോൺ ആയിരുന്നു അന്നത്തെ വാർത്താ സമ്മേളനങ്ങൾ. കോവിഡ് പ്രതിരോധത്തിൽ പോലും കോടികളുടെ അഴിമതി നടന്നിട്ടും എല്ലാം മറച്ചു പിടിച്ച് വൈകുന്നേരങ്ങളിൽ മലയാളികളുടെ കുടുംബസദസിന്റെ ഭാ​ഗമാകാൻ മുഖ്യമന്ത്രിക്കു കഴിഞ്ഞു. ആരോ​ഗ്യ വകുപ്പിന്റെ മുഴുവൻ നേട്ടങ്ങളും പിണറായി സ്വന്തം പേരിലേക്കു മാറ്റി. അദ്ദേത്തിന്റെ പിആർ ടീം ഏർപ്പാടിക്കിയ അന്താരാഷ്ട്ര സമ്മാനങ്ങൾ സ്വീകരിക്കുകയും ചെയ്തു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ചെന്നു ബൂർഷ്വാ മണി അടിക്കാൻ പോലും പിണറായി മടിച്ചില്ല.


കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ഒരവസരത്തിൽ മുഖ്യമന്ത്രിയെപ്പോലും പിന്നിലാക്കി ആരോ​ഗ്യ മന്ത്രി ശൈലജ മുന്നേറിയിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ നടത്തിയ അഭിപ്രായ സർവെകളിൽ ശൈലജയെ വലിയൊരു വിഭാ​ഗം മുഖ്യമന്ത്രി സ്ഥാനത്തേക്കു നിർദേശിക്കുകയും ചെയ്തു. തന്നെക്കാൾ വലിയ പ്രതിച്ഛായ ശൈലജയ്ക്കു കിട്ടുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത അസ്വസ്ഥനായിരുന്നു. കഴിഞ്ഞ മന്ത്രിസഭയിലെ മറ്റു മന്ത്രിമാരെയെല്ലാം മാറ്റി നിർത്തിപ്പോൾ ശൈലയെ നിലനിർത്തണമെന്നു പാർട്ടിയിൽ അഭിപ്രായമുയർന്നിരുന്നു. പിണറായി വിജയന്റെ അപ്രിയം ഒന്നുകൊണ്ടു മാത്രമാണ് ശൈലജ പിന്തള്ളപ്പെട്ടു പോയത്.
മ​ഗ്സസെ പുരസ്കാരത്തിനു ശൈലയെ തെരഞ്ഞെടത്ത വിവരം സംഘാടകർ കഴിഞ്ഞ ജൂലൈയിൽ ശൈലയെ വിളിച്ച് അറിയിച്ചിരുന്നു. പുരസ്കാരം സ്വീകരിക്കുമെങ്കിൽ അക്കാര്യം രേഖാമൂലംഎഴുത ൽകണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു. തനിക്കു സമ്മതമായിരുന്നെങ്കിലും സിപിഎം കേന്ദ്ര കമമിറ്റി അം​ഗം എന്ന നിലയിൽ അവർ പാർട്ടിയുടെ അനുമതി തേടി. പാർട്ടി നേതൃത്വത്തിന് എതിർപ്പ് ഇല്ലായിരുന്നെങ്കിലും മുഖ്യമന്ത്രിക്കു താത്പര്യമില്ലായിരുന്നു. പാർട്ടി ഏല്പിച്ച പണിയാണു ശൈലജ ചെയ്തതെന്നായിരുന്നു കേരള ഘടകത്തിന്റെ മറുപടി. അതേ സമയം, മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഈ പുരസ്കാരമെങ്കിൽ ഒരു മടിയും കൂടാതെ അദ്ദേഹമതു സ്വീകരിക്കുമായിരുന്നു എന്നാണ് സിപിഎമ്മിൽ പോലും ഉയരുന്ന മുറുമുറുപ്പ്.
ഫിലിപ്പീൻസ് പ്രസിഡന്റായിരുന്ന രമൺ മ​ഗ്സസെയുടെ സ്മരണാർഥം അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷനാണ് അവാർഡ് ഏർപ്പെടുത്തയത്. ഏഷ്യയിലെ നൊബേൽ പുരസ്കാരം എന്നാണ് ഇതറിയപ്പെടുന്നത്. മലയാളികളായ ഡോ. എം.എസ്. സ്വാമിനാഥൻ, അമുൽ കുര്യൻ എന്നിവരടക്കം 49 ഇന്ത്യക്കാർക്ക് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഇന്ത്യയിൽ രണ്ടു വഴി, ​​ഗാന്ധിജിയുടെയും ​ഗോഡ്സെയുടെയും; രാഹുൽ ​ഗാന്ധി

Published

on

ന്യൂയോർക്ക്: മഹാത്മാഗാന്ധിയുടെയും നാഥുറാം ഗോഡ്സെയുടെയും പേരിൽ രണ്ട് തരത്തിലുള്ള ആശയങ്ങളാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നതെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മഹാത്മാഗാന്ധിയുടെ പ്രത്യയശാസ്ത്രവുമായി മുന്നോട്ടുപോകുകയാണ് കോൺ​ഗ്രസ് എന്ന് യുഎസ് സന്ദർശനം തുടരുന്ന രാഹുൽ ന്യൂയോർക്കിലെ ജാവിറ്റ്‌സ് സെന്ററിൽ പറഞ്ഞു. ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരിക്കൽ അമേരിക്കയേക്കാൾ വലിയ ശക്തിയായിരുന്ന ബ്രിട്ടീഷുകാരുമായി ഗാന്ധിജി പോരാടി. പക്ഷേ, ​ഗോഡ്സെ അദ്ദേഹത്തെ ഇല്ലാതാക്കി. ഇന്ന് ​ഗോഡ്സെയെ ആരാധിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. ഞങ്ങൾ ഗാന്ധി, അംബേദ്കർ, പട്ടേൽ, നെഹ്റു എന്നിവരുടെ പാത പിന്തുടരുകയാണ്.
ബിജെപിയുടെ ജോലി വിദ്വേഷം പ്രചരിപ്പിക്കലാണ്. ഞങ്ങളുടെ ജോലി സ്നേഹം പ്രചരിപ്പിക്കലും- അദ്ദേഹം പറഞ്ഞു. ആധുനിക ഇന്ത്യക്ക് മാധ്യമങ്ങളും ജനാധിപത്യവും ഇല്ലാതെ ജീവിക്കാനാവില്ല. രണ്ടും നഷ്ടപ്പെടുത്തുന്ന സംവിധാനമാണ് ഇപ്പോഴുള്ളതെന്നും രാഹുൽ കുറ്റപ്പെടുത്തി.
നിരവധി കോൺഗ്രസ് നേതാക്കളും ഈ പര്യടനത്തിൽ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ എ രേവന്ത് റെഡ്ഡി, ഹരിയാന എംപി ദീപേന്ദർ ഹൂഡ, വക്താവ് അൽക്ക ലാംബ, സാം പിത്രോഡ, തുടങ്ങിയവർ സംഘത്തിലുണ്ട്. ജോഡോ-ജോഡോ മുദ്രാവാക്യങ്ങളോടെയാണ് രാഹുൽ ഗാന്ധിയെ ജാവിറ്റ്‌സ് സെന്ററിലേക്ക് സ്വാഗതം ചെയ്തത്.

അടുത്ത തിരഞ്ഞെടുപ്പ് നിർണായകമാകുമെന്ന് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിട്രോഡ പറഞ്ഞു. ഇന്ന് നിങ്ങൾ കാണുന്ന എല്ലാത്തിന്റെയും വിത്ത് പാകിയത് കോൺഗ്രസ് ഭരണകാലത്താണെന്നും പിട്രോഡ പറഞ്ഞു. ഏത് വഴിയാണ് നിങ്ങൾ പിന്തുടരേണ്ടതെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. ഇനി ബിജെപിയോ കോൺഗ്രസോ?അടുത്ത തിരഞ്ഞെടുപ്പ് നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad
Continue Reading

Featured

ബിഹാറിൽ 1700 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലം രണ്ടാംവട്ടവും തകർന്നു വീണു

Published

on

പറ്റ്ന : ​ഗം​ഗാ ന​ദിക്കു കുറുകേ ബിഹാറിൽ 1700 കോടി രൂപ ചെലവിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗൽപൂരിലെ അഗുവാനി – സുൽത്താൻഗ‌ഞ്ച് പാലം ഗംഗാനദിയിലേക്ക് തകർന്ന് വീണത്. 2015 ൽ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. എട്ട് വർഷമായിട്ടും ഇതിന്റെ പണി പൂർത്തിയായിരുന്നില്ല. ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. 2022 ലും പാലത്തിൻറ ഒരു ഭാഗം തകർന്ന് നദിയിലേക്ക് പതിച്ചിരുന്നു. നിർമാണത്തിലെ അപാകതയും അഴിമതിയുമാണ് പാലം തകരാൻ കാരണമായി പറയുന്നത്. രണ്ടു വട്ടം പൊളിഞ്ഞുവീണ പാലത്തിന്റെ ബലത്തിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.

Continue Reading

Featured

അരിക്കൊമ്പനു വീണ്ടും മയക്കുവെടി, ആനിമൽ ആംബുലൻസിൽ വനത്തിലേക്കു വിടും

Published

on

കമ്പം: അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു. തമിഴ്നാട് വനംവകുപ്പാണ് കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങിയ ആനയെ മയക്കു വെടിവെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് അരിക്കൊമ്പന് മയക്കുവെടിയേറ്റത്.
കഴിഞ്ഞ ഏപ്രിൽ 29 നാണ് ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയതാണ്. എന്നാൽ ആന ഉൾവനം വനം വിട്ടു നാട്ടിലിറങ്ങിയതാണ് വീണ്ടും മയക്കു വെ‌ടി വയ്ക്കാൻ കാരണം. സാറ്റലൈറ് കോളർ സിഗ്നൽ അനുസരിച്ച് നിരീക്ഷിച്ച് വരുന്നതിനിടെ, കഴിഞ്ഞ ദിവസം അരിക്കൊമ്പൻ തമിഴ്നാട്ടിലെ കമ്പം മജനവാസ മേഖലയിലേക്ക് ഇറങ്ങി. കമ്പം ടൗണിലൂടെ വിരണ്ടോടുന്നതിനിടെ ബൈക്കിൽ വന്ന പാൽക്കാരനെ ആന ത‌ട്ടിയിട്ടു. ചികിത്സയിലിരിക്കെ ഇദ്ദേഹം മരണമടഞ്ഞു. തു‌ർന്നാണ് ആനയെ പിടികൂടാൻ തമിഴ്നാട് നടപടി വേ​ഗത്തിലാക്കിയത്.
ഇന്നു പുലർച്ചെ ആന വനത്തിൽ നിന്നും പുറത്തു വന്നപ്പോഴാണ് വെടി വെച്ചത്. രണ്ട് തവണ മയക്കുവെടിവെച്ചുവെന്നാണ് വിവരം. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ചേദിച്ചു. കുങ്കിയാനകളെ സ്ഥലത്തേക്ക് എത്തിച്ചു. ആനയിപ്പോൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണുള്ളതെന്നാണുള്ളത്. മയങ്ങിത്തുടങ്ങിയ ആനയുടെ കാലുകൾ കെട്ടി. അൽപ്പസമയത്തിനുള്ളിൽ കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിലേക്ക് കയറ്റി വനത്തിനുള്ളിലേക്ക് കടത്തിവിടും.

Continue Reading

Featured