Connect with us
48 birthday
top banner (1)

News

ആഭ്യന്തര വകുപ്പ് പരാജയമെന്ന് സിപിഎം; മറുപടി പറയാതെ മൗനിയായി മുഖ്യമന്ത്രി

Avatar

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനം ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളിലൊന്നാണെന്ന് സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം. ഗുണ്ടകളെ അടിച്ചമര്‍ത്തുന്നതില്‍ പൊലീസിനു വീഴ്ച പറ്റിയെന്നും മുഖ്യമന്ത്രിയറിയാതെ പൊലീസിനുള്ളിൽ നടക്കുന്ന ചില ഇടപെടലുകൾ തിരുത്തേണ്ടതുണ്ടെന്നും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. തൃശൂര്‍ പൂരത്തിലെ പൊലീസ് ഇടപെടല്‍ സുരേഷ് ഗോപിയെ സഹായിക്കാനായിരുന്നു. ആരുടെ നിർദ്ദേശ പ്രകാരമാണ് ഈ ഇടപെടൽ നടന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. സ്ത്രീ സുരക്ഷാ വിഷയത്തിലും പൊലീസ് പരാജയമാണെന്ന് യോഗം വിലയിരുത്തി. അതേസമയം, പ്രതിപക്ഷം നിയമസഭയിലും പുറത്തും ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും വീഴ്ചകൾ നിരന്തരം ചൂണ്ടിക്കാട്ടുമ്പോഴെല്ലാം പരിഹസിക്കുകയും സേനയുടെ മനോവീര്യം തകർക്കരുതെന്ന് പറഞ്ഞ് ക്ഷോഭിക്കുകയും ചെയ്തിരുന്ന മുഖ്യമന്ത്രി പാർട്ടി യോഗത്തിൽ ഈ വിമർശനങ്ങളോട് പ്രതികരിക്കാതെ മൗനം പാലിക്കുകയായിരുന്നു.
പാര്‍ട്ടി പിണറായിയുടെ പൂര്‍ണ നിയന്ത്രണത്തിലായതിനു ശേഷം ഒരുപക്ഷേ ആദ്യമായാണ് പാര്‍ട്ടിക്കുള്ളില്‍ പിണറായിക്കെതിരെ വിമർശനം ഉയരുന്നത്. പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിയും ശ്രദ്ധിക്കണം എന്ന തരത്തിലാണു പല നേതാക്കളും നിലപാട് വ്യക്തമാക്കിയത്.
സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കുന്നതില്‍ ജാഗ്രത കാണിക്കാതിരുന്നത് തിരിച്ചടിക്ക് കാരണമായെന്ന് ധനമന്ത്രിക്കെതിരെയും വിമർശനം ഉയർന്നു. പാർട്ടിയുമായി കൂടിയാലോചനയില്ലാതെ കാര്യങ്ങൾ തീരുമാനിക്കുന്നത് ദോഷകരമായെന്ന നിലപാടും ചില നേതാക്കൾ ഉന്നയിച്ചു. സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പല പരാതികളും തനിക്കു ലഭിച്ചിരുന്നതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിക്കിടയാക്കിയ വെല്ലുവിളികള്‍ തിരിച്ചറിയാനും ഫലപ്രദമായി ചെറുക്കാനും സംസ്ഥാന നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വ അജണ്ടയ്‌ക്കെതിരെ നിലകൊണ്ടിരുന്ന ക്രൈസ്തവരിലെ ഒരു വിഭാഗം ഇത്തവണ ബിജെപിക്ക് അനുകൂലമായി നിലകൊണ്ടു എന്നതും പ്രധാനപ്പെട്ടതാണ്. വര്‍ഗീയ ധ്രുവീകരണത്തിന് ജാതീയ വിഭാഗങ്ങളെ മാത്രമല്ല മത വിഭാഗങ്ങളെയും ഉപയോഗിച്ചിട്ടുണ്ട്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ച് ഭരണത്തിന്റെ കടിഞ്ഞാണ്‍ കൂടുതല്‍ പാര്‍ട്ടിയുടെ കൈകളില്‍ വേണമെന്ന നിലപാടാണ് പല നേതാക്കളും ഉയര്‍ത്തുന്നത്.
പാര്‍ട്ടിക്ക് അടിത്തറിയായിരുന്ന ഈഴവ വോട്ടുകള്‍ പല മണ്ഡലങ്ങളിലും നഷ്ടമായെന്നും ആറ്റിങ്ങല്‍, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ മണ്ഡലങ്ങളില്‍ അടിസ്ഥാന വോട്ടുകള്‍ പോലും ചോര്‍ന്നെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

Accident

പുഷ്പ 2 റിലീസിനിടെ തിയേറ്ററിലെ തിരക്കില്‍പ്പെട്ട് സ്ത്രീ മരിച്ച സംഭവം: തിയേറ്റര്‍ ഉടമകള്‍ക്കെതിരെ കേസ്

Published

on

ബെംഗളൂരു: അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 റിലീസിനിടെ തിയേറ്ററിലെ തിരക്കില്‍പ്പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കേസ്. ഹൈദരാബാദിലെ സന്ധ്യാ തിയേറ്റര്‍ മാനേജ്മെന്റിനെതിരെയാണ് നടപടി. സാഹചര്യം കണക്കിലെടുത്ത് വേണ്ട സുരക്ഷ നടപടികള്‍ സ്വീകരിച്ചില്ലെന്നും അല്ലു അര്‍ജുന്‍ വരുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങാതെ പരിപാടി സംഘടിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട പൊലീസ് ഉദ്യോഗസ്ഥരെ സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് കേസ്. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39)യാണ് തിയേറ്ററിലെ തിരക്കില്‍പ്പെട്ട് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്.

Advertisement
inner ad

രാത്രി 11 മണിക്ക് ഉള്ള പുഷ്പ 2 പ്രീമിയര്‍ കാണാന്‍ അല്ലു അര്‍ജുന്‍ എത്തുമെന്ന് അവസാന നിമിഷമാണ് വിവരം ലഭിച്ചത്. തിയേറ്റര്‍ പരിസരത്ത് അല്ലു അര്‍ജുനെ കാണാന്‍ വലിയ ഉന്തും തള്ളുമുണ്ടായി. പിന്നാലെ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. ഇതിനിടയില്‍ പെട്ടാണ് സ്ത്രീ മരിച്ചത്. മകന്‍ ബോധം കെട്ട് വീഴുകയും ഭര്‍ത്താവിനും മകള്‍ക്കും പരിക്ക് ഏല്‍ക്കുകയും ചെയ്തു. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തേജിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിക്കേറ്റ രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കറും മകള്‍ സാന്‍വിയും ചികിത്സയിലാണ്.

Advertisement
inner ad
Continue Reading

Kerala

പ്രവാസി വ്യവസായി എം.സി. ഗഫൂര്‍ ഹാജിയുടെ മരണം: ‘ജിന്നുമ്മ’ ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍

Published

on


കാഞ്ഞങ്ങാട്: പൂച്ചക്കാട് പ്രവാസി വ്യവസായി എം.സി. ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ‘ജിന്നുമ്മ’ എന്നറിയപ്പെടുന്ന മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെയും മന്ത്രവാദിനിയുടെ ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉദുമ കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭര്‍ത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്നിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരാണ് പിടിയിലായത്.

2023 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും കൈയില്‍നിന്ന് ഗഫൂര്‍ ഹാജി വാങ്ങിയ 596 പവന്‍ ആഭരണങ്ങള്‍ കാണാനില്ലെന്ന് ഇതിനു പിറകെ വീട്ടുകാര്‍ക്ക് ബോധ്യപ്പെട്ടു. ഇതോടെ മരണത്തില്‍ സംശയമുയരുകയും ഹാജിയുടെ മകന്‍ മുസമ്മില്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഉദുമ കൂളിക്കുന്നിലെ ഒരു യുവതിയെയും ഭര്‍ത്താവിനെയും സംശയമുണ്ടെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

Advertisement
inner ad

ഇതേത്തുടര്‍ന്ന് മൃതദേഹം ഏപ്രില്‍ 28ന് ഖബറിടത്തില്‍നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്‌തെങ്കിലും സംശയിക്കപ്പെടുന്ന ഒന്നും കണ്ടെത്തിയില്ല. ആദ്യം ബേക്കല്‍ ഡിവൈ.എസ്.പിയും സംഘവുമാണ് കേസ് അന്വേഷിച്ചത്. പുരോഗതി ഉണ്ടാകാത്തതിനെത്തുടര്‍ന്ന് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടിരുന്നു. ഭാര്യയും മക്കളുമുള്‍പ്പെടെയുള്ളവര്‍ ബന്ധുവീട്ടിലുണ്ടായിരുന്ന ദിവസമാണ് ഗഫൂര്‍ ഹാജി മരിച്ചത്.

Advertisement
inner ad
Continue Reading

Kannur

‘കട്ടന്‍ചായയും പരിപ്പുവടയും’ മാറ്റും: ആത്മകഥയ്ക്ക് പുതിയ പേരിടുമെന്ന് ഇ പി ജയരാജന്‍

Published

on

കണ്ണൂര്‍:’കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പേര് തന്റെ ആത്മകഥക്ക് ഉപയോഗിക്കില്ലെന്നും അത് തന്നെ പരിഹസിക്കാന്‍ ഡി.സി. ബുക്‌സ് മനപ്പൂര്‍വം നല്‍കിയതാണെന്നും സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍. പേര് എന്താണെന്ന് തീരുമാനിച്ചിട്ടില്ല. എന്തായാലും ആ പേര് സ്വീകരിക്കില്ലെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആത്മകഥ എഴുതികൊണ്ടിരിക്കുകയാണ്. ഡിസംബര്‍ വരെയുള്ളത് പൂര്‍ത്തിയായി. ഡിസംബര്‍ വരെയുള്ള ജീവിതമാണ് അതിലുണ്ടാകുക. ബാക്കിയുള്ള ജീവിത ചരിത്രം അടുത്ത ഭാഗത്തുണ്ടാകും. ആത്മകഥക്ക് രണ്ടോ മൂന്നോ ഭാഗം വരെയുണ്ടാകാം. പ്രസാധകരെ തീരുമാനിച്ചിട്ടില്ല. പ്രസിദ്ധീകരണത്തിന് അനുമതി തേടി ഒട്ടേറെ പ്രസാധകര്‍ സമീപിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ അനുമതി തേടിയശേഷം പുസ്തകം പുറത്തിറങ്ങുമെന്നും അദ്ദേഹം വിശദീകരിച്ചു.

Advertisement
inner ad

സമൂഹമാധ്യമങ്ങളില്‍ ആത്മകഥയെന്ന പേരില്‍ പ്രചരിച്ച ഭാഗങ്ങള്‍ തന്റേതല്ലെന്നും അതിനെതിരെ ഡി.സി ബുക്‌സിനെതിരായ നിയമ നടപടികള്‍ നടക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ‘കട്ടന്‍ചായയും പരിപ്പുവടയും -ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരില്‍ ഇ.പി. ജയരാജന്റെ പേരിലുള്ള ആത്മകഥ പുറത്തുവന്നിരുന്നത്.

Advertisement
inner ad
Continue Reading

Featured