Connect with us
fed final

Featured

പാർട്ടിയിൽ ജീർണത വർധിച്ചെന്ന് സിപിഎം: പാർട്ടിക്കാരുടെ അനധികൃത സ്വത്ത് സമ്പാദനം പരിശോധിക്കും

Avatar

Published

on

തിരുവനന്തപുരം: പാർട്ടിയിൽ ജീർണത അരിച്ചു കയറുന്നുവെന്നും തുടർഭരണ പശ്ചാത്തലത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതിന് പകരം ചില തെറ്റായ പ്രവണതകൾ പാർട്ടിയിൽ വന്നുചേർന്നിട്ടുണ്ടെന്നും സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തൽ. ആറുവർഷത്തെ ഭരണത്തിനിടെ, ചില പാർട്ടി അംഗങ്ങളും നേതാക്കളും അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുവെന്ന പരാതി യോഗം വിലയിരുത്തി. പാർട്ടി അംഗങ്ങളുടെ അനർഹമായ സ്വത്ത് സമ്പാദനം അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാനും തീരുമാനിച്ചു. സംഘടനാ രംഗത്തെ അടിയന്തര കടമകൾ എന്ന രേഖ പാർട്ടി ചർച്ച ചെയ്ത് അംഗീകരിച്ചു. സ്വപ്നാ സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ കോടതിയെ സമീപിക്കാൻ ടി.എം.തോമസ് ഐസക്കിനും കടകംപള്ളി സുരേന്ദ്രനും പി ശ്രീരാമകൃഷ്ണനും യോഗം അനുമതി നൽകി.


അതേസമയം, വെള്ളം കടക്കാത്ത കംപാർട്ട്മെന്റല്ല പാർട്ടിയെന്നായിരുന്നു യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചത്. തുടർഭരണത്തിന്റെ സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാനാകണം. പാർട്ടി പ്രവർത്തകർ തെറ്റായ കാര്യങ്ങൾ ചെയ്താൽ വിട്ടുവീഴ്ച ഉണ്ടാകില്ല. പാർട്ടി അംഗങ്ങൾക്ക് തെറ്റുകളും കുറവുകളും തിരുത്തി പാർട്ടിയെ നയിക്കാനാകണമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ജീർണതകൾ പാർട്ടിയിലും അരിച്ചു കയറുന്നു. പാർട്ടിക്ക് അംഗീകരിക്കാനാകാത്ത പ്രവണതകളെ ഫലപ്രദമായി തിരുത്തണം. തെറ്റുതിരുത്തൽ ഒരു ദിവസം കൊണ്ട് പൂർത്തിയാകില്ല. പാർട്ടി ജീവിതത്തിൽ ഉടനീളം ഈ പ്രക്രിയ തുടരണം. പാർട്ടി നിലപാടുകൾ ജനപക്ഷത്തുനിന്നാകണം. തെറ്റായ പ്രവണതകൾക്കു പാർട്ടി കൂട്ടു നിൽക്കില്ല. അത്തരം പ്രശ്നങ്ങളിൽ പാർട്ടി ഇടപെടും. ജനങ്ങൾക്ക് അംഗീകരിക്കാത്ത കാര്യങ്ങളെ പാർട്ടിയും സ്വീകരിക്കില്ല. പാർട്ടി നേതാക്കളും വർഗ ബഹുജന സംഘടനകളും തുടർഭരണ സാഹചര്യത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ജനുവരി ഒന്ന് മുതൽ 21വരെ കേരളത്തിലെ മുഴുവൻ വീടുകളിലും സർക്കാരിനെക്കുറിച്ചുള്ള അഭിപ്രായം തേടി ക്യാംപയിൻ നടത്തും. ബഫർ സോൺ സർവേയിലെ പിശകുകൾ പരിഹരിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനവിരുദ്ധമായ നിലപാട് സ്വീകരിക്കില്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന നിലപാടു മാത്രമേ സ്വീകരിക്കൂ. ബഫർസോൺ വിഷയത്തിൽ സർക്കാരിനു തെറ്റുപറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റബർ മേഖലയ്ക്ക് കൊടുത്തു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ അവസാനിപ്പിച്ച കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ കോട്ടയത്ത് കൺവെൻഷൻ വിളിച്ചു ചേർക്കാനും തീരുമാനിച്ചതായി ഗോവിന്ദൻ അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

ദേവികുളം തിരഞ്ഞെടുപ്പ് കേസ്; സുപ്രീം കോടതിയിൽ തടസ്സ ഹർജിയുമായി
കോൺഗ്രസ് നേതാവ് ഡി. കുമാർ

Published

on

ന്യൂഡൽഹി : ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസ് നേതാവ് ഡി. കുമാർ സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തു. ദേവികുളം എം.എല്‍.എ എ. രാജയുടെ നിയമസഭാംഗത്വം അസാധുവാക്കിയ ഹൈക്കോടതി വിധിയിൽ തന്റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹർജി.ഹൈക്കോടതി വിധി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഡി കുമാർ പറയുന്നു. അഭിഭാഷകൻ അൽജോ ജോസഫാണ് തടസ്സഹർജി കുമാറിനായി ഫയൽ ചെയ്തത്. അതെസമയം ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഡി രാജ നടപടികൾ തുടങ്ങി. തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്ക് സ്റ്റേയും ആവശ്യപ്പെടും.

Continue Reading

Bangalore

കർണാടകയിൽ ബിജെപിയിൽ നിന്ന് രാജിവച്ച്, കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക്

Published

on

ബാംഗ്ലൂർ: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കർണാടകയിൽ ബിജെപിയിൽ നിന്നും കൂടുതൽ നേതാക്കൾ രാജിവച്ച് കോൺഗ്രസിലേക്ക് എത്തുന്നത് തുടരുന്നു. ബിജെപി നിയമസഭാ അംഗമായ ബാബുറാവു ചിഞ്ചന്‍സുര്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസിൽ ചേരാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 25ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുമെന്നാണ് വിവരം. ബിജെപിയില്‍ നിന്നും ഈ മാസം രാജിവെക്കുന്ന രണ്ടാമത്തെ ബിജെപി എംഎല്‍സിയാണ് ബാബുറാവു.ബിജെപിയുടെ നിയമ സഭാ(എംഎൽസി) അംഗമായിരുന്നു ബാബുറാവു ചിഞ്ചന്‍സുര്‍. കര്‍ണാടക കൗണ്‍സിൽ ചെയർപേഴ്സൺ ബസവരാജ ഹോരാട്ടിക്ക് തിങ്കളാഴ്ച രാജി സമര്‍പ്പിക്കുകയായിരുന്നു.സംസ്ഥാന സര്‍ക്കാരില്‍ അഴിമതി ആരോപിച്ച് മുതിര്‍ന്ന ബിജെപി എംഎല്‍സി പുട്ടണ്ണ പാർട്ടി വിട്ട് നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.കൂടാതെ രണ്ട് മുന്‍ എംഎല്‍എമാരും മൈസൂരു മുന്‍ മേയറും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കൂടാതെ കൊല്ലഗല്‍ മുന്‍ എംഎല്‍എയും എസ് സി മോര്‍ച്ച വൈസ് പ്രസിഡന്റുമായ ജി എന്‍ നഞ്ചുണ്ട സ്വാമി, വിജയപുര മുന്‍ എംഎല്‍എ മനോഹര്‍ ഐനാപൂര്‍, മൈസൂരു മുന്‍ മേയര്‍ പുരുഷോത്തം എന്നിവരും നേരത്തേ ബിജെപി വിട്ടിരുന്നു.

Continue Reading

Delhi

അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതില്‍ പഞ്ചാബ് സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

Published

on

അമൃത്സര്‍: ഖലിസ്ഥാൻ വാദി അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തത് പഞ്ചാബ് പൊലീസിന്റെ ഇന്‍റലിജന്‍സ് വീഴ്ച മൂലമെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തൽ. പഞ്ചാബ് സർക്കാരിനെയും കോടതി രൂക്ഷമായി വിമർശിച്ചു. എന്തുകൊണ്ടാണ്  അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതെന്നും പഞ്ചാബ് – ഹരിയാന ഹൈക്കോടതി ചോദിച്ചു. അതേസമയം സംസ്ഥാനത്തെ സമാധാന സാഹചര്യം തകർക്കുന്നവർക്കെതിരെ ക‍ർശന നടപടിയെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. അറസ്റ്റിലായവർ‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ പഞ്ചാബില്‍ ഏർപ്പെടുത്തിയ ഇൻ്റര്‍നെറ്റ് –  എസ്എംഎസ് നിരോധനം ചില മേഖലകളില്‍ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. നാല് ജില്ലകളിലും അമൃത്സറിലേയും മൊഹാലിയിലെയും ചില മേഖലകളിലും വ്യാഴാഴ്ച വരെ നിരോധനം ഉണ്ടാകും.

Continue Reading

Featured