സിപിഎമ്മിനും സംഘപരിവാർ നയമോ…? ; യൂത്ത് കോൺഗ്രസ് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിൽ നിന്നും നെഹ്റുവിന്റെയും ഗാന്ധിയുടെയും ചിത്രങ്ങൾ സിപിഎം വെട്ടിമാറ്റി

കൊല്ലം : യൂത്ത് കോൺഗ്രസ് ജില്ലാ പദയാത്രയുടെ പ്രചരണാർത്ഥം കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി പവിത്രേശ്വരം ജംഗ്ഷനിൽ സ്ഥാപിച്ച ബാനറുകൾ സിപിഎം നശിപ്പിച്ചതായി യൂത്ത് കോൺഗ്രസ്. നെഹ്റുവിൻ്റെയും ഗാന്ധിയുടെയും ചിത്രങ്ങൾ വെട്ടിമാറ്റിയ നിലയിലാണ്. പ്രദേശത്ത് സിപിഎം കഴിഞ്ഞ കുറേ നാളുകളായി ഫാസിസ്റ്റ് ശൈലിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.പ്രദേശത്ത് സ്കൂൾ പ്രവേശനോത്സവുമായി ബന്ധപ്പെട്ട് കെ എസ് യു സ്ഥാപിച്ച ബോർഡുകളും സിപിഎം നശിപ്പിക്കുകയുണ്ടായി.

പ്രദേശത്ത് സംഘപരിവാർ മോഡൽ അക്രമമാണ് സിപിഎം നടത്തുന്നതെന്നും നെഹ്റുവിനെയും ഗാന്ധിയേയും ഭയപ്പെടുന്നതിന്റെ കാരണം അവർ വ്യക്തമാക്കണമെന്നും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് നിഥിൻ കല്ലട പറഞ്ഞു. സിപിഎം ഈ പ്രവണത വെച്ചു പുലർത്തിയാൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment