സിപിഎം പാളയം ലോക്കൽ സമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന നേതാവിനെതിരെ പീഡന പരാതിയുമായി വനിതാ അംഗം

തിരുവനന്തപുരം: സിപിഎം പാളയം ലോക്കൽ സമ്മേളനത്തിൽ നാടകീയ രംഗങ്ങൾ. ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന  നേതാവിനെതിരേ സമ്മേളന ഹാളിൽ വച്ച് വനിതാ അംഗം പീഡന പരാതി ഉയർത്തി. തുടർന്ന് മറ്റൊരു ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെട്ട ഏര്യാ നേതാവ് ഐ പി ബിനുവിനെ പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയാക്കി നേതൃത്വം തടിതപ്പുകയായിരുന്നു. പാർട്ടി ആസ്ഥാനമായ എ കെ ജി സെൻ്റർ ഉൾപ്പെടുന്ന ലോക്കൽ കമ്മിറ്റിയുടെ സമ്മേളനമാണ് നാടകീയ സംഭവങ്ങൾക്ക് സാക്ഷിയായത്. മുതിർന്ന നേതാവിനെതിരേയായിരുന്നു വനിതാ അംഗത്തിൻ്റെ പീഡന പരാതി.സമ്മേളന ഹാളിൽ ജില്ലാ സെക്രട്ടറിയും സംസ്ഥാന നേതാവും എത്തിയതോടെ വനിതാ അംഗം നിലവിളിയോടെ നേതാക്കൾക്കടുത്തെത്തി. തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ സെക്രട്ടറി ആക്കിയാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിയും മുഴക്കി.  ഇതോടെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പുതിയ നിർദേശം മുന്നോട്ടു വച്ചു. ഏര്യാ കമ്മിറ്റി ചുമതലക്കാരനും  നഗരസഭ മുൻ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഐ.പി. ബിനു ലോക്കൽ കമ്മിറ്റി  സെക്രട്ടറിയാകും.  ജനറൽ ഹോസ്പിറ്റൽ ലോക്കൽ കമ്മിറ്റിയിയായിരുന്നു ഇരു ഐ.പി.ബിനുവിൻ്റെ പ്രവർത്തന മേഖല.

Related posts

Leave a Comment