Connect with us
48 birthday
top banner (1)

Ernakulam

‘പോരാളി ഷാജി’ മുതിർന്ന സിപിഎം നേതാവിൻ്റെ സോഷ്യൽ മീഡിയ സംവിധാനം, സിപിഎമ്മുകാർ ഇപ്പോൾ തമ്മിലടിക്കുകയാണ്; പ്രതിപക്ഷ നേതാവ്

Avatar

Published

on

കൊച്ചി: പോരാളി ഷാജി എന്നത് പ്രധാനപ്പെട്ട മുതിർന്ന ഒരു സിപിഎം നേതാവിൻ്റെ സോഷ്യൽ മീഡിയ സംവിധാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചെങ്കതിരിനും പൊൻകതിരിനും എല്ലാം പിന്നിലും സിപിഎം നേതാക്കൾ തന്നെയാണ്. ഇപ്പോൾ അവർ തമ്മിലടിക്കുകയാണ്. തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറഞ്ഞത് പരസ്‌പരവിരുദ്ധമായ കാര്യങ്ങളാണ്. അധികാരത്തുടർച്ചയുടെ അഹങ്കാരത്തിലും ധാർഷ്‌ട്യത്തിലും ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലെ സിപിഎമ്മിനും സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു. എന്തും ചെയ്യാമെന്ന അഹങ്കാരമാണ് സർക്കാരിനെന്നും സാധാരണക്കാർ കഷ്‌ടപ്പെടുമ്പോൾ സർക്കാർ ദന്തഗോപുരത്തിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സിപിഎം പോകുന്നത് വലിയ ഒരു പൊട്ടിത്തെറിയിലേക്കാണെന്നും പ്രതിപക്ഷ നേതാവ് പറവൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ

Advertisement
inner ad

ജീർണതയാണ് സിപിഎം നേരിടുന്നത്. പോരാളി ഷാജിയെന്നത് പ്രധാനപ്പെട്ട ഒരു നേതാവിന്റെ സോഷ്യൽമീഡിയ സംവിധാനമാണ്. ചെങ്കതിരും പൊൻകതിരുമൊക്കെ മറ്റു രണ്ടു പേരുടേതാണ്. ഇപ്പോൾ ഇവരൊക്കെ തമ്മിൽ പോരാടാൻ തുടങ്ങി. നേരത്തെ ഞങ്ങളെയൊക്കെ ഇവർ എത്ര അപമാനിച്ചതാണ്. ഇപ്പോൾ അവർ തമ്മിൽ അടിക്കുകയാണ്. അത് ഞങ്ങൾ നോക്കി നിൽക്കുകയാണ്. അത് അവരുടെ ആഭ്യന്തരകാര്യമാണ്. പക്ഷെ കോൺഗ്രസിനെ മാത്രം നിരീക്ഷിക്കുന്ന ചില മാധ്യമങ്ങളെങ്കിലും കുറച്ചു നേരം സിപിഎമ്മിൽ സംഭവിക്കുന്നത് നോക്കണം. പൊട്ടിത്തെറിക്കുന്നതിന് മുമ്പുതന്നെ അതേക്കുറിച്ച് റിപ്പോർട്ട് ചെയ്‌താൽ നന്നായിരിക്കും. വലിയ പൊട്ടിത്തെറി സിപിഎമ്മിലുണ്ടാകും. സിപിഎം സെക്രട്ടറിയും മുഖ്യമന്ത്രിയും തോൽവിയെക്കുറിച്ച് പറഞ്ഞത് പരസ്പരവിരുദ്ധമാണ്. എന്നിട്ടും
മാധ്യമങ്ങൾ കാണാതെ പോയത് എന്തുകൊണ്ടാണ്. എം.വി. ഗോവിന്ദനും
പിണറായി വിജയനും ഇരു ധ്രുവങ്ങളിൽ നിന്നാണ് സംസാരിച്ചത്. സർക്കാരിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നാണ് സിപിഎം ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലും പാർട്ടി ഗ്രാമങ്ങളിലും വോട്ടുകൾ അടപടലം ഒഴുകിപ്പോയി. പയ്യന്നൂരിലെ 26 വോട്ട് മാത്രം ഉണ്ടായിരുന്ന ബൂത്തിൽ യുഡിഎഫ് ഇത്തവണ ലീഡ് ചെയ്‌തു. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലെ സിപിഎമ്മിന് സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു. ബംഗാളിൽ അധികാരത്തിൻ്റെ അവസാനകാലത്ത് കാട്ടിയ അഹങ്കാരവും ധിക്കാരവുമാണ് കഴിഞ്ഞ മൂന്ന് വർഷമായി തുടർഭരണം കിട്ടിയതിനു ശേഷം കേരളത്തിലും നടക്കുന്നത്. അമിതാധികാരത്തിൽ എന്തും ചെയ്യാമെന്ന അഹങ്കാരമാണ് സർക്കാരിന്. സാധാരണക്കാർ കഷ്‌ടപ്പെടുമ്പോൾ സർക്കാർ ദന്തഗോപുരത്തിലാണ്.

തൃശൂരിൽ ഡിസിസി ചുമതല ജില്ലയ്ക്ക് പുറത്തുള്ള ആൾക്ക് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് അന്വേഷിക്കാൻ കെപിസിസി ഉപസമതി രൂപീകരിച്ചിട്ടുണ്ട്. ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. ഈ രണ്ടു സീറ്റുകളിലെയും സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിക്കുന്നത് യുഡിഎഫായിരിക്കും. സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിന് കോൺഗ്രസിൽ ഒരു രീതിയുണ്ട്.

Advertisement
inner ad

ഇന്ധനത്തിന് കേളത്തിലുള്ള അത്രയും നികുതി കർണാടകത്തിലില്ല. നികുതി കൂട്ടിയാൽ ഇന്ധന ഉപഭോഗം കുറയുമെന്നും വരുമാന നഷ്ടമുണ്ടാക്കുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിരുന്നതാണ്. അതിപ്പോൾ കേരളത്തിൽ യാഥാർത്ഥ്യമായിരിക്കുകയാണ്.

Advertisement
inner ad

Ernakulam

മാവോയിസ്റ്റ് സംഘാഗം മനോജിനെ കോടതി റിമാൻഡ് ചെയ്തു

Published

on

കൊച്ചി: കൊച്ചിയിൽ അറസ്റ്റിലായ മാവോയിസ്റ്റ് സംഘാഗം മനോജിനെ കോടതി റിമാൻഡ് ചെയ്തു. സംസ്ഥാന ഭീകര വിരുദ്ധ സേനയുടെ വാണ്ടഡ് ലിസ്റ്റിൽ ഉണ്ടായിരുന്ന ഇയാളെ ഇന്നലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴും ഇയാൾ മാവോസ്റ്റ് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചു. വിവിധ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവർത്തകർക്കിടയിലെ ദൂതൻ എന്ന നിലയിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. പണം വാങ്ങുന്നതിനായി കൊച്ചിയിലെ ഫ്ലാറ്റിൽ എത്തുന്നതായുളള വിവരം പിന്തുടർന്നായിരുന്നു അറസ്റ്റ്.

മാധ്യമപ്രവര്‍ത്തകര്‍ ഇദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിച്ചെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല. സായുധ പൊലീസ് സംഘത്തിൻ്റെ സുരക്ഷയോടെയാണ് ഇദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. ഇന്നലെ വൈകിട്ടോടെയാണ് ഇയാൾ പിടിയിലായത്. അരീക്കോട് നിന്നുള്ള തീവ്രവാദ വിരുദ്ധ സേനാംഗങ്ങളാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ കേന്ദ്രത്തിൽ വച്ച് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. വയനാട്ടിൽ മാവോയിസ്റ്റുകൾ കുഴിബോംബ് സ്ഥാപിച്ചത് കണ്ടെത്തിയതിന് പിന്നാലെ മനോജ് അടക്കമുള്ള വാണ്ടഡ് ലിസ്റ്റിലുള്ളവര്‍ക്കായി തീവ്രവാദ വിരുദ്ധ സേന നിരീക്ഷണം ശക്തമാക്കിയിരുന്നു.

Advertisement
inner ad
Continue Reading

Ernakulam

പെരിയാറിലെ ജലനിരപ്പ്‌ സമുദ്ര നിരപ്പിനേക്കാൾ 2. 2 മീറ്റർ ഉയരത്തിൽ

Published

on

ആലുവ: സമുദ്ര നിരപ്പിനേക്കാൾ 2.2 മീറ്റർ ഉയരത്തിൽ എത്തിയിരിക്കുകയാണ് പെരിയാറിലെ ജലനിരപ്പ്. പുഴയിലെ ജലനിരപ്പ് ബുധനാഴ്ച താഴ്ന്നെങ്കിലും ഇന്നലെ വീണ്ടും 70 സെന്റിമീറ്റർ ഉയർന്നു. ചെളിയുടെ അളവിൽ മാറ്റമില്ല. 30 എൻടിയു തന്നെ. മണപ്പുറത്തു നിന്ന് ഇറങ്ങിയ വെള്ളം വീണ്ടും കയറിയതിനാൽ പുഴയോരത്തു ബലിതർപ്പണം പുനരാരംഭിച്ചില്ല. പാർക്കിങ് ഏരിയയിലെ പിൽഗ്രിം സെന്ററിലാണ് പിതൃകർമങ്ങൾ നടന്നത്.

Continue Reading

Ernakulam

അമീറുള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണം: നിയമ വിദ്യാര്‍ത്ഥിനിയുടെ അമ്മ

Published

on

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതക കേസില്‍ പ്രതിയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തത് അംഗീകരിക്കാന്‍ ആകില്ലെന്ന് ഇരയുടെ അമ്മ. കൃത്യമായ അന്വേഷണം നടത്തിയിട്ടല്ലേ പ്രതിയെ പിടിച്ചത്, അതിനാല്‍ ഇനി പഠനം നടത്തുന്നത് എന്തിനാണെന്ന് ഇരയുടെ അമ്മ ചോദിച്ചു. തന്റെ മകള്‍ക്ക് നീതി കിട്ടണമെന്നും അതിന് പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും ഇരയുടെ അമ്മ.

നിയമ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ഇന്നലെയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. പ്രതിക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവെച്ചതിനെതിരെയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, സഞ്ജയ് കരോള്‍, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ സ്റ്റേ ചെയ്തത്. പ്രതികളുടെ മാനസിക നില സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി തൃശൂര്‍ മെഡിക്കല്‍ കോളേജിനോട് നിര്‍ദേശിച്ചു. കൂടാതെ പ്രതിയുടെ ജയിലിലെ പെരുമാറ്റം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വിയൂര്‍ ജയില്‍ അധികൃതരോടും കോടതി നിര്‍ദ്ദേശം നല്‍കി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.

Advertisement
inner ad

2016 ഏപ്രില്‍ 28 നായിരുന്നു നിയമവിദ്യാര്‍ത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടത്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂണ്‍ 16നാണ് അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം പിടിയിലാകുന്നത്

Advertisement
inner ad
Continue Reading

Featured