‘നിന്നെ വട്ടപ്പൂജ്യമാക്കും, നിന്‍റെ പണി പീസാക്കിത്തരും’; എസ്.ടി പ്രമോട്ടർക്ക് സി.പി.എം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി

ആദിവാസി കോളനിയിലെ എസ്.ടി പ്രമോട്ടർക്ക് സി.പി.എം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി. കോളനികളിലുള്ളവർക്ക് മഴക്കെടുതി കിറ്റ് പാർട്ടി അറിയാതെ വിതരണം ചെയ്തതിനാണ് പാലക്കാട് അയിലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സജിത്ത് എസ്.ടി പ്രമോട്ടർ മണികണ്ഠനെ ഭീഷണിപ്പെടുത്തിയത്. നിന്നെ എസ്.ടി പ്രമോട്ടർ ആക്കിയത് പാർട്ടിയാണ് എന്നറിയാമല്ലോ എന്നാണ് സജിത്ത് ഫോൺ സംഭാഷണത്തിൽ പറയുന്നത്. പാർട്ടി വളർത്തിയ നിന്നെ പാർട്ടി തന്നെ വട്ടപ്പൂജ്യമാക്കും.അപ്പോൾ നിന്റെ മറ്റേ പാർട്ടിക്കാർ ഉണ്ടാകില്ലെന്നും സജിത്ത് ഭീഷണിപ്പെടുത്തുന്നു. അതേസമയം പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ അറിയിച്ചാണ് കിറ്റ് വിതരണം നടത്തിയതെന്നാണ് മണികണ്ഠൻ പറയുന്നത്.

Related posts

Leave a Comment