Connect with us
fed final

Featured

വീട്ടമ്മയെ മർദ്ദിച്ച സംഭവം, സിപിഎം ലോക്കൽ സെക്രട്ടറിക്കും സഹോദരനുമെതിരെ കേസെടുത്തു

Veekshanam

Published

on

അടൂർ: മേലൂട് തെങ്ങുംതാര ശാന്താലയത്തിൽ ശാന്തമ്മ വിജയനെ (69) മർദ്ദിച്ച സംഭവത്തിലാണ് സിപിഎം പെരിങ്ങനാട് വടക്ക് ലോക്കൽ സെക്രട്ടറി അഖിൽ സഹോദരൻ അരുൺ എന്നിവർക്കെതിരെ അടൂർ പൊലീസ് കേസെടുത്തു. മർദ്ദനമേറ്റ ശാന്തമ്മ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


ഞായറാഴ്ച രാത്രിയാണ് അഖിന്റെയും അരുണിന്റെയും നേതൃത്വത്തിൽ ഇരുപതോളം വരുന്ന സംഘം അക്രമം അഴിച്ച് വിട്ടത്. മകൻ ബിനോയ് വിജയനെ കയ്യേറ്റം ചെയ്യുന്നത് കണ്ട് തടസം പിടിക്കാനെത്തിയ ശാന്തമ്മയെ പെരിങ്ങനാട് സ്വദേശികളായ അരുൺ, സുധീഷ്, വിഷ്ണു, ലുട്ടു എന്ന് വിളിക്കുന്ന രാഹുൽ, അശ്വിൻ, സുജിത്ത് എന്നിവർ ചേർന്ന് വലിച്ചിഴച്ച് താഴെയിട്ട് ചവിട്ടി പരിക്കേൽപിക്കുകയായിരുന്നു. മർദ്ദനത്തിൽ ഗുരുതര പരുക്കേറ്റ ശാന്തമ്മയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് അടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അടൂർ പൊലീസ് കേസെടുത്തു.

Advertisement
inner ad


ദിവസങ്ങൾക്ക് മുൻപ് അടൂർ ഗസ്റ്റ് ഹൗസിൽ നടന്ന അക്രമ സംഭവങ്ങളിൽ ഡിവെഎഫ്‌ഐ പെരിങ്ങനാട് വടക്ക് മേഖലാകമ്മിറ്റിയംഗം രാജീവ് ഖാന്റെ ബന്ധം സംബന്ധിച്ച് പത്ര-ദൃശ്യമാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഈ വാർത്തയ്ക്കു പിന്നിൽ കേരളാ ജേർണലിസ്റ്റ് യൂണിയൻ ജില്ലാസെക്രട്ടറിയും മാധ്യമ പ്രവർത്തകരുമായ ബിനോയ് വിജയനാണെന്ന് ആരോപിച്ചാണ് സംഘം വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം നടത്തിയത്. അക്രമം നടത്തിയ സംഘത്തിൽ ഗ്രാമപഞ്ചായത്തംഗവും ഡിവൈഎഫ്‌ഐ നേതാക്കളുമുണ്ട്. മർദ്ധനമേറ്റ ബിനോയ് വിജയൻ സിപിഎം പെരിങ്ങനാട് വടക്ക് മുൻ ലോക്കൽ കമ്മിറ്റിയംഗം ആയിരുന്നു. നിലവിൽ പാർട്ടി അംഗവും അമ്മ ശാന്തമ്മ മുൻ പാർട്ടി അംഗവുമായിരുന്നു. പാർട്ടി കുടുംബത്തിന് നേരെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന അക്രമണത്തെ തുടർന്ന് പ്രദേശത്തെ പാർട്ടി രണ്ട് തട്ടിലാണ്.

Advertisement
inner ad

Bangalore

കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്ന് എബിപി-സീ വോട്ടർ സർവേ

Published

on

ബംഗളുരു: കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്ന് എബിപി-സീ വോട്ടർ സർവേ. കോൺഗ്രസ് 115 മുതൽ 127 വരെ സീറ്റുകൾ സർവേ പ്രവചിക്കുന്നു. 68 മുതൽ 80 സീറ്റുകളാണ് ബിജെപിക്ക് നേടാൻ കഴിയുകയെന്നും പ്രവചനം. ജെഡിഎസ് 235 മുതൽ 35 സീറ്റുകൾ വരെ നേടുമെന്നും എബിപി-സീ വോട്ടർ സർവേ.

ഒറ്റ ഘട്ടമായാണ് കർണാടകയില്‍ തെരഞ്ഞെടുപ്പ്. മേയ് 10 നാണ് വോട്ടെടുപ്പ്. മേയ് 13നാണ് വോട്ടെണ്ണല്‍ നടക്കുക. 5.21 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 2,62,42,561 പുരുഷന്മാരും 2,59,26,319 സ്ത്രീകളും 4,699 ട്രാൻസ്ജെൻ‌ഡർമാരുമാണ്. ഭിന്നശേഷിക്കാർക്കും 80 വയസിനു മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. അതേസമയം വയനാട് ഉപതിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് പ്രഖ്യാപനമുണ്ടായില്ല.

Advertisement
inner ad

9.17 ലക്ഷം പുതിയ വോട്ടർമാരാണ് ഇത്തവണ സംസ്ഥാനത്തുള്ളത്. ഏപ്രിൽ ഒന്നിന് പതിനെട്ട് വയസ് തികയുന്നവർക്കും വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്തുടനീളം 58,282 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലവിലെ കർണാടക നിയമസഭയുടെ കാലാവധി മേയ് 24നാണ് അവസാനിക്കുന്നത്. ബിജെപി – 118 , കോൺഗ്രസ്– 72, ജെഡിഎസ്– 32 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.

Advertisement
inner ad
Continue Reading

Featured

കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു

Published

on

കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തിൽ സുനിൽ (45), സുനിലിന്റെ സഹോദരീ ഭർത്താവ് നിലയ്ക്കൽ നാട്ടുപറമ്പിൽ ഷിബു(43) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടു കൂടിയായിരുന്നു സംഭവം. കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികളുമായി അളന്നു തിട്ടപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇരുവർക്കും ഇടിമിന്നലേൽ‌ക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

Continue Reading

Featured

‘എന്റെ വീട് രാഹുലിന്റേം’ വീടിന് മുമ്പില്‍ ബോര്‍ഡ് വച്ച് മോദിയുടെ എതിര്‍സ്ഥാനാര്‍ത്ഥി

Published

on

എന്റെ വീട് രാഹുലിന്റേതുമാണ് എന്ന് വീടിനു മുന്നില്‍ ബോര്‍ഡ് വച്ച് യു പി കോണ്‍ഗ്രസ് നേതാവ് അജയ് റായ്. യു പി വാരാണസിയിലുള്ള തന്റെ വീടിന്റെ മുമ്പിലാണ് അജയ് റായ് ഈ ബോര്‍ഡ് വച്ചത്. ലോക്‌സഭയില്‍ അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയോട് വസതിയൊഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് 2014 ലും 2019 ലും മോദിക്കെതിരെ വാരണാസിയില്‍ മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍്ത്ഥികൂടിയായ അജയറ് റായ് ബോര്‍ഡ് വച്ചത്.

മേരാ ഘര്‍ രാഹുല്‍ ഗാന്ധി കാ ഖര്‍ എന്ന ബോര്‍ഡാണ് അജയറ് റായിയും ഭാര്യയും വീടിന് മുമ്പില്‍ വച്ചത്. വാരണാസി നഗരത്തിലെ ലാഹറുബില്‍ മേഖലയിലാണ് മുന്‍ എം എല്‍ എ ആയ അജയ് റായിയുടെ വീട്. രാഹുല്‍ ഗാന്ധിയുടെ വീട് ബി ജെ പി സര്‍ക്കാര്‍ തട്ടിയെടുക്കുകയാണെന്ന് റായ് ആരോപിച്ചു. രാജ്യത്തെ കോടിക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട് രാഹുലിന്റേത് കൂടിയാണ് എന്ന് ബി ജ പി ഓര്‍ക്കണം. ബാബ വിശ്വനാഥിന്റെ നഗരത്തില്‍ ഈ വീട് ഞങ്ങള്‍ രാഹുല്‍ ഗാന്ധിക്കു കൂടി സമര്‍പ്പിക്കുന്നു. രാഹുലിന് വീടൊഴിയാനുള്ള നോട്ടീസ് കൊടുക്കുന്നത് ബിജെപിയുടെ ഭീരുത്വമാണെന്നും അജയ് റായ് പറയുന്നു.

Advertisement
inner ad
Continue Reading

Featured