Connect with us
fed final

Alappuzha

ലഹരിക്കടത്തിൽ സിപിഎം നേതാക്കളുടെ പങ്ക് വ്യക്തം,
ലഹരിവിരുദ്ധ ക്യാംപെയ്ൻ സർക്കാർ അട്ടിമറിച്ചു

Avatar

Published

on

  • സഭയിൽ വോക്കൗട്ട്

തിരുവനന്തപുരം: തെളിവുണ്ടായിട്ടും ലഹരിക്കടത്തിൽ സിപിഎം നേതാവിനെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആലപ്പുഴയിൽ മുനിസിപ്പൽ കൗൺസിലർ ഷാനവാസ് ഉൾപ്പെട്ട ലഹരി ഉത്പന്ന വ്യാപാരത്തെ കുറിച്ചു ചർച്ച ചെയ്യാൻ അടിയന്തിര പ്രമേയത്തിനു അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചു നടത്തിയ വോക്കൗട്ടിനു മുൻപ് സഭയിൽ പ്രസം​ഗിക്കുകയായരുന്നു അദ്ദേഹം. മാത്യു കുഴൽ നാടനാണ് അടിയന്തിര പ്രമേയം കൊണ്ടു വന്നത്.

പാർട്ടിയിലെ ഇരുപക്ഷവും സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്നു. ജനങ്ങളെ കബളിപ്പിക്കുന്ന ലഹരിവിരുദ്ധ കാമ്പയിനെ പ്രതിപക്ഷം പിന്തുണയ്ക്കില്ലെന്നും സതീശൻ വ്യക്തമാക്കി.
കേരളത്തെ കാർന്നു തിന്നുന്ന അപകടകരമായ അർബുദമാണ് മയക്ക്മരുന്ന് ഉപയോഗമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ഈ വിഷയം ആദ്യമായി നിയമസഭയിൽ കൊണ്ടുവന്നത്. അന്ന് മുഖ്യമന്ത്രി ഇടപെടുകയും വലിയ കാമ്പയിൻ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ പ്രതിപക്ഷം പൂർണ പിന്തുണ നൽകി. എന്നാൽ പിന്നീട് വിവിധ ഭാഗങ്ങളിൽ നിന്നും വന്ന റിപ്പോർട്ടുകൾ ഈ നിയമസഭയിൽ വായിച്ചാൽ ഭരണപക്ഷത്തിന് ചരിത്രത്തിൽ ആദ്യമായി വാക്കൗട്ട് നടത്തേണ്ടി വരും.
ലഹരിക്കടത്ത് സംഘങ്ങൾക്ക് രാഷ്ട്രീയ രക്ഷാകർതൃത്വം നൽകുന്നത് സി.പി.എം അവസാനിപ്പിക്കണമെന്നും ലഹരിക്കടത്തിന് പിന്നിലെ യഥാർത്ഥ സ്രോതസുകളെ കണ്ടെത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. കരുനാഗപ്പള്ളിയിൽ സ്‌കൂളിന് മുന്നിൽ നിന്നാണ് നിരോധിത പുകയില ഉൽപന്നങ്ങളുമായി എത്തിയ വാഹനം പിടികൂടിയത്. തെളിവുകളില്ലാതെ വാഹനത്തിന്റെ ഉടമയെ എങ്ങനെ അറസ്റ്റ് ചെയ്യുമെന്നാണ് മന്ത്രി എം.ബി രാജേഷ് ചോദിക്കുന്നത്.
ലഹരിവിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയും ലഹരിക്കടത്തിന് ചുക്കാൻ പിടിക്കുകയും ചെയ്ത എത്രയോ പേരുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. യുവജന വിദ്യർത്ഥി സംഘടനകളുടെ നേതാക്കൾ ലഹരി വിരുദ്ധ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം കാട്ടിയ കോപ്രായങ്ങൾ നാട്ടിലെ എല്ലാവർക്കും അറിയാം. ഓഗസ്റ്റ് 24- ന് അരക്കോടിയുടെ ലഹരി കടത്തിയതിന് ആലപ്പുഴയിൽ അറസ്റ്റിലായ പ്രതികൾ തന്നെയാണ് കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലും പിടിയിലായത്. നിരപരാധിയാണെന്ന് നിങ്ങൾ പറയുന്ന ഷാനവാസ് ആ കേസിലെ പ്രതികളുമായാണ് ബർത്ത് ഡേ ആഘോഷിച്ചത്. ഷാനവാസ് സ്വന്തം വാഹനം ഇടുക്കിയിലുള്ള ആൾക്ക് വിട്ടു കൊടുത്തതാണെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും?

അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ ഷാനവാസ് കുറ്റക്കാരനല്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞത് മാധ്യമങ്ങളിൽ വന്നതാണ്. ഷാനവാസിനെതിരെ തെളിവില്ലെന്നും വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നുമാണ് സജി ചെറിയാൻ പറഞ്ഞത്. എന്ത് ജാഗ്രതയാണ് അയാൾ കാണിക്കാതിരുന്നത്? മുൻ മന്ത്രി ജി സുധാകരനും ചിത്തരഞ്ജൻ എം.എൽ.എയും ഉൾപ്പെടെയുള്ളവർ ചേർന്ന് സജി ചെറിയാനുമായി ബന്ധമുള്ള ഷാനവാസിനെ കുരുക്കിയതാണെന്നും പാർട്ടിയിൽ ആരോപണം ഉയർന്നിരുന്നു. അപ്പോൾ ചിത്തരഞ്ജന് സന്തോഷമായി. അതോടെ ചിത്തരഞ്ജന്റെ സന്തോഷം കെടുത്താൻ സജി ചെറിയാന്റെ നേതൃത്വത്തിൽ 34 പേരുടെ അശ്ലീല ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോ പുറത്ത് വിട്ടു. ആ വീഡിയോ എല്ലാവരുടെയും കൈയ്യിൽ ഇരിക്കുകയല്ലേ? പാർട്ടിയിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നം മാത്രമായിരുന്നെങ്കിൽ പ്രതിപക്ഷം ഇടപെടില്ലായിരുന്നു. പക്ഷെ രണ്ട് വിഭാഗങ്ങളും സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്നുവെന്നതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

Advertisement
inner ad

ഭരണത്തിന്റെ ഭാഗമായി പാർട്ടിയെ ബാധിച്ചിരിക്കുന്ന ജീർണത എത്രമാത്രം ആഴത്തിലുള്ളതാണെന്നതിന് തെളിവാണ് ആലപ്പുഴയിൽ കണ്ടത്. എല്ലാ തെളിവുകളും ഉണ്ടായിട്ടും ഗുരുതരമായ കേസിൽ ഉൾപ്പെട്ട പാർട്ടി നേതാവിനെ സംരക്ഷിക്കാനും ചേർത്ത് നിർത്താനുമാണ് ശ്രമിക്കുന്നത്. മയക്ക് മരുന്ന് സംഘങ്ങൾ കേരളത്തിൽ അഴിഞ്ഞാടുമ്പോൾ വേണ്ടപ്പെട്ടവരെ ചേർത്ത് നിർത്താനായി സർക്കാർ അധികാരം ദുർവിനിയോഗം നടത്തുകയാണെന്നും സതീശൻ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ കേസിൽ ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകൻ, വീണ്ടും അറസ്റ്റിൽ

Published

on

ആലപ്പുഴ : വിദ്യാർഥിനികളോട് അപമര്യാതയായി പെരുമാറി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകനെ വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്. സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി അംഗവും ചെട്ടികുളങ്ങര ഗ്രാമപ‍ഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷനുമായ ചെട്ടികുളങ്ങര ശ്രീഭവനിൽ ശ്രീജിത്താണ് (43) അറസ്റ്റിലായത്. മറ്റൊരു വിദ്യാർത്ഥിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.സ്കൂളിൽ നിന്നുള്ള വിനോദയാത്രയ്ക്കിടയിലും സ്കൂളിൽവച്ചും ഇയാൾ വിദ്യാർഥിനികളോടു മോശമായി പെരുമാറിയെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് അമ്പലപ്പുഴ, പുന്നപ്ര പൊലീസ് കേസെടുത്തത്. 5 വിദ്യാർഥിനികളുടെ പരാതിയെത്തുടർന്ന് 19ന് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. സ്കൂൾ മാനേജ്മെന്റ് ഇയാളെ സസ്പെൻഡ് ചെയ്തതിനു പുറമേ രാജിക്കത്തും എഴുതി വാങ്ങിയിരുന്നു. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും വീണ്ടും പരാതിയുയർന്നതോടെയാണ് ജില്ലാ പൊലീസ് മേധാവി പുന്നപ്ര പൊലീസിനു കേസ് കൈമാറിയത്.

അമ്പലപ്പുഴ ‍‍ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു. പുന്നപ്ര പൊലീസ് സ്റ്റേഷൻ ഓഫിസർ ലൈസാദ് മുഹമ്മദും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

Advertisement
inner ad
Continue Reading

Alappuzha

കെഎസ്‌യു നേതാവിന് നേരെ ആക്രമണം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

Published

on

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ വച്ച് കെഎസ്‌യു നേതാവിനെ ക്രൂരമായ ആക്രമിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി കോളേജിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ഉസാമ ബിൻ അഹമ്മദിനെ എസ്എഫ്ഐ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. പ്രതികളായ സൽമാൻ ഫൈസൽ (22) അമൽ നൗഷാദ്(22) സൗരവ് (23) എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഉസാമ ബിൻ അഹമ്മദ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു.

Continue Reading

Alappuzha

കള്ള് ഷാപ്പുകൾക്കും നക്ഷത്ര പദവി, നക്ഷത്രമെണ്ണാൻ മദ്യപർ

Published

on

ആലപ്പുഴ: സംസ്ഥാനത്ത് കള്ളുഷാപ്പുകൾക്കും നക്ഷത്ര പദവി വരുന്നു. 3 സ്റ്റാർ മുകളിലേക്കാണ് പദവി. ഷാപ്പിലെ സൗകര്യങ്ങളും ശുചിത്വവും മറ്റും നോക്കിയാവും പദവി തീരുമാനിക്കുക. പദവി കൂടുന്നതനുസരിച്ച് ലൈസൻസ് ഫീസും കൂടും. സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാനമാർ​ഗമായ അബ്കാരി ഇനത്തിൽ കൂടുതൽ വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം. ഏപ്രിൽ മാസം മുതൽ ബാർ ഹോട്ടലുകളിൽ വിളമ്പുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യങ്ങൾക്കൊപ്പം കള്ളിനും വില കൂടും. ഷാപ്പ് നടത്തിപ്പവകാശം ഇപ്പോൾ നൽകുന്ന രീതി അവസാനിപ്പിക്കും. കള്ളുഷാപ്പുകൾക്കും ഓപ്പൺ ലേലം നിശ്ചയിച്ച് ഉയർന്ന തുക ക്വോട്ട് ചെയ്യന്നവർക്കാകും ലൈസൻസ്.
അതേ സമയം, നാളീകേരത്തിൽ നിന്നു വേർതിരിച്ചുണ്ടാക്കുന്ന നീരയെ സർക്കാർ കൈവിട്ടും. മദ്യത്തിന്റെ വീര്യം വളരെ കറുവുള്ളതും ഹെൽത്ത് ടോണിക് ആയി കരുതുന്നതുമായ നീരയെ ഉപേക്ഷിച്ച് കള്ളുഷാപ്പുകളിൽ വീര്യം കൂടിയ കള്ള് വിതരണം ചെയ്യാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.
ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിലാണ് കള്ള് ഷാപ്പുകൾക്കും നക്ഷത്ര പദവി നൽകാൻ തീരുമാനമുണ്ടാകുക. കള്ള് ഷാപ്പുകളുടെ രൂപത്തിലും ഭാവത്തിലും മാറ്റം വേണമെന്നാണ് എക്സൈസിന്റെ ശുപാർശ. ഷാപ്പുകൾ പലയിടത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നത്. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പേരെ ആകർഷിക്കാനുമാണ് ക്ലാസിഫിക്കേഷൻ മദ്യനയത്തിലെ കരടിൽ ഉൾപ്പെടുത്തിയത്.

ഇതോടെ ബാറുകളിൽ ക്ലാസിഫിക്കേഷൻ നൽകുന്നത് പോലെ കള്ള് ഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരും. കള്ള് ഷാപ്പുകളുടെ ലേലം ഓൺ ലൈൻ വഴിയാക്കും. നിലവിൽ കളക്ടർമാരുടെ സാധ്യത്തിൽ നറുക്കിട്ടാണ് കള്ള് ഷാപ്പ് നടത്തിപ്പുകാർക്ക് നൽകുന്നത്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാനായി ടോഡി ബോർഡ് രൂപീകരിക്കുന്നത് കഴിഞ്ഞ മദ്യനയത്തിൽ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ചട്ടങ്ങൾ രൂപപ്പെടുത്തുന്നത് അന്തിമഘട്ടത്തിലാണ്.

Advertisement
inner ad
Continue Reading

Featured