വാക്സിനേഷനിടെ ഡോക്റ്ററെ സിപിഎം നേതാക്കള്‍ മര്‍ദിച്ചു

  • നെടുമുടിയില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പ്രതിഷേധിക്കുന്നു

ആലപ്പുഴഃ കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുന്നതിനിടെ സംഘര്‍ഷമുണ്ടാക്കിയ സിപിഎം പ്രാദേശിക നേതാക്കള്‍ ഡോക്റ്ററെ കൈയേറ്റം ചെയ്തു. കു​ട്ട​നാ​ട് നെ​ടു​മു​ടി​യി​ല്‍ വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​നി​ടെയാണു ഡോ​ക്ട​ര്‍​ക്ക് ക്രൂരമായി മ​ര്‍​ദ​നമേറ്റത്. കു​പ്പ​പ്പു​റം പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ര്‍ ശ​ര​ത്ച​ന്ദ്ര ബോ​സി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

മി​ച്ച​മു​ള്ള വാ​ക്സി​ൻ വി​ത​ര​ണ​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. സം​ഘ​ർ​ഷ​ത്തി​ൽ കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സി പ്ര​സാ​ദ്, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ര​ഘു​വ​ര​ൻ, വി​ശാ​ഖ് വി​ജ​യ് എ​ന്നി​വ​ർ​ക്കെ​തി​രെ നെ​ടു​മു​ടി പോ​ലീ​സ് കേ​സെ​ടു​ത്തു. മു​റി​യി​ല്‍ പൂ​ട്ടി​യി​ടാ​ന്‍ ശ്ര​മി​ച്ചെ​ന്നും ഡോ​ക്ട​ര്‍ പ​റ​ഞ്ഞു.

നെടുമുടിയില്‍ മാത്രമല്ല, വാക്സിന്‍ വിതരണത്തില്‍ സംസ്ഥാന വ്യാപകമായി വലിയ അഴിമതിയാണു സിപിഎം നേതാക്കള്‍ നടത്തുന്നത്. സിപിഎം അംഗങ്ങളും അനുഭാവികളുമായ ജനപ്രതിനിധികള്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ ആരോഗ്യ വകുപ്പിലെ ചില ജീവനക്കാരുടെ സഹായത്തോടെ പാര്‍ട്ടി നിര്‍ദേശിക്കുന്നവര്‍ക്കു മാത്രമായി വാക്സിന്‍ നല്‍കുന്നത് മിക്ക സ്ഥലങ്ങളിലും വലിയ. തോതിലുള്ള സംഘര്‍ഷങ്ങളുണ്ടാക്കുന്നുണ്ട്.

Related posts

Leave a Comment