Ernakulam
‘എന്നാലും എന്‍റെ വിദ്യേ’ ; വ്യാജരേഖ വിവാദം കത്തുമ്പോൾ ഫേസ്ബുക്ക് പോസ്റ്റുമായി, പികെ ശ്രീമതി
ഗെസ്റ്റ് ലക്ചറര്‍ നിയമനത്തിനു എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജരേഖ ചമച്ച എസ്എഫ്ഐ നേതാവ് വിദ്യ വിജയനെതിരെ കേസെടുക്കുകയും സംഭവം വിവാദമായതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി സിപിഎം നേതാവ് പികെ ശ്രീമതി. ‘എന്നാലും എന്‍റെ വിദ്യേ’ എന്നാണ് പി.കെ.ശ്രീമതി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
മഹാരാജാസ് കോളേജിന്റെ വ്യാജ സീലും ലെറ്റർ ഹെഡും ഉണ്ടാക്കി ഒരു കോളേജിൽ ജോലി ചെയ്യുകയും മറ്റൊരിടത്ത് ജോലി നേടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് വിദ്യക്കെതിരെ അന്വേഷണം നടക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ അട്ടപ്പാടി അഗളി പൊലീസിന് കൈമാറും. അട്ടപ്പാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ലാലിയാണ് വിദ്യയുടെ സർട്ടിഫിക്കറ്റ് വ്യാജമെന്ന് ആദ്യം സംശയം പ്രകടിപ്പിച്ചത്.
വ്യാജരേഖ ചമച്ച കേസിൽ പ്രതിയായ വിദ്യ വിജയൻ കാലടി സംസ്കൃത സർവകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറിയും മുൻപ് മഹാരാജാസിലും എസ്എഫ്ഐ നേതാവായിരുന്നു.
Ernakulam
സംസ്ഥാന സ്കൂൾ കായികമേള സമാപന വേദിയിൽ പ്രതിഷേധം, സംഘർഷം; വിദ്യാർഥികൾക്ക് പൊലീസ് മർദ്ദനം
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള സമാപന വേദിയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. പ്രതിഷേധിച്ച വിദ്യാർത്ഥികളെ പോലീസ് മർദ്ദിച്ചു എന്നും ആരോപണം.. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരിഗണിച്ചതിലാണ് പ്രതിഷേധമുണ്ടായിരിക്കുന്നത്. നാവാമുകുന്ദ, മാർ ബേസിൽ സ്കൂളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജിവി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ കളിയുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. സംഘർഷത്തെ തുടർന്ന് പൊലീസും വിദ്യാർത്ഥികളും തമ്മിൽ കയ്യാങ്കളിയിലെത്തി. സമാപന ചടങ്ങിന്റെ വേദിയിൽ വിദ്യാഭ്യാസ മന്ത്രി ഇരിക്കെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയത്. മന്ത്രിയെ തടഞ്ഞുള്ള പ്രതിഷേധമാണ് നടന്നത്. തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ പൊലീസ് വേദിയില്‍ നിന്ന് മാറ്റി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സമാപന ചടങ്ങ് വേഗത്തിൽ അവസാനിപ്പിച്ചു. അതേ സമയം, പൊലീസ് മര്‍ദിച്ചെന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. ലഭിച്ച ട്രോഫി തിരിച്ചു കൊടുക്കാമെന്ന് രണ്ടാം സ്ഥാനം ലഭിച്ച ജി വി രാജ സ്കൂള്‍ അറിയിച്ചു. സ്കൂള്‍ മേളയുടെ വെബ്സൈറ്റില്‍ രണ്ടാം സ്ഥാനം നാവാമുകുന്ദക്ക് എന്നാണ് നല്‍കിയിരിക്കുന്നത്. ജി വി രാജയെ ഉള്‍പ്പെടുത്തിയത് പ്രത്യേകമായിട്ടാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ സ്കൂള്‍ കായിക മേള ബഹിഷ്കരിക്കുമെന്ന് മാര്‍ ബേസില്‍ സ്കൂള്‍ അറിയിച്ചു
Ernakulam
സംസ്ഥാന സ്‌കൂള്‍ കായിക മേള: തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാര്‍
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാര്‍. 1935 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തി. 848 പോയിന്റുകള്‍ നേടി തൃശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനം നേടിയത്. 824 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തിന് അര്‍ഹരായി. എന്നാല്‍ അത്ലറ്റിക്സില്‍ മലപ്പുറം ജില്ലയാണ് ചാമ്പ്യന്മാര്‍. മലപ്പുറം അത്‌ലറ്റിക്‌സില്‍ കിരീടം നേടുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.
നേരത്തെ, ഗെയിംസ് വിഭാഗത്തില്‍ 1,213 പോയിന്റുമായി തിരുവനന്തപുരം കിരീടം നേടിയിരുന്നു. മേളയിലെ അത്‌ലറ്റിക്‌സ് ആന്‍ഡ് ഗെയിംസ് വിഭാഗങ്ങളില്‍ തിരുവനന്തപുരം ജില്ല മറ്റ് ജില്ലകളെ അപേക്ഷിച്ച് ബഹുദൂരം മുമ്പിലായിരുന്നു.
എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവന്‍ കുട്ടി അധ്യക്ഷനാകും. നടന്‍ വിനായകന്‍, ഫുട്ബോള്‍ താരം ഐഎം വിജയന്‍ എന്നിവര്‍ പങ്കെടുക്കും.
Ernakulam
സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് സമാപനം; അത് ലറ്റിക്സില്‍ മലപ്പുറം മുന്നില്‍, വ കിരീടത്തിലേക്ക് തിരുവനന്തപുരം
കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് സമാപനം. അത് ലറ്റിക്സിൽ 78 ഇനങ്ങൾ പൂർത്തിയായപ്പോൾ 19 സ്വർണ്ണവും, 23 വെള്ളിയും, 20 വെങ്കലവുമടക്കം 192 പോയിൻ്റുമായാണ് മലപ്പുറം മുന്നേറുന്നത്. 169 പോയിൻ്റുമായി പാലക്കാട് പിന്നിലുണ്ട്. 19 സ്വർണ്ണം, 12 വെളളി, 14 വെങ്കലം എന്നിവ നേടിയാണ് പാലക്കാട് രണ്ടാം സ്ഥാനത്ത് നില്ക്കുന്നത്.
60 പോയിൻ്റുമായി കോഴിക്കോട് ആണ് മൂന്നാമത്.59പോയിന്‍റുമായി തിരുവനന്തപുരം നാലാം സ്ഥാനത്തേക്കിറങ്ങി.
സ്കൂളുകളില്‍ 66 പോയിന്‍റുമായി കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻ്ററി സ്കൂള്‍ മുന്നിലാണ്.38 പോയിൻ്റുള്ള കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻ്ററി സ്കൂളാണ് രണ്ടാം സ്ഥാനത്ത്.
29 പോയിന്‍റുള്ള ജി എച്ച് എസ് എസ് കുട്ടമത്താണ് മൂന്നാമത്.ഓവറോൾ പോയിൻ്റ് നിലയിൽ 1926 പോയിൻ്റുമായി തിരുവനന്തപുരം ജില്ല ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്ത് 833 പോയിൻ്റുമായി തൃശ്ശൂരാണ്. മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്, 759 പോയിൻ്റ്.
അത് ലറ്റിക്സ് ഇനങ്ങളിൽ 18 മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്.
ഗെയിംസ് അക്വാട്ടിക്സ് മത്സരങ്ങള്‍ പൂര്‍ത്തിയായി.
സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login