Connect with us
48 birthday
top banner (1)

Kerala

‘മാധ്യമങ്ങൾ ഇറച്ചി കടയ്ക്ക് മുന്നിൽ നിൽക്കുന്ന പട്ടികൾ’ അധിക്ഷേപിച്ച് സിപിഎം നേതാവ്

Avatar

Published

on

പാലക്കാട്‌: മാധ്യമങ്ങൾക്കെതിരെ അധിക്ഷേപം തുടർന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസ്. ഇറച്ചി കടയ്ക്ക് മുന്നിൽ നിൽക്കുന്ന പട്ടികളെന്നാണ് വാർത്ത നൽകിയ മാധ്യമങ്ങളെ അതിക്ഷേപിച്ചത്. പാർട്ടിവിട്ട ഏരിയകമ്മിറ്റി അംഗം ഷുക്കൂറിനെ അനുനയിപ്പിച്ച് എൽഡിഎഫ് കൺവെൻഷനിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു സിപിഎം നേതാവിന്റെ അധിക്ഷേപ പരാമർശങ്ങൾ. കൂടെയുണ്ടായിരുന്ന പാർട്ടി പ്രവർത്തകർ എൻഎൻ കൃഷ്ണദാസിനോട്‌ മിതത്വം പാലിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതൊന്നും കൂസാതയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ഏകാധിപതിയെ പോലെ പെരുമാറുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിച്ചില്ലെന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയതായും ഉപതെരഞ്ഞെടുപ്പിൽ ജയിക്കണമെന്നു ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നു ആരോപിച്ചായിരുന്നു ഷുക്കൂർ പാർട്ടിവിട്ടത്.
അതേസമയം ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മുൻനഗരസഭ കൗൺസിലർ കൂടിയായ ഷുക്കൂർ പാർട്ടി വിടുന്നത് ന്യൂനപക്ഷങ്ങൾക്കിടയിൽ സിപിഎമ്മിന് തിരിച്ചടിയാകുമെന്ന് ഭയന്നാണ് അനുനയ നീക്കവുമായി നേതാക്കൾ രംഗത്തെത്തിയത്.

Advertisement
inner ad

Kerala

ശാസ്താംകോട്ട കെഎസ്എംഡിബി കോളേജ് വജ്രജൂബിലി നിറവില്‍

Published

on

ശാസ്താംകോട്ട: ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ കുമ്പളത്തു ശങ്കുപ്പിള്ള സ്മാരക തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോളെജ് അറുപതിന്റെ നിറവില്‍. കോളെജിന്റെ വജ്രജൂബിലിയും ഗ്ലോബല്‍ ആലുമ്‌നി സമ്മേളനവും വിപുലമായി നടത്താനുള്ള ഒരുക്കം പൂര്‍ത്തിയായി വരുന്നതായി പ്രിന്‍സിപ്പാള്‍ പ്രൊഫ. (ഡോ.) കെ. സി. പ്രകാശ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 19നു ഉച്ചയ്ക്കു മൂന്നിന് കോളേജ് അങ്കണത്തില്‍ നടക്കുന്ന വിപുലമായ വിദ്യാഭ്യാസ- സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വജ്ര ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അധ്യക്ഷത വഹിക്കും. 20നു നടക്കുന്ന ഗുരുവന്ദനം മന്ത്രി ജെ. ചിഞ്ചു റാണിയും 21നു ചേരുന്ന മാധ്യമ സെമിനാര്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉദ്ഘാടനം ചെയ്യും. സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ, മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

സാമൂഹിക പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനും വിദ്യാഭ്യാസ ചിന്തകനുമായിരുന്ന കുമ്പളത്തു ശങ്കുപ്പിള്ളയുടെ ദീര്‍ഘവീക്ഷണമാണ് ശുദ്ധജലതാടകക്കരയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ സമുന്നത വിദ്യാഭ്യാസ കേന്ദ്രം.1964-ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ഈ സരസ്വതീ ക്ഷേത്രം സമാരംഭിച്ചത്. അന്നത്തെ ബോര്‍ഡ് പ്രസിഡന്റ് മങ്കുഴി മാധവന്റെയും അംഗങ്ങളായ മക്കപ്പുഴ വാസുദേവന്‍ പിള്ള, കേശവന്‍ പോറ്റി എന്നിവരുടെയും പിന്‍ബലത്തിലാണ് ഈ കോളെജ് സ്ഥാപിതമായത്. ദ്വിവര്‍ഷ പ്രീ ഡിഗ്രി കോഴ്സ് മാത്രമുള്ള ജൂനിയര്‍ കോളെജായിട്ടായിരുന്നു തുടക്കം. 1967-ല്‍ ഫസ്റ്റ് ഗ്രേഡ് കോളെജായി ഉയര്‍ത്തപ്പെട്ടു. നിലവില്‍ 17 ഡിഗ്രി കോഴ്സുകളും 7 ബിരുദാനന്തര കോഴ്സുകളും 2 ഗവേഷണ വിഭാഗവും കോളെജില്‍ പ്രവര്‍ത്തിക്കുന്നു. കേരള സര്‍വകലാശാലയ്ക്കു കീഴിലുള്ള ഏറ്റവും വലിയ കോളെജ് ആണിത്. 3000 ത്തോളം വിദ്യാര്‍ത്ഥികളും 120ല്‍പ്പരം അധ്യാപകരും 50 ഓളം ജീവനക്കാരുമുണ്ട്. ക്യാപ്റ്റന്‍ (ഡോ.) ടി. മധു, ഡോ. കെ. അനീഷ്, കെ വി രാമാനുജന്‍ തമ്പി, ആര്‍. ശ്രീജ, ഡോ. പി.ആര്‍ ബിജു തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

Advertisement
inner ad
Continue Reading

Featured

ആത്മകഥ: ഇ.പി. ജയരാജനോട് പാര്‍ട്ടി വിശദികരണം തേടും

Published

on


തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ വിവാദമായ സാഹചര്യത്തില്‍ പാര്‍ട്ടി അദ്ദേഹത്തോട് വിശദീകരണം തേടുമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം തേടുമെന്നാണ് അറിയുന്നത്.

എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ.പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇ.പിയെ വിശ്വസിക്കുന്നുവെന്ന് പറയുമ്പോഴും ഉപതെരഞ്ഞെടുപ്പ് ദിവസം വിവാദം പുറത്തു വന്നതില്‍ പാര്‍ട്ടിയില്‍ മുഴുക്കെ അസംതൃപ്തിയാണ്.

Advertisement
inner ad
Continue Reading

Kerala

സ്വപ്‌ന സുരേഷിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ സച്ചിന്‍ ദാസിനെ മാപ്പുസാക്ഷിയാക്കി

Published

on

തിരുവനന്തപുരം: നയതന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസില്‍ വഴിതിരിവ്. കേസിലെ രണ്ടാം പ്രതി മാപ്പുസാക്ഷിയായി. സ്വപ്‌നയ്ക്ക് വ്യാജ രേഖയുണ്ടാകിയ സച്ചിന്‍ ദാസിനെയാണ് മാപ്പുസാക്ഷിയാക്കിയത്. മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റ അപേക്ഷതിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. സച്ചിനെ മാപ്പുസാക്ഷിയാക്കിയാക്കുന്നതില്‍ എതിപ്പില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. 19 ന് സച്ചിന്റെ മൊഴി കോടതി രേഖപ്പെടുത്തും.

Advertisement
inner ad

സ്പേസ് പാര്‍ക്കിലെ നിയമനത്തിനായി സ്വപ്‌ന വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. മഹാരാഷ്ട്രയിലെ ബാബാ അംബേക്കര്‍ യൂണിവേഴ്‌സിറ്റിയുടെ പേരിലാണ് വ്യാജ രേഖയുണ്ടാക്കിയത്. സംഭവത്തില്‍ കണ്ടോന്‍മെന്റ് പൊലീസാണ് സ്വപ്‌ന സുരേഷിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ സച്ചിന്‍ ദാസ് പഞ്ചാബ് സ്വദേശിയായിരുന്നു. സച്ചിനെ മാപ്പുസാക്ഷിയാക്കിയതോടെ കേസില്‍ ഒരു പ്രതി മാത്രമായി.

Advertisement
inner ad
Continue Reading

Featured