തിരുവല്ലയിൽ സിപിഎം നേതാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിലായി

കൊല്ലം: തിരുവല്ലയിൽ സിപിഎം നേതാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിലായി. അഞ്ചാം പ്രതിയായ അഭിയാണ് ഒടുവിൽ പിടിയിലായത്. ആലപ്പുഴ എടത്വയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റു നാല് പ്രതികളെയും നേരത്തെ പിടികൂടിയിരുന്നു. ജിഷ്ണു, ഫൈസൽ, നന്ദു, പ്രമോദ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ജിഷ്ണു ആർഎസ്എസ് ബന്ധമുള്ള ആളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.

Related posts

Leave a Comment