വനിതാ സഖാവിനെ അപമാനിച്ചു, സിപിഎം നേതാവിനു സസ്പെന്‍ഷന്‍

കരുനാഗപ്പള്ളിഃ സിപിഎമ്മില്‍ വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുന്നു. ഓച്ചിറയില്‍ വനിതാ സഖാവിനെ അപമാനിച്ചെന്ന പരാതിയില്‍ ഉന്നത സിപിഎം നേതാവിനെതിരേ അച്ചടക്കനടപടി. സിപിഎം ആലപ്പാട് സൗത്ത് ലോക്കല്‍ കമ്മി‌റ്റി അംഗവും മുന്‍ പഞ്ചായത്ത് അംഗവുമായ കെ. ഉണ്ണികൃഷ്നെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം സെകട്ടറിയുമായ ഉണ്ണിക്കൃഷ്ണന്‍ തന്നെ നിരന്തരം ശല്യപ്പെടുത്തുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി യുവതി പാര്‍ട്ടി നേതൃത്വത്തിന് പരാചതി നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ടംഗ കമ്മിഷന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണു നടപടി.

അതേ സമയം, വനിതകള്‍ക്കെതിരേ അതിക്രമം കാണിക്കുന്നവരെ പാര്‍ട്ടി സംരക്ഷിക്കുന്ന നടപടികളാണു തുടരുന്നതെന്നു വനിതാ നേതാക്കള്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടി സഖാവിനെ പീഡിപ്പിച്ചതിനു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട പാര്‍ട്ടി ഉന്നതനെ തിരിച്ചെടുത്ത് കെടിഡിസി ചെയര്‍മാനാക്കിയത് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Related posts

Leave a Comment