Ernakulam
മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി വായടപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്; കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി

കൊച്ചി: ഒരു വിഭാഗം ദേശീയ മാധ്യമങ്ങളെ വിലക്കെടുത്താണ് ബി ജെ പി നിയന്ത്രിക്കുന്നതെങ്കിൽ കേരളത്തിൽ മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി വായടപ്പിക്കാനാണ് സി പി എം ശ്രമിക്കുന്നതെന്ന്
കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി.
ആലുവ ശാന്തിഗിരി ആശ്രമത്തിൽ ആരംഭിച്ച കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ ദ്വിദിന നേതൃപരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യാജരേഖ ചമക്കുന്നവരെയും തട്ടിപ്പുകാരെയും പിടിക്കാനല്ല മറിച്ച് തട്ടിപ്പുകൾ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകരെയും പൊതുപ്രവർത്തകരെയും വേട്ടയാടാനാണ് പിണറായിയുടെ പോലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിപുന:സംഘടന പൂർത്തിയാകുന്നതോടെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ അധ്യക്ഷനായി. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 148 ബ്ലോക്ക് പ്രസിഡൻറുമാരിൽ കോന്നി, നൂറനാട് ബ്ലോക്ക് പ്രസിഡന്റുമാർ ഒഴികെ 146 പേരും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ക്യാമ്പ് ഡയറക്ടർ ചെറിയാൻ ഫിലിപ്പ്, എ ഐ സി സി സെക്രട്ടറി റോജി എം ജോൺ, രാഷ്ട്രീയ കാര്യസമിതിയംഗം എം ലിജു, എന്നിവർ സംസാരിച്ചു.
കെ പി സി സി ഭാരവാഹികളായ ടി യു രാധാകൃഷ്ണൻ, എസ് അശോകൻ, അബ്ദുൾ മുത്തലിബ്, എം ജെ ജോബ്, ദീപ്തി മേരി വർഗീസ്, പഴകുളം മധു, എം എം നസീർ, ജി എസ് ബാബു, കെ പി ശ്രീകുമാർ, എ എ ഷുക്കൂർ, ഡിസിസി പ്രസിഡൻറുമാരായ മുഹമ്മദ് ഷിയാസ്, പാലോട് രവി,രാജേന്ദ്രപ്രസാദ്,
ബി ബാബുപ്രസാദ്, സതീഷ് കൊച്ചുപറമ്പിൽ എന്നിവർ ക്യാമ്പിനെ അഭിസംബോധന ചെയ്തു.
എഴുത്തുകാരി സുധ മേനോൻ ആദ്യദിനം ക്ലാസ് നയിച്ചു.
തുടർന്ന് വിശദമായ സംഘടനാ ചർച്ച നടന്നു.
നാളെ രാവിലെ കേരളത്തിന്റെ ചുമതലയുള്ള
എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ പുതിയ ബ്ലോക്ക് പ്രസിഡൻറുമാരെ അഭിസംബോധന ചെയ്യും.
Ernakulam
നെടുമ്പാശേരിയിൽ മാലിന്യക്കുഴിയില്‍ വീണ് മൂന്നു വയസുകാരന് മരിച്ചു

എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം മാലിന്യക്കുഴിയില്‍ വീണ മൂന്നു വയസുകാരന് മരിച്ചു. രാജസ്ഥാന് സ്വദേശികളുടെ മകന് റിദാന്‍ ജാജുവാണ് മരിച്ചത്.ആഭ്യന്തര ടെര്‍മിനലിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ജയ്പുരിൽ നിന്നു രാവിലെ 11.30നു ലാൻഡ് ചെയ്ത വിമാനത്തിലായിരുന്നു ഇവർ എത്തിയത്. പിന്നീട് സഹോദരനൊപ്പം കളിക്കുന്നതിനിടെ റിദാൻ കഫ്റ്റീരിയയ്ക്കു സമീപമുള്ള തുറന്ന മാലിന്യക്കുഴിയിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Ernakulam
ഷാരോൺ വധക്കേസ്: ശിക്ഷ റദ്ദാക്കണമെന്ന് ഗ്രീഷ്മ; അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഗ്രീഷ്മ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മല്‍ കുമാറിനും ശിക്ഷ വിധിച്ചിരുന്നു. ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. മൂന്നാം പ്രതിയായ നിർമൽ കുമാറിന് മൂന്ന് വർഷം തടവ് ശിക്ഷയും വിധിച്ചു. ഗ്രീഷ്മയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും നിർമൽകുമാറിന് 50,000 രൂപയും പിഴ ചുമത്തിയിരുന്നു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
Ernakulam
കളമശ്ശേരി സ്ഫോടനക്കേസ്: പ്രതി ഡൊമനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം

കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിൽ പ്രതിയായ ഡൊമനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം. കേരളം പൊലീസിന് അന്വേഷണത്തിന് ആവശ്യമായ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കി. ഇന്റർപോളിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുക. എട്ടുപേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്ത കളമശ്ശേരി സ്ഫോടനക്കേസിൽ പ്രതി ദുബൈയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ബോംബ് നിർമിക്കാൻ പഠിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.
കൂടുതൽ വസ്തുതകൾ അന്വേഷിക്കുന്നതിനാണ് കേരളം പൊലീസ് ഇന്റർപോളിന്റെ സഹായം തേടിയിരിക്കുന്നത്. ഈ അന്വേഷണം കൂടി പൂർത്തിയാക്കിയാൽ നിലവിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ കൂടുതൽ തെളിവുകൾ കോടതിയിൽ നൽകാനാകും എന്നാണ് അന്വേഷണ സംഘം കരുതുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News3 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram2 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login