Connect with us
48 birthday
top banner (1)

Kerala

ബംഗാളിൽ നിന്ന് പാഠം പഠിച്ചില്ലെന്നതിന്റെ തെളിവാണ് കേരളത്തിലെ സി.പി.എം: ഡോ. അരവിന്ദ് കുമാർ

Avatar

Published

on

തിരുവനന്തപുരം: ബംഗാളിൽനിന്ന് സി.പി.എം ഒരു പാഠവും പഠിച്ചില്ലെന്നതിന്റെ തെളിവാണ് കേരളത്തിലെ ഇടത് ഭരണകൂടത്തിന്റെ നിലപാടുകളെന്ന് ന്യൂഡൽഹി ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ്യ കേന്ദ്ര സർവകലാശാലയിലെ കെ.ആർ. നാരായണൻ സെന്റർ ഫോർ ദലിത് ആന്റ് മൈനോറിറ്റി സ്റ്റഡീസിലെ ഫാക്കൽറ്റി ഡോ. അരവിന്ദ് കുമാർ. കേരളത്തിൽ ജാതി സെൻസസ് നടത്തക, എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രതിനിധ്യം നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു  അദ്ദേഹം. ബംഗാളിൽ നീണ്ട കാലം സി.പി.എം അധികാരത്തിലിരുന്നിട്ടും പിന്നാക്ക വിഭാഗങ്ങളുടെ പ്രതിനിധ്യം ഉറപ്പുവരുത്താൻ കഴിഞ്ഞില്ല. അധികാരം എന്നും സവർണ്ണ വിഭാഗങ്ങളിൽ മത്രം കേന്ദ്രീകരിച്ചു. കേരളത്തിൽ ജാതി സെൻസസിനെതിരെ നിലപാടെടുക്കുകയും മുന്നാക്ക സംവരണം നടപ്പാക്കുകയും ചെയ്ത് ഇതേപാതയിൽ തന്നെയാണ് ഇടത് സർക്കാർ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. മന്ത്രിസഭയിൽ പോലും പ്രത്യേക ജനവിഭാഗങ്ങളുടെ അമിതപ്രാതിനിധ്യം അപകടകരമായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹത്തിന്റെ രക്ഷകരായി അവതരിക്കാനാണ് നരേന്ദ്ര മോദിയുടെയും കൂട്ടരുടെയും ശ്രമം. എന്നാൽ, ഹിന്ദു സമൂഹത്തിലെ ന്യൂനാൽ ന്യൂനപക്ഷത്തിന്റെ മാത്രം അവകാശങ്ങൾ സംരക്ഷിക്കുന്നതാണ് സംഘ്പരിവാറിന്റെ നിലപാട്. പിന്നാക്ക വിഭഗത്തിന്റെ അവകാശങ്ങളെ ന്യൂനപക്ഷ വിദ്വേഷം കൊണ്ട് മറയിടാനാണ് ശ്രമിക്കുന്നത്. ഇന്ത്യുടെ വൈധ്യപൂർണമായ സാമൂഹികാവസ്ഥക്കനുസൃതമായി വിഭവങ്ങളിൽ പങ്കാളിത്തം ലഭ്യമാവണമെങ്കിൽ ജാതി സെൻസസ് നടത്തിയേ തീരൂവെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക നീതി ആവശ്യപ്പെട്ട് ‘തിരുവനന്തപുരം പ്രഖ്യാപനം’ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നിർവഹിച്ചു. കേരളത്തിലെ സംവരണ സമുദായ സംഘടന നേതാക്കൾ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു പ്രക്ഷോഭ വേദി. സെക്രട്ടേറിയറ്റിന്റെ നാല് സുപ്രധാന ഗേറ്റുകൾ സ്തംഭിപ്പിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. വെൽെഫയർ പാർട്ടി ദേശീയ ട്രഷറർ അത്തീഖ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അധ്യക്ഷത വഹിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലെ പനയമ്പാടം വളവ് ; സ്ഥിരം അപകടമേഖല

Published

on

പാലക്കാട്‌:കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 35 അപകട മരണങ്ങളാണ് സ്ഥിരം അപകട മേഖലയായ ഈ പ്രദേശത്ത് ഉണ്ടായത്. 2022 ല്‍ കോങ്ങാട് എംഎല്‍എ കെ. ശാന്തകുമാരി നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ പറഞ്ഞതനുസരിച്ച്‌ ഇതുവരെ പനയമ്പാടം വളവിൽ 55 അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ മരിക്കുകയും 65 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിരുന്നതാണ്. അശാസ്ത്രീയമായ വളവും റോഡിന്റെ മിനുസവും മൂലം അപകടങ്ങള്‍ പതിവാണ്. മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടകേന്ദ്രമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന്റെ ഇറക്കവും വളവും അപകടത്തിന് കാരണമാകും. അപകടം പതിവായപ്പോള്‍ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടം കുറഞ്ഞില്ല.2021ല്‍ വിഷുവിന് ഇവിടെ 2 പേര്‍ അപകടത്തിൽ മരിച്ചിരുന്നു.

Continue Reading

Kerala

പ്രദേശത്തെക്കുറിച്ചുള്ള പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ല; മന്ത്രി ഗണേഷ് കുമാർ

Published

on

പാലക്കാട്‌: പനയമ്പാടത്ത് നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് മന്ത്രി ഗണേശ് കുമാർ പ്രതികരിച്ചു. ഈ പ്രദേശത്തെക്കുറിച്ചുള്ള പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ലോറി ഡ്രൈവർ മദ്യപിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയതായി കരുതുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചശേഷമേ പറയാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി

Continue Reading

Kerala

ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍

Published

on

പാലക്കാട് കല്ലടിക്കോട് നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തില്‍ വര്‍ഗീസിന്‍റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.ഇരുവരുടെയും രക്ത സാമ്ബിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Featured